For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷാറൂഖ് ഖാന്‍ പഠിപ്പിയ്ക്കും പാഠങ്ങള്‍

By VIJI JOSEPH
|

ഷാരൂഖ് ഖാനെ അറിയാത്തവരായി ഇത് വായിക്കുന്നവരിലാരെങ്കിലും ഉണ്ടാകുമോ? ഭാരത്തില്‍ മാത്രമല്ല ലോകമെങ്ങും ഇന്ന് ഷാരൂഖ് ഖാന്‍ പ്രശസ്തനാണ്. 1965 നവംബര്‍ 2 ന് ജനിച്ച ഷാരൂഖ് ഇന്ന് ബോളിവുഡിലെ രാജാവായി വിരാജിക്കുന്നു.

അത്ര സുഗമമായ ഒരു ജീവിതമായിരുന്നില്ല ഷാരൂഖ് ഖാന്‍റേത്. ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച ഷാരൂഖിന്‍റെ അച്ഛന്‍ ഒരു മേജര്‍ ജനറലും, അമ്മ വീട്ടമ്മയുമായിരുന്നു. ഡല്‍ഹിയില്‍ നാടകാഭിനയം പഠിച്ച ഷാരൂഖ് 'സര്‍ക്കസ്' എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് ശ്രദ്ധനേടുന്നത്. 'ദി ഇഡിയറ്റ്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഷാരൂഖ് തുടര്‍ന്ന് 'രാംജാനെ' എന്ന ചിത്രത്തിലും അഭിനയിച്ചു.

life lessons from sharukh khan

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അനേകായിരം പേരുടെ ഹൃദയത്തിലിടം നേടിയ നടനായി ഷാരൂഖ് മാറി. ഈ സ്ഥാനത്തേക്കെത്താന്‍ സിനിമയുമായി യാതൊരു മുന്‍ പരിചയുമില്ലാതിരുന്ന ഷാരൂഖിന് ഏറെ കഠിനമായി തന്നെ യത്നിക്കേണ്ടി വന്നു. ഷാരൂഖ് ഖാന്‍റെ ജീവിതത്തില്‍ നിന്ന് അനേകം കാര്യങ്ങള്‍ നമുക്ക് പഠിക്കാനാവും. അത്തരം ചില മാര്‍ഗ്ഗദര്‍ശകമായ കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

1. വലിയ സ്വപ്നങ്ങള്‍ - ഷാരൂഖ് ഖാന്‍റെ ജീവിതം തരുന്ന ഒരു സന്ദേശമാണിത്. വലിയ സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ വലുതായി ചിന്തിക്കുക. വലിയ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ആത്മവിശ്വാസവും നിങ്ങള്‍ക്കുണ്ടാവണം. ഷാരൂഖ് ഖാന്‍ ഈ പാത എപ്പോഴും പിന്തുടര്‍ന്ന ആളാണ്.

2. സ്വപ്നം - അറബിക്കടലിലേക്ക് മുഖം തിരിച്ച് നില്‍ക്കുന്ന ആഡംബരപൂര്‍ണ്ണമായ ഒരു ബംഗ്ലാവ്, അതും മുംബൈയിലെ വമ്പന്‍മാരുടെ പ്രദേശത്ത്, ഇത് ഷാരൂഖ് ഖാന്‍റെ സ്വപ്നമായിരുന്നു. ഇന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു സ്വപ്നം ഉണ്ടാവുകയും അതിനെ പിന്തുടര്‍ന്ന് സാക്ഷാത്കരിക്കുകയും ചെയ്യുക എന്ന സന്ദേശമാണ് ഇക്കാര്യം നല്കുന്നത്.

3. പ്രണയത്തിന് മതമില്ല - മുസ്‍ലിമായ ഷാരൂഖ് വിവാഹം ചെയ്തത് ഗൗരി എന്ന ഹിന്ദുവിനെയാണ്. സന്തുഷ്ടമായ വൈവാഹിക ജീവിതം നയിക്കുന്ന ഇവര്‍ പ്രണയബദ്ധരായിരുന്നു. ഇവരുടെ വിവാഹം അനേകം പേര്‍ക്ക് മിശ്രവിവാഹത്തിന് പ്രേരണയായി. മതത്തിന് സ്ഥാനമില്ലാത്ത ഇവരുടെ ജീവിതം ഒരു മാതൃകയാണ്.

4. കഠിനാദ്ധ്വാനത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നില്ല - ബോളിവുഡിലെ ഒരു കഠിനാദ്ധ്വാനിയാണ് ഷാരൂഖ് ഖാന്‍. സിനിമയില്‍ വരുന്ന കാലത്ത് അദ്ധേഹത്തെ പിന്തുണയ്ക്കാന്‍ ആരുമില്ലായിരുന്നു. സിനിമാപശ്ചാത്തലമൊന്നുമില്ലാത്ത കുടംബത്തില്‍ നിന്ന് വന്ന ഷാരൂഖ് ഇന്ന് സിനിമയിലെ ഒരു വടവൃക്ഷമാണ്. ഇത് അദ്ദേഹത്തിന്‍റെ അര്‍പ്പണബുദ്ധിയും,അഭിനിവേശവും വഴി നേടിയെടുത്തതാണെന്നുള്ള കാര്യം നമ്മള്‍ കണ്ടുപഠിക്കേണ്ട പാഠമാണ്. ഏത് രംഗത്തായാലും കഠിനാദ്ധ്വാനവും, സമര്‍പ്പണവും, ജോലിയോടുള്ള അഭിനിവേശവും വളരെ പ്രധാനമാണ്.

5. എല്ലാവരെയും ആദരിക്കുക - ഷാരൂഖ് ഖാന്‍റെ ഭവനത്തില്‍ മുസ്‍ലിം, ഹിന്ദു ആരാധനാമുറികളുണ്ട്. വിവാഹശേഷം ഭാര്യയെ മുസ്ലിം മതത്തിലേക്ക് മാറ്റാന്‍ ഷാരൂഖ് ശ്രമിച്ചില്ല. ഇരു മതങ്ങളുടേയും ആഘോഷങ്ങളില്‍ ഇവരും പങ്ക് ചേരുന്നു. ഇരു മതങ്ങളെയും കുറിച്ച് ഇവരുടെ കുട്ടികള്‍ പഠിക്കുന്നു. ഇത് എല്ലാവരും കണ്ട് പഠിക്കേണ്ട പാഠം തന്നെയാണ്. മതപരമായ വേര്‍തിരിവ് അവഗണിക്കേണ്ടത് തന്നെ.

ഷാരൂഖ് ഖാന്‍റെ ജീവിതത്തില്‍ നിന്ന് എളുപ്പം കണ്ടെടുക്കാവുന്ന ചില സവിശേഷമായ പാഠങ്ങളാണിവ. കൂടുതലറിയാനായി ആഴത്തിലുള്ള നീരീക്ഷണവും, പഠനവും വേണം. വളരാനാഗ്രഹിക്കുന്നവര്‍ മനസിലാക്കേണ്ടുന്ന പാഠങ്ങള്‍ തന്നെയാണിവ.

Read more about: life ജീവിതം
English summary

life lessons from sharukh khan

Shah Rukh Khan - who doesn't know this name. Not only in India but throughout the world, Shah Rukh Khan is a very famous and popular celebrity. He is the reigning king of Bollywood. Born on November 2, 1965 Shah Rukh Khan is now a very famous man.
Story first published: Monday, November 18, 2013, 12:58 [IST]
X
Desktop Bottom Promotion