For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നൃത്തത്തിനുമുണ്ട് വികാരങ്ങള്‍

By Shibu T Joseph
|

വികാരങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള വഴികളാണ് നമ്മളില്‍ പലര്‍ക്കും നൃത്തം. സന്തോഷം, , വേദന, സ്‌നേഹം .... നൃത്തത്തിന് പ്രതിഫലിപ്പിക്കുവാന്‍ കഴിയുന്ന വികാരങ്ങള്‍ ഒട്ടേറെയുണ്ട്. രസിപ്പിക്കുവാനും യുവത്വം നിലനിര്‍ത്തുവാനമുള്ള കഴിവുണ്ട് നൃത്തത്തിന്. സംഗീതം പോലെ മനസ്സിന് ശാന്തത പകരുവാനും നൃത്തത്തിന് സാധിക്കും.

ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്ന നൃത്തകലയ്ക്ക് വിവിധ രൂപങ്ങളുണ്ട്. ഓരോ ജാതിയും സംസ്‌കാരവും അവരുടേതായ നൃത്തരൂപങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത്തരത്തിലുള്ള പല നാടന്‍ കലാരൂപങ്ങളും ഇന്ന് ലോകം മുഴുവനും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ന് ഒരു പ്രദേശത്തിന്റേതായി ഒതുക്കിനിര്‍ത്തപ്പെട്ടിട്ടുള്ള നൃത്തരൂപങ്ങളില്ല. എല്ലാ നൃത്തരൂപവും എല്ലാവരും പഠിക്കുന്നു, അവതരിപ്പിക്കുന്നു. ലോകം മുഴുവനും പ്രശസ്തി നേടിയ ചില നൃത്തരൂപങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

most famous dance styles in the world

1)ഹിപ് ഹോപ്പ് ഡാന്‍സ്
തെരുവ് നൃത്തം എന്ന പേരിലും അറിയപ്പെടുന്ന നൃത്തരൂപമാണ് ഹിപ് ഹോപ് ഡാന്‍സ്. യു.എസില്‍ 1970കളില്‍ ഹിപ് ഹോപ് മ്യൂസിക് കള്‍ച്ചര്‍ ആണ് ഈ നൃത്തരൂപം ആദ്യമായി അവതരിപ്പിക്കുന്നത്. ഇന്ന് ലോകത്താകമാനം പ്രാക്ടീസ് ചെയ്യപ്പെടുന്ന നൃത്തം. ലോക്കിംഗ് പോപ്പിംഗ് ഡാന്‍സിംഗ് സ്റ്റൈല്‍ ആണ് ഇതിന്റെ പ്രത്യേകത. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരുടേതുമാണ് ഈ നൃത്തരൂപം.
2)സല്‍സ
ഇന്ദ്രിയസുഖവും അനുഭൂതിയും പകരുന്ന ക്യൂബന്‍ നൃത്തരൂപം. ഇന്ന് ദേശാന്തരങ്ങളുടെ അതിരുകളില്ലാതെ എല്ലാ ദമ്പതിമാരുടേയും പ്രിയനൃത്തം. സ്‌നേഹവും, വികാരവും, ആര്‍ദ്രതയും ഒരു പോലെ പ്രതിഫലിപ്പിക്കുവാന്‍ സാധിക്കും. ലാറ്റിന്‍ അമേരിക്കന്‍ സംഗീതമാണ് സല്‍സയുടെ അടിത്തറയെങ്കിലും ഇന്ന് എല്ലാ സംഗീതശാഖകള്‍ക്കൊപ്പവും സല്‍സ എടുപ്പോടെ നില്‍ക്കുന്നു.
3)കഥക്
ദക്ഷിണേന്ത്യയിലാണ് കഥക് രൂപപ്പെടുന്നത്. ഇന്ത്യയിലെ എട്ട് ശാസ്ത്രീയനൃത്തരൂപങ്ങളിലൊന്നാണ് കഥക്. രീതി കൊണ്ടും മുദ്ര കൊണ്ടും കേളി കേട്ടത്. മഹാകാവ്യങ്ങളും കഥകളും കഥക് നൃത്തത്തിലൂടെയാണ് പണ്ടുകാലങ്ങളില്‍ അവതരിപ്പിച്ചിരുന്നത്. വളരെ ബുദ്ധിമുട്ടേറിയ നൃത്തമായതിനാല്‍ നല്ല പ്രകടനം കാഴ്ച്ച വെയ്ക്കണമെങ്കില്‍ മികച്ച പരിശീലനം ആവശ്യമാണ്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തമാണ് കഥകില്‍ ഉപയോഗിക്കുന്നത്.
4)ബെല്ലി ഡാന്‍സ്
പടിഞ്ഞാറിന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഉത്ഭവസ്ഥാനം സ്ത്രീകളാണ് ഇതിന്റെ പ്രയോക്താക്കള്‍. ശരീരഭാഗങ്ങളള്‍ പ്രകടമാക്കിയാണ് ഇത്തരം നൃത്തം. പ്രത്യേകിച്ചും വയര്‍. ആദ്യകാലങ്ങളില്‍ ഇത് ആരും സ്വീകരിച്ചിരുന്നില്ല. പക്ഷേ ഇന്ന് കാലം മാറി. പ്രയാസമേറിയ നൃത്തരൂപമാണ്. അവതരിപ്പിക്കണമെങ്കില്‍ പരിപൂര്‍ണ്ണത കൂടിയേ തീരൂ.
5)ലൈന്‍ ഡാന്‍സ്
അധികം പഴക്കം അവകാശപ്പെടാനില്ല. ആവര്‍ത്തിക്കുന്ന സ്റ്റെപ്പുകള്‍. ഒരുകൂട്ടം നര്‍ത്തകര്‍ ഒരേ നിരയില്‍ നിന്നാണ് നൃത്തം അവതരിപ്പിക്കുന്നത്. എയറോബിക്‌സും സുംബയും ഭാരം കുറയ്ക്കുന്നതിനും വ്യായാമമായും ഉപയോഗിക്കാം.

ഇതിനെല്ലാം പുറമെ ബീ ബോയിംഗ്, ടാപ്പ് ഡാന്‍സ്, ബാലറ്റ്, , ഗംഗം സ്റ്റൈല്‍ തുടങ്ങി ഒട്ടേറെ നൃത്തരൂപങ്ങളുണ്ട്.

വിരസതയകറ്റുവാനും പുതിയ ഉണര്‍വ് നല്‍കുവാനും നൃത്തത്തിന് കഴിയും.

ഈ പറഞ്ഞതില്‍ ഏതെങ്കിലും നൃത്തം പരിശീലിച്ചുനോക്കൂ. മാനസിക- ശാരീരിക ആരോഗ്യം നേടുവാന്‍ കഴിയുമെന്നുറപ്പ്.

Read more about: life ജീവിതം
English summary

most famous dance styles in the world

Dance is a way to express emotions and feelings for many of us. It helps us express joy, love, hurt and pain. Dance is also one good form of rejuvenation and entertainment. If there is something after music that helps us to calm down and relax - that is Dance.
Story first published: Thursday, November 21, 2013, 17:54 [IST]
X
Desktop Bottom Promotion