For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....

By Super
|

ഇന്ത്യയിലെ സ്ത്രീകള്‍ ഇന്ന് യാത്രകളില്‍ ഏറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ട്രെയിനിലും, ബസിലും ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ കൊലപാതകം, റേപ്പ് തുടങ്ങിയവക്ക് ഇരയാകുന്നത് ഒരു വാര്‍ത്ത തന്നെ അല്ലാതായിരിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ സുരക്ഷിതത്വത്തിനായി ചില മുന്‍ കരുതലുകള്‍ സ്ത്രീകള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്.

ഇന്ത്യന്‍ സാഹചര്യങ്ങളിലുള്ള യാത്ര ഒരു പ്രശ്നം തന്നെയാണ്. പുരുഷന്മാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നോട്ടങ്ങള്‍ കാണാതെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാനാവില്ല. സാമൂഹിക സുരക്ഷിതത്വം ഇന്ത്യയില്‍ പരിതാപകരമായ സ്ഥിതിയിലാണ് യഥാര്‍ത്ഥത്തിലുള്ളത്. അതുകൊണ്ട് തന്നെ തനിയെ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടതുണ്ട്. സദാചാര മര്യാദകള്‍ പാലിക്കപ്പെടാനിടയില്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

നിങ്ങളുടെ മേല്‍ ലഭിക്കുന്ന ശ്രദ്ധയുടെ ഏറിയ പങ്കും വസ്ത്രത്തിലൂടെയാണ്. ഇറുകിയ ശരീരവടിവ് തെളിഞ്ഞ് കാണുന്ന വസ്ത്രങ്ങളും, ഇറക്കം കുറഞ്ഞ സ്കര്‍ട്ടുകളും ഒഴിവാക്കുക.

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

നിങ്ങള്‍ക്ക് സമൂഹത്തില്‍ വളരെ സജീവമായി ഇടപെടണമെന്ന താല്പര്യമുണ്ടാകാം. എന്നാല്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ഇത് അത്ര അനുകൂലമല്ല. കഴിവതും അപരിചിതരായവരുമായി സംസാരിക്കുന്നത് ഒഴിവാക്കുക. അഥവാ വേണ്ടി വന്നാലും വ്യക്തിപരമായ വിവരങ്ങള്‍ പറയാതിരിക്കുക.

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

കൂടെയെടുത്തിരിക്കുന്ന ലഗേജില്‍ എപ്പോഴും കണ്ണ് വേണം. അത് ഇരിക്കുന്നതിന് അടുത്ത് തന്നെയാവുന്നതാണുചിതം. യാത്രക്കിടയില്‍ സാധനങ്ങള്‍ മോഷണം പോകുന്നത് നമ്മുടെ നാട്ടില്‍ സര്‍വ്വ സാധാരണമാണല്ലോ. പ്രത്യേകിച്ച് ട്രെയിനില്‍..

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

നിങ്ങളുടെ പഴ്സ് എപ്പോളും ശ്രദ്ധയോടെ സൂക്ഷിക്കുക. അതുപോലെ തന്നെ പണം പലസ്ഥലങ്ങളിലായി സൂക്ഷിക്കുക. പഴ്സില്‍ മാത്രം വെയ്ക്കാതെ പോക്കറ്റിലും, ബാഗിലെ അറകളിലും വെയ്ക്കാം. അഥവാ ഒന്ന് മോഷണം പോയാലും ബാക്കി പണം കയ്യിലിരിക്കും.

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

ആത്മവിശ്വാസത്തോടെ പെരുമാറുക. ആദ്യമായിട്ടാണ് ഒറ്റക്ക് യാത്ര ചെയ്യുന്നതെങ്കിലും അതിന്‍റെ പരിഭ്രമം പുറത്ത് കാട്ടരുത്. പെരുമാറ്റത്തിലെ സംഭ്രമം മറ്റുള്ളവര്‍ ശ്രദ്ധിക്കാനിടയാക്കും. അതിനാല്‍ സംശയങ്ങള്‍ പ്രകടിപ്പിക്കാതെ പരിചയമുള്ള വിധത്തില്‍ പെരുമാറുക.

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

മറ്റുള്ളവരില്‍ നിന്ന് ഒന്നും സ്വീകരിക്കാതിരിക്കുക. യാത്രക്കിടയില്‍ അടുത്തിരിക്കുന്ന അപരിചിതര്‍ തരുന്ന പഴങ്ങളോ, ബിസ്കറ്റോ വാങ്ങി കഴിക്കാതിരിക്കുക. അഥവാ തന്നാല്‍ അത് നിരസിക്കുക. ട്രെയിനുകളില്‍ മയക്ക് മരുന്ന് ചേര്‍ത്ത് ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്കി കൊള്ളയടിക്കുന്നത് പതിവാണ്.

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

യാത്രക്കിടെ നിങ്ങള്‍ ആളൊഴിഞ്ഞ ഒരു ഭാഗത്താണെങ്കില്‍ കൂടുതല്‍ ആളുകളുള്ള ഭാഗത്ത് ചെല്ലുക. സമീപത്ത് പുരുഷന്മാര്‍ മാത്രമാണെങ്കിലും ഇങ്ങനെ ചെയ്യാം. നിങ്ങള്‍ക്ക് അടുത്തിരിക്കുന്ന ആളുടെ സാമീപ്യം ശല്യമായി തോന്നിയാല്‍ വേറൊരിടത്ത് സീറ്റ് കണ്ടെത്തുക.

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

സ്ത്രീ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

അധികം ലഗേജുകളുമായി ഒറ്റക്ക് യാത്ര ചെയ്യാതിരിക്കുക. അങ്ങനെ ചെയ്താല്‍ പല അവസരങ്ങളിലും മറ്റുള്ളവരുടെ സഹായം നിങ്ങള്‍ക്ക് വേണ്ടി വരും. ഒരു ഹാന്‍ഡ് ബാഗിലും, ട്രോളി ബാഗിലും ലഗേജ് ഒതുക്കാന്‍ ശ്രമിക്കുക. അതുപോലെ തന്നെ അധികം പണവും, ആഭരണങ്ങളും കയ്യിലെടുക്കാതിരിക്കുക.

Read more about: life ജീവിതം
English summary

Life, Dress, Travel, Food, ജീവിതം, സ്ത്രീ, യാത്ര, വസ്ത്രം, ഭക്ഷണം

Women in India undergo a lot of trouble when they travel alone. Murders, rapes and general eve teasing happen on trains and buses especially while travelling alone. In such situations, women need to take extra care and be a little aware of things around them. Here are a few tips on how not to be a cultural faux pas!
 
X
Desktop Bottom Promotion