For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രശസ്തരുടെ ദുരൂഹമരണങ്ങള്‍

By VIJI JOSEPH
|

പ്രസിദ്ധരായവര്‍ എപ്പോഴും ലോകശ്രദ്ധയില്‍ കഴിയുന്നവരാണ്. എന്നാല്‍ അവരുടെ ജീവിതം പേരും പെരുമയും മാത്രമല്ല വിശ്വസ്തതയില്ലാത്ത ബന്ധങ്ങളും, ഏകാന്തതയും, തിരക്കുകള്‍ നിറഞ്ഞതുമാകും. ആയിരക്കണക്കിനാളുകള്‍ അവരെപ്പോലെ ആകാന്‍ ആഗ്രഹിക്കുമ്പോള്‍ പ്രശസ്തരാകട്ടെ ഒരു സാധാരണക്കാരന്‍റെ ജീവിതമാകും ആഗ്രഹിക്കുക.

പ്രശസ്തരുടെ ജീവിതം മിക്കപ്പോഴും ഒരു പ്രഹേളിക പോലെയാണ്. യഥാര്‍ത്ഥത്തില്‍ അവരേത് അവസ്ഥയിലാണ് ജീവിക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാകില്ല. ചില പ്രശസ്തരുടെ ജീവിതം പോലെ തന്നെ മരണവും ദുരൂഹമാണ്. പണ്ടുകാലം മുതല്ക്ക് തന്നെ പ്രശസ്തരുടെ മരണവും, കൊലപാതകങ്ങളുമൊക്കെ ദുരൂഹതയുടെ ആവരണമുള്ളതാണ്.

ദുരൂഹമരണത്തിന് ഇരയായ ചില പ്രശസ്തരെയാണ് താഴെ പരിചയപ്പെടുത്തുന്നത്. ഉന്നതവര്‍ഗ്ഗത്തിന്‍റെ ആഡംബരത്തിലും വര്‍ണ്ണപകിട്ടിലും ജീവിച്ച ഇവരുടെ മരണകാരണം ഇന്നും അവ്യക്തമായി തുടരുന്നു.

1. ജിയ ഖാന്‍

1. ജിയ ഖാന്‍

മോഡലിംഗില്‍ നിന്ന് സിനിമയിലേക്കെത്തിയ ജിയയുടെ ആദ്യ ചിത്രം തന്നെ അമിതാഭ് ബച്ചനൊപ്പമായിരുന്നു. 2013 ജൂണ്‍ 3 ന് തൂങ്ങിമരിച്ച നിലയില്‍ ജിയയെ കണ്ടെത്തി. ആദ്യം ഒരാത്മഹത്യയായി കരുതിയ മരണം പിന്നീട് പുനരന്വേഷണത്തില്‍ കൊലപാതകമായാണ് തെളിയിക്കപ്പെട്ടത്. ഈ കൊലപാതകത്തിലെ പ്രധാന പ്രതിയായി സംശയിക്കപ്പെടുന്നത് ജിയയുടെ കാമുകനായ ആദിത്യ പഞ്ചോളിയെയാണ്. ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് ഇനിയും തിരിച്ചറിയപ്പെട്ടില്ലാത്ത ഈ മരണം ദുരുഹതയുടെ ആവരണത്തിലാണ് ഇപ്പോളും.

2. ദിവ്യഭാരതി

2. ദിവ്യഭാരതി

1993 ഏപ്രില്‍ 5 ന് മുംബൈയിലെ വെര്‍സോവയിലെ ഒരു അ‍ഞ്ചുനിലക്കെട്ടിടത്തില്‍ നിന്ന് വീണാണ് ദിവ്യഭാരതി മരിച്ചത്. ഒരു ആത്മഹത്യയായും, അപകടമായും, ആസൂത്രിതമായ ഒരു കൊലപാതകമായും ദിവ്യഭാരതിയുടെ മരണം ചിത്രീകരിക്കപ്പെടുന്നുണ്ട്. കാലമിത്രയായിട്ടും ഇതില്‍ ഒരു അവസാനവാക്ക് വന്നിട്ടില്ല.

3. പര്‍വീന്‍ ഭായ്

3. പര്‍വീന്‍ ഭായ്

പ്രഗത്ഭയായ നടിയായിരുന്ന പര്‍വീനെ 2005 ജനുവരി 20 ന് മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ പത്രവും, പാലും വാതില്‍ക്കല്‍ നിന്ന് എടുത്തിട്ടില്ല എന്ന് കണ്ട് ഒരു അയല്‍വാസിയാണ് ഇക്കാര്യം പോലീസിലറിയിച്ചത്. ഇവരുടെ മരണകാരണം ഇന്നും അറിവായിട്ടില്ല.

4. സില്‍ക്ക് സ്മിത

4. സില്‍ക്ക് സ്മിത

തെന്നിന്ത്യയിലെ മാദകനടിയായിരുന്നു സില്‍ക്ക് സ്മിത. 1996 ഡിസംബര്‍ 23 ന് അവരെ വീട്ടില്‍ മരിച്ച നിലയില്‍ തന്നെ കണ്ടെത്തി. വ്യക്തിപരവും, തൊഴില്‍പരവുമായ കാരണങ്ങളാല്‍ ഇവര്‍ ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

5. നഫീസ ജോസഫ്

5. നഫീസ ജോസഫ്

എം.ടി.വിയിലെ വി.ജെയായിരുന്നു നഫീസ. മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ഇവരെ കണ്ടെത്തി. ഇതിന് പിന്നിലുള്ള കാരണം വ്യക്തമല്ലായിരുന്നു. തന്‍റെ വിവാഹസംബന്ധമായ പ്രശ്നത്തെ തുടര്‍ന്നായിരുന്നു ഈ ആത്മഹത്യയെന്ന് കരുതപ്പെടുന്നു. ഇന്നും ഈ മരണം ദുരൂഹതയായി തുടരുകയാണ്.

6. ഗുരു ദത്ത്

6. ഗുരു ദത്ത്

ബോളിവുഡിലെ പ്രമുഖ നടനായിരുന്ന ഗുരുദത്ത് അമിതമായി ഉറക്കഗുളികകളും, മദ്യവും കഴിച്ചതിനെ തുടര്‍ന്നാണ് 1964 ഒക്ടോബര്‍ 10 ന് മരണമടഞ്ഞത്. എന്നാല്‍ ഇപ്പോഴും ഈ മരണം ആത്മഹത്യയാണോ, സ്വഭാവികമായ മരണമാണോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

7. പ്രിയ രാജവംശ്

7. പ്രിയ രാജവംശ്

2000 മാര്‍ച്ച് 27 നാണ് പ്രിയ രാജവംശ് മരിക്കുന്നത്. എന്നാല്‍ മരണത്തിന് പിന്നിലുള്ള കാരണം ദുരൂഹമായിരുന്നു. പിന്നീട് അവരുടെ ഭര്‍ത്താവ് ചേതന്‍ ആനന്ദ് വീട്ടുജോലിക്കാരനൊപ്പം അവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിയിക്കപ്പെട്ടു.

8. കുല്‍ജിത് രന്ധാവ

8. കുല്‍ജിത് രന്ധാവ

ജീവിതത്തിലെ സമ്മര്‍ദ്ധം ഇനി താങ്ങാനാവില്ല എന്ന് കത്തെഴുതി വെച്ചാണ് ഈ യുവനടി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നിലെ കാരണങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല.

9. ഡയാന രാജകുമാരി

9. ഡയാന രാജകുമാരി

ലോകപ്രസിദ്ധയായിരുന്ന ഡയാന രാജകുമാരി വിനീതമായ പെരുമാറ്റത്തിലൂടെയും, സൗന്ദര്യത്തിലൂടെയും ജനഹൃദയങ്ങളെ കീഴടക്കിയ സ്ത്രീ ആയിരുന്നു. 1997 ആഗസ്റ്റ് 31 നാണ് ഇവര്‍ മരിക്കുന്നത്. യാത്രക്കിടെ പപ്പരാസികളില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഡയാന അപകടത്തില്‍പെടുന്നതും കൊല്ലപ്പെടുന്നതും. കൊലപാതകമായിരുന്നു ഇതെന്നും അത് മറയ്ക്കാനായി അപകടമായി ചിത്രീകരിക്കുകയായിരുന്നുവെന്നും ഇന്നും വിശ്വസിക്കപ്പെടുന്നുണ്ട്.

10. മര്‍ലിന്‍ മണ്‍റോ

10. മര്‍ലിന്‍ മണ്‍റോ

ലക്ഷക്കണക്കിന് ആരാധകരുള്ള നടിയായിരുന്നു മര്‍ലിന്‍ മണ്‍റോ. 1962 ലാണ് ഇവര്‍ മരിക്കുന്നത്. ഇവരുടെ മരണത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്തപ്പെട്ടിട്ടില്ല. ആദ്യം ഒരു ആത്മഹത്യായി കണക്കാക്കിയിരുന്ന മര്‍ലിന്‍റെ മരണം പിന്നീട് ഒരു കൊലപാതകമായും ചിത്രീകരിക്കപ്പെട്ടു.

Read more about: lfie ജീവിതം
X
Desktop Bottom Promotion