For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരതീയ സ്ത്രീകളും കാല്‍ മോതിരവും

By Super
|

ഭാരതത്തിലെ വിവാഹിതരായ അനേകം സ്ത്രീകള്‍ കാല്‍വിരലില്‍ മോതിരം അഥവാ ബിച്ചിയ ധരിക്കുന്നവരാണ്. ഇത് സ്ത്രീകള്‍ വിവാഹിതരാണ് എന്ന് സൂചന നല്കാനാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല ഇതൊരു ശാസ്ത്രം കൂടിയാണ്.

ഭാരതീയ വേദങ്ങളനുസരിച്ച് രണ്ട് കാലിലും ഇങ്ങനെ മോതിരമണിയുന്നത് സ്ത്രീകള്‍ ക്രമമായ ആര്‍ത്തവമുള്ളവരാണ് എന്ന് സൂചിപ്പിക്കുന്നതിനാണ്. ഇങ്ങനെ മോതിരമണിയുന്നത് വിവാഹിതരായ സ്ത്രീകളെ മനസിലാക്കാന്‍ സഹായിച്ചിരുന്നു. കാലിലെ രണ്ടാം വിരലിലിലെ ഞരമ്പ് ഹൃദയത്തിലൂടെ ഗര്‍ഭപാത്രവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ രണ്ടാം വിരലിലാവും ഇരു കാലുകളിലും മോതിരം അണിഞ്ഞിരിക്കുക. ഇത് ഗര്‍ഭപാത്രത്തെ നിയന്ത്രിക്കുകയും, അവിടെയുള്ള രക്ത സമ്മര്‍ദ്ധത്തെ നിയന്ത്രിക്കുകയും ചെയ്യും.

വെള്ളി ഒരു മികച്ച ചാലകമായതിനാല്‍ ഭൂമിയില്‍ നിന്നുള്ള കാന്തികോര്‍ജ്ജം ശരീരത്തിലൂടെ കടത്തിവിടുകയും ശരീരത്തെ സജീവമാക്കി നിര്‍ത്തുകയും ചെയ്യും.

Toe Rings
ഭാരതീയ ഇതിഹാസമായ രാമായണത്തില്‍ കാല്‍മോതിരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രാവണന്‍ സീതയെ തട്ടിക്കൊണ്ട് പോയപ്പോള്‍ സീത തന്‍റെ കാല്‍മോതിരം (കനിയാഴി) ശ്രീരാമന് സൂചന നല്കാനായി താഴേക്ക് എറിഞ്ഞു എന്ന് പറയുന്നുണ്ട്. ഇത് കാണിക്കുന്നത് പൂര്‍വ്വകാലത്ത് ഇത്തരം മോതിരം ഉപയോഗിച്ചിരുന്നു എന്നാണ്.

ഇന്ത്യയില്‍ നിന്ന് മടങ്ങി അമേരിക്കയിലെത്തിയ മര്‍ജോറി ബോറെല്‍ ആണ് അവിടെ ഈ മോതിരം പരിചയപ്പെടുത്തുന്നത്. 1973 ല്‍ അദ്ദേഹം ഈ മോതിരത്തിന്‍റെ നിര്‍മ്മാണവും വില്പനയും ന്യൂയോര്‍ക്കില്‍ ആരംഭിച്ചു. ഇവരുടെ ആദ്യ ചില്ലറവില്പനശാല ന്യൂയോര്‍ക്കിലെ 59 നമ്പര്‍ സ്ട്രീറ്റിലെ ഫിയോറുക്കിയായിരുന്നു.

Read more about: life ജീവിതം
English summary

Why Indian Women Wear Toe Rings

Most Indian women who are married wear a toe-ring. It’s not only a sign that the woman is married, it’s also science. Indian Vedas (Vedham or Vedam) say that by wearing this in both feet, it is believed, that their Menstrual cycle course is regularized with even intervals.
X
Desktop Bottom Promotion