For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണപതിയെ ആദ്യം പൂജിയ്ക്കുന്നതിനു പിന്നില്‍..

ഗണപതിയെ ആദ്യം പൂജിയ്ക്കുന്നതിനു പിന്നില്‍..

|

ഏതും കാര്യവും ശുഭമാകാന്‍ ആദ്യം പൂജിയ്ക്കുക ഗണപതിയേയാണ്. വിഘ്‌നേശ്വരന്‍ എന്ന അപരനാമം ഗണപതിയ്ക്കുണ്ടായതിന്റെ പുറകിലും വിഘ്‌നങ്ങള്‍ അകറ്റുന്നതു കൊണ്ടു തന്നെയാണ്.

ഗണപതിയെ ആദ്യം പൂജിയ്ക്കുന്നതിനു പുറകില്‍ ചില കഥകളുണ്ട്,

ഗണപതി ഉപനിഷദ് പ്രകാരം പ്രകൃതിയും പുരുഷനുമുണ്ടാകുന്നതിനു മുന്‍പു തന്നെ ഗണപതിയുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതായത് സൃഷ്ടിയ്ക്കു മുന്‍പു തന്നെ ഗണപതിയുടെ പിറവിയുണ്ടായെന്നു പറയപ്പെടുന്നു. ഇതാണ് ഗണപതിയെ ആദ്യം പൂജിയ്ക്കാനുണ്ടായ ഒരു കാരണം.

Vinayaka

മറ്റൊരു കഥയില്‍ പാര്‍വതീദേവി തന്റെ മുറിയിലേക്കു ആരെയും കടത്തി വിടരുതെന്നു പറഞ്ഞ് ഗണപതിയെ കാവലേല്‍പ്പിച്ചു. ഇതനുസരിച്ച് ഗണപതി കാവല്‍ തുടങ്ങി. ഈ സമയത്ത് അവിടെയെത്തി ഉള്ളിലേക്കു കടക്കാനൊരുങ്ങിയ ശിവനേയും ഗണപതി തടുത്തു. ഇതില്‍ ക്രുദ്ധനായ ശിവന്‍ ഗണപതിയുടെ തല വെട്ടിക്കളഞ്ഞു.

ഇതില്‍ സങ്കടവും അമര്‍ഷവുമുണ്ടായ പാര്‍വതി തന്റെ പുത്രനെ ജീവനോടെ തിരിച്ചു കിട്ടിയില്ലെങ്കില്‍ ലോകം നശിപ്പിയ്ക്കുമെന്നു പ്രതിജ്ഞയെടുത്തു. ഇതെത്തുടര്‍ന്ന ശിവന്‍ ഗണപതിയുടെ തലയ്ക്കു പകരം ആനയുടെ തല വച്ച് ജീവന്‍ നല്‍കി.

ഗണപതിയെ ഈ രൂപത്തില്‍ കണ്ട പാര്‍വ്വതിയുടെ സങ്കടം ശമിച്ചില്ല. ഇതേത്തുടര്‍ന്ന് ഏതു പൂജകള്‍ക്കാദ്യവും പൂജ സ്വീകരിയ്ക്കാമെന്ന വരം ഗണപതിയ്ക്കു ശിവന്‍ നല്‍കുകയായിരുന്നു.

മറ്റൊരു കഥയില്‍ ഗണപതിയും സഹോദരനായ സുബ്രഹ്മണ്യനും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. ആരാണ് കൂടുതല്‍ നല്ല ദൈവമെന്ന കാര്യത്തെക്കുറിച്ചായിരുന്നു ഇത്. ആദ്യം ലോകം ചുറ്റി വരുന്നയാള്‍ ഈ പദവിയ്ക്കര്‍ഹനാകുമെന്ന് ഉറപ്പിച്ച് രണ്ടു പേരും മത്സരത്തിനിറങ്ങി.

സുബ്രഹ്മണ്യന്‍ മയിലിനു പുറത്തേറി ലോകം ചുറ്റാന്‍ പുറപ്പെട്ടും. ഗണപതിയാകട്ടെ, മാതാപിതാക്കളെ ലോകമായി സങ്കല്‍പിച്ച് ഇവരെ പ്രദക്ഷിണം ചെയ്ത് മത്സരത്തില്‍ വിജയം വരിയ്ക്കുകയും ചെയ്തു.

മറ്റൊരു വിശ്വാസപ്രകാരം നമ്മുടെയെല്ലാം ആത്മീയ ജീവിതം തുടങ്ങുന്നത് മൂലധാര ചക്രത്തിലൂടെയാണ്. ഇതു നിയന്ത്രിയ്ക്കുന്നത് ഗണപതിയാണ്. ഇതുകൊണ്ടാണ് ഗണപതിയെ വിഘ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രാര്‍ത്ഥിയ്ക്കുന്നതും.

English summary

Reasons Worship Ganesh First

In India, Lord Ganesha is worshiped before the commencement of almost every task. He is worshiped first in almost all rituals of Hinduism. In fact, Lord Ganesha is almost synonymous with the beginning of any work. Ever wondered why is it that we worship Ganesha first? Let's find out.
X
Desktop Bottom Promotion