For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തെറ്റിദ്ധരിപ്പിക്കും ഭക്ഷണപ്പേരുകള്‍

|

മിക്കപ്പോഴും ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും മറ്റും ഭക്ഷണപ്പേരുകള്‍ നോക്കിയാണ് എല്ലാവരും വിഭവങ്ങള്‍ തെരഞ്ഞെടുക്കാറ്. എന്നാല്‍ ചില ഭക്ഷണപ്പേരുകളെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലായിരിക്കും.

നമ്മുടെ പുട്ടിന്റെ കാര്യം തന്നെയെടുക്കാം, സ്റ്റീം കേക്ക് എന്നാണ് ഇതിന് പേരുകേട്ട ചില ഹോട്ടലുകളില്‍ കൊടുത്തിരിക്കുന്ന പേര്. സാക്ഷാല്‍ കഞ്ഞിവെള്ളം പാശ്ചാത്യവല്‍കരിച്ച് റൈസ് സൂപ്പുമാകും.

french Fries

ഇതുപോലെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന മറ്റു പല ഭക്ഷണപ്പേരുകളുമുണ്ട്.

ഉരുളക്കിഴങ്ങു വറുത്തതാണ് ഫ്രെഞ്ച് ഫ്രൈ എന്ന പേരില്‍ അറിയപ്പെടുന്നത്. ഫിംഗര്‍ ഫ്രൈ എന്നും ഇതിനു പേരുണ്ട്.

ബോംബെ ഡക്ക് താറാവിനെയല്ല, മറിച്ച് ഒരു മത്സ്യവിഭവത്തിന്റെ പേരാണ്. മുംബൈയിലെ മീ്ന്‍പിടുത്തക്കാര്‍ ഇതിനെ ബോംബില്‍ എന്ന പേരിലാണ് വിളക്കുന്നതെങ്കിലും ബോംബെ ഡക്ക് പണ്ടുകാലത്ത് ബ്രിട്ടീഷുകാര്‍ കൊടുത്ത പേരാണ്.

ക്രീം ക്രാക്കേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത് ഒരിനം ബിസ്‌കറ്റാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഈ ബിസ്‌കറ്റ് പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്.

ഹോട്ട് ഡോഗും ഇത്തരം തെററിദ്ധരിക്കപ്പെടാന്‍ സാധ്യതയുള്ളൊരു ഭക്ഷണപ്പേരാണ്. സോസേജും സോസും ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ബ്രെഡ് വിഭവമാണിത്.

സ്വീറ്റ് മീറ്റെന്ന പേരു കേട്ട് മധുരമുള്ള ഇറച്ചിയെന്ന തെറ്റിദ്ധാരണ വേണ്ട. അതൊരിനം മധുരമാണ്. ഇറച്ചിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്ന്.

ഒരിനം തെക്കേയിന്ത്യന്‍ മസാല അറിയപ്പെടുന്ന പേരു കേള്‍ക്കണോ. ഗണ്‍പൗഡര്‍.

ഫ്രൈഡ് ബഫല്ലോ വിങ്‌സ് അമേരിക്കയിലെ ബഫല്ലോ എന്ന സ്ഥലത്തു നിന്നും ലഭിച്ച പേരാണ്. ചിക്കന്‍ വിങ്‌സാണ് ഈ പേരില്‍ അറിയപ്പെടുന്നത്. പോത്തോ എരുമയോ ആയി ഈ പേരിന് യാതൊരു ബന്ധവുമില്ല.

സീസര്‍ സാലഡെന്ന വിഭവമുണ്ട്. സീസര്‍ ചക്രവര്‍ത്തിയുമായി ഇതിന് ബന്ധമില്ലെങ്കിലും ഇതു കണ്ടുപിടിച്ചത് സീസര്‍ ഗാര്‍ഡിനിയെന്നയാളാണ്.

Read more about: life ജീവിതം
English summary

Life, Food, Gun Powder, Bombay Duck, French Fries, ജീവിതം, ഭക്ഷണം, ഗണ്‍ പൗഡര്‍, ബോംബെ ഡക്ക്, ഫ്രെഞ്ച് ഫ്രൈസ്‌

Some food names can be misleading. These strange foods are said to have misleading names because their names do not indicate what they really are. To give you very simple and common example lets discuss the food called French fries. This is no exotic food that comes from middle China. It is available in all fast food joints. But these deep fried potato strips have nothing to do with France.
 
Story first published: Wednesday, April 24, 2013, 14:35 [IST]
X
Desktop Bottom Promotion