For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസ് സ്‌ട്രെസ് കുറയ്ക്കാന്‍ വഴിയുണ്ട്

|

സ്‌ട്രെസും ടെന്‍ഷനും വരുത്തിവയ്ക്കുന്ന വിനകള്‍ ചെറുതൊന്നുമല്ല. ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇത് ഒരുപോലെ വഴി വയ്ക്കുന്നു.

ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ ഓഫീസ് സ്‌ട്രെസാണ് പലര്‍ക്കും പ്രശ്‌നങ്ങളുണ്ടാകുന്നത്. ടൈറ്റ് ഷെഡ്യൂളുകളും ജോലിഭാരവുമെല്ലാം സ്‌ട്രെസ് കൂട്ടുന്ന ഘടകങ്ങള്‍ തന്നെയാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതും ഇതുകൊണ്ടു തന്നെ വളരെ അത്യാവശ്യം.

Work pressure

നിങ്ങള്‍ക്ക് ജോലി കാരണം സ്‌ട്രെസുണ്ടോയെന്ന് ആദ്യം തന്നെ കണ്ടത്തണം. ക്ഷീണം, എല്ലാറ്റിനോടുമുള്ള താല്‍പര്യക്കുറവ്, ജോലിയില്‍ തന്നെയുള്ള മടുപ്പ് തുടങ്ങിയവയെല്ലാം ഇതിനു്ള്ള തെളിവുകളാണ്. ഓഫിസ് സ്‌ട്രെസാണ് നിങ്ങള്‍ക്കെന്നു തിരിച്ചറിഞ്ഞാല്‍ ഇതിനുള്ള പരിഹാരങ്ങളും കണ്ടെത്താം.

ആരോഗ്യമുള്ള ശരീരത്തോടൊപ്പം ആരോഗ്യമുള്ള മനസും പ്രധാനം. ഭക്ഷണക്രമീകരണത്തോടൊപ്പം യോഗ, മെഡിറ്റേഷന്‍, വ്യായാമങ്ങള്‍ എന്നിവ ഗുണം ചെയ്യും.

ഓഫീസില്‍ തികച്ചും സൗഹൃദപരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കുക. ഇത് നിങ്ങള്‍ക്കു മാത്രമല്ല, നിങ്ങളുടെ ജോലിയ്ക്കും പ്രയോജനം ചെയ്യും. ആവശ്യമില്ലാത്ത വാശികളും മത്സരങ്ങളും ഉപേക്ഷിക്കുക.

സഹപ്രവര്‍ത്തകരുമായി നല്ല ആശയവിനിമയവും പ്രധാനം. തമാശ പറയുന്നതും ഒരുമിച്ചു പുറത്തുപോകുന്നതുമെല്ലാം സ്‌ട്രെസ് ലഘൂകരിക്കും. നിങ്ങളുടെ ജോലിയില്‍ കൂട്ടുകാരുടെ സഹകരണമാവശ്യപ്പെടാം. ഇതുപോലെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യാം.

ഓഫീസില്‍ കൂടുതല്‍ സമയമിരുന്നു ജോലി ചെയ്യേണ്ടി വരുന്നത് പലര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഉള്ള സമയം ശരിയായി വിനിയോഗിക്കുകയെന്നതാണ് ഇതിനുള്ള ഒരു പരിഹാരം. മറ്റു കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന ഓഫീസ് സമയം വളരെ കുറയ്ക്കുക. ഈ രീതിയില്‍ ജോലി ഉള്ള സമയത്തു തന്നെ ചെയ്തു തീര്‍ക്കാന്‍ സഹായിക്കും.

ഓഫീസിലെ ജോലിഭാരവും ടെന്‍ഷനും ഒരിക്കലും വീട്ടിലേക്കു കൊണ്ടുവരരുത്. കുടുംബത്തോടൊപ്പം ചെലവഴിക്കാനും ഇഷ്ടമുള്ള മറ്റു കാര്യങ്ങള്‍ ചെയ്യാനും ഈ സമയം വിനിയോഗിക്കാം. ഇത് പിറ്റേറ്റ് ഉണര്‍വോടെ ഓഫീസില്‍ പോകാനും ജോലികള്‍ ചെയ്യാനും സഹായിക്കും.

ജീവിതം, ബന്ധം, ഓഫീസ്, സ്‌ട്രെസ്, ടെന്‍ഷന്‍

English summary

Life, Relationship, Stress, Tension, ജീവിതം, ബന്ധം, ഓഫീസ്, സ്‌ട്രെസ്, ടെന്‍ഷന്‍

An average working person spends more time at workplace. According to responsibilities held, it can be round the clock also. As competition or challenges increase, stress levels also increase. It may not be directly from the work you do, but may be from an irritating colleague or from conflicting professional interests. Workplace stress affects your productivity and affects your physical and mental health. Level of stress may vary from person to person, but you need to know how to deal with stress at the workplace.
Story first published: Monday, April 8, 2013, 14:18 [IST]
X
Desktop Bottom Promotion