For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ക്ക് വേണം പെപ്പര്‍ സ്‌പ്രേ!!

|

സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയാണ് ഇന്ത്യയിലെന്നു പറയാം. ദില്ലിയില്‍ ബസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടി ഏറ്റവും പുതിയ ഉദാഹരണം.

സ്വയരക്ഷക്കായി എല്ലാ സ്ത്രീകള്‍ക്കും കരാട്ടേ പഠിക്കാനായെന്നു വരില്ല. അക്രമികളെ നേരിടാന്‍ കരുത്തുണ്ടായെന്നും വരില്ല. ഇത്തരക്കാര്‍ക്ക് സഹായമായി ഒന്നുണ്ട്, പെപ്പര്‍ സ്‌പ്രേ.

കുരുമുളകില്‍ നിന്നെടുക്കുന്ന ക്യാപ്‌സിയാനിനാണ് പെപ്പര്‍ സ്‌പ്രേയില്‍ ഉപയോഗിക്കുന്നത്. ഇത് കണ്ണില്‍ എരിച്ചിലുണ്ടാക്കും. അല്‍പനേരം കണ്ണു കാണാനാവാത്ത അവസ്ഥയുമുണ്ടാക്കും. ഇത് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Pepper spray

കയ്യിലുണ്ടായാല്‍ പോര, പെട്ടെന്ന് എടുത്ത് ഉപയോഗിക്കാന്‍ പറ്റിയ രീതിയില്‍ ഇത് സൂക്ഷിക്കുകയും വേണം. എടുക്കാന്‍ എളുപ്പമുള്ള രീതിയില്‍ ഇത് സൂക്ഷിക്കണമെന്നര്‍ത്ഥം.

എടുത്തയുടനെ ഇത് പ്രയോഗിക്കാനും സാധിക്കണം. ഇല്ലെങ്കില്‍ പ്രതിരോധിക്കാനുള്ള വഴി അക്രമികള്‍ക്ക് ലഭിയ്ക്കും. മുന്‍പ് ഇത് ഉപയോഗിച്ചു നോക്കണമെന്നര്‍ത്ഥം.

അക്രമിയുടെ കണ്ണിലേയ്ക്കു നോക്കി വേണം സ്േ്രപ ചെയ്യാന്‍. ഈ ലക്ഷ്യം കൃത്യമായിരിക്കണം. പിഴച്ചു പോയാല്‍ ഗുണമുണ്ടാകില്ല.

സ്േ്രപ ചെയ്യുമ്പോള്‍ ഒറ്റയടിക്ക് ശക്തിയായി സ്േ്രപ ചെയ്യാന്‍ സാധിക്കണം. അല്ലെങ്കില്‍ പെപ്പര്‍ സ്‌പ്രേ ഇഫക്ട് ലഭിക്കുകയുമില്ല.

മറ്റുള്ളവരില്‍ നിന്നും രക്ഷ ആവശ്യപ്പെടുന്നതിനേക്കാള്‍ സ്വയം ഇത്തരം പ്രതിരോധ മാര്‍ഗങ്ങളായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുക.

Read more about: life ജീവിതം
English summary

Life, Pepper Spray, Delhi, ജീവിതം, സ്ത്രീ, പെപ്പര്‍ സ്‌പ്രേ, പ്രതിരോധം, ദില്ലി

Looking for some safety in the world around us, all women should know how to defend themselves. The Delhi gang rape case shook the conscience of the entire nation and has also raised some important issues,
Story first published: Wednesday, January 2, 2013, 15:20 [IST]
X
Desktop Bottom Promotion