For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാം

By Shibu T Joseph
|

വിമര്‍ശനങ്ങളെക്കുറിച്ച് സദാ ആകുലപ്പെടുന്നവരാണോ നിങ്ങള്‍. വിമര്‍ശനം മാത്രമാണോ നിങ്ങളുടെ ഓര്‍മ്മയില്‍ വരുന്നത്. ആവശ്യമായത്ര അംഗീകാരം എവിടെ നിന്നും കിട്ടുന്നില്ലേ നിങ്ങള്‍ക്ക്? ഇത്തരം ചിന്തകളാണ് നിങ്ങളെ മദിക്കുന്നതെങ്കില്‍ ഉറപ്പിച്ചോളൂ നിഷേധാത്മക ചിന്തയാണ് നിങ്ങളെ നയിക്കുന്നത്. ഇത്തരം നെഗറ്റിവ് ചിന്തകള്‍ ലോകം മുഴുവനും നിങ്ങള്‍ക്കെതിരാണെന്ന ചിന്തയാണ് ഉണ്ടാക്കുക. നിങ്ങളുടെ ചിന്തകളെ നിരീക്ഷിക്കു ഇത് മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ.
ചിലപ്പോള്‍ ചിലരോട് നിങ്ങള്‍ വഴക്കിട്ടെന്നു വരാം. പിറ്റേന്നും സ്ഥാപനത്തില്‍ നിന്നും പുറത്തൈയെന്ന അറിയിപ്പായിരിക്കാം നിങ്ങളെ കാത്തിരിക്കുന്നുണ്ടാവുക. അതോടെ ജീവിത്തിന്റെ സൗരഭ്യം നശിക്കും. നിങ്ങൡലെ നെഗറ്റീവ്ചിന്തകളുടെ ഫലമാണ് ഇതെന്ന് തിരിച്ചറിയുക. ചിന്തകളും പ്രവൃത്തികളും നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക ്തന്നെ ഇത്തരം നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കുവാനാകും. ചിന്തകളെ ക്രമീകരിക്കുകയാണ് ഇതിന് പോംവഴി. ഉറപ്പ് നിങ്ങള്‍ക്ക് നല്ലൊരു ജീവിതം നയിക്കാനാകും. നിഷേധാത്മക ചിന്തകള്‍ നിങ്ങളെ അരക്ഷിതാവസ്ഥയിലേയ്ക്കാണ് തള്ളിവിടുക. ഭയം, അസ്വസ്ഥത എല്ലാം പിന്നാലെ വരും. നിഷോധാത്മക മനോഭാവത്തെ വരുതിയിലാക്കാന്‍ ചില വഴികളിതാ.

1)ചിന്തകള്‍ നിരീക്ഷിക്കുക

1)ചിന്തകള്‍ നിരീക്ഷിക്കുക

നിഷേധാത്മക ചിന്തകള്‍ നിയന്ത്രണത്തിലാക്കാന്‍ ആദ്യ ചെയ്യേണ്ടത് ചിന്തകളെ നിയന്ത്രിക്കുകയാണ്. ഒരകലത്തില്‍ നിന്ന് ചിന്തകള്‍ നിരീക്ഷിക്കു എന്നിട്ട് മനസ്സിലാക്കുക എന്താണ് നിങ്ങളെ കുഴപ്പത്തിലേയ്ക്ക നയിക്കുന്നതെന്ന്. ചിലപ്പോള്‍ ചില ചിന്തകള്‍ നിങ്ങളെ ആകെ ഉലര്‍ത്തിയെന്നു വരാം. എങ്കിലും അവ നിരീക്ഷിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. നെഗറ്റീവ് ചിന്തകളാണ് മനസ്സിലേക്ക് വരുന്നതെങ്കില്‍ ചിന്തിക്കുന്നത് അവസാനിപ്പിക്കു.

2) എഴുത്ത് ശീലമാക്കുക

2) എഴുത്ത് ശീലമാക്കുക

നെഗറ്റീവ് ചിന്തകള്‍ മനസ്സിലായാല്‍ അടുത്തതായി ചെയ്യേണ്ടത് അത് നിയന്ത്രിക്കുകയാണ്. എഴുത്ത് ശീലമാക്കുന്നതാണ് അതിനുള്ള പോംവഴി. ചിന്തകളെ കീഴ്‌പ്പെടുത്തുന്ന ഘടകളങ്ങളെല്ലാം എഴുതിവെയ്ക്കുക. സത്യസന്ധമായിരിക്കണം എഴുത്ത്, ഇനി ചിന്തകള്‍ അപഗ്രഥിക്കുക.

3)തിരക്കില്‍ ജീവിക്കുക

3)തിരക്കില്‍ ജീവിക്കുക

നിഷേധാത്മക ചിന്തകളെ വരുതിയിലാക്കാന്‍ എളുപ്പവഴി എപ്പോഴും തിരക്കായിരിക്കുകയാണ്. വെറുതെ ഇരിക്കരുത്. ഓര്‍ക്കുക. നിര്‍ജീവമായ മനസ്സ് സാത്താന്റെ പണിപ്പുരയാണ്. എന്തെങ്കിലുമൊക്കെ എപ്പോഴും ചെയ്യുക. ക്ഷീണിക്കുന്നതു വരെ ഉറക്കം വരുന്നതു വരെ ജോലി തുടരുക.

4) വിനോദം കണ്ടെത്തുക.

4) വിനോദം കണ്ടെത്തുക.

മനസ്സിനിണങ്ങിയ എന്തെങ്കിലും വിനോദപ്രവര്‍ത്തികള്‍ കണ്ടെത്തുക. പെയിന്റിംഗ്, ഗാര്‍ഡനിംഗ്, തുന്നല്‍, പാചകം...........

5)നടത്തം

5)നടത്തം

വൈകുന്നേരങ്ങളില്‍ നടത്തം ശീലമാക്കുക. മനസ്സിണങ്ങിയ സുഹൃത്തോ, ജീവിതപങ്കാളിയോ കൂടെയുണ്ടാവട്ടെ. ആരായാലും പോസിറ്റീവ് ചിന്തയുള്ള ആളായിരിക്കണം. നിങ്ങളെ കുഴപ്പത്തിലാക്കുന്ന കാര്യങ്ങള്‍ അവരുമായി പങ്കുവെയ്ക്കുക. മനസ്സു തുറന്നാല്‍ റിലാക്‌സ് ആകും.

6) എന്തിലും ഉണര്‍വ് കണ്ടെത്തുക

6) എന്തിലും ഉണര്‍വ് കണ്ടെത്തുക

നെഗറ്റീവ് ചിന്ത പിന്തുടരുന്നുവെങ്കില്‍ എന്തെങ്കിലും പുതുതായി ചെയ്യുക. സംഗീതം, നൃത്തം, എന്നിവ പഠിക്കാന്‍ ശ്രമിക്കു. ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാം.

7)നന്ദി

7)നന്ദി

സദാ എല്ലാവരോടും എല്ലാറ്റിനോടും നന്ദിയുള്ളവരായിരിക്കുക. എന്തെങ്കിലും നിഷേധാത്മക ചിന്ത മനസ്സില്‍ കടന്നുവന്നാല്‍ ഉടന്‍ ഒരു കഷ്ണം കടലാസെടുത്ത് നിങ്ങളുടെ ജീവിതത്തില്‍ അന്നോളം സംഭവിച്ച നല്ല കാര്യങ്ങള്‍ എഴുതുക. അതില്‍ നന്ദിയുള്ളവരാവുക. പല ആവര്‍ത്തി വായിക്കുക. അതോടെ നിഷേധചിന്ത മനസ്സില്‍ നിന്നും പോവും.

8) സന്തോഷം കണ്ടെത്താന്‍ ശ്രമിക്കു

8) സന്തോഷം കണ്ടെത്താന്‍ ശ്രമിക്കു

സന്തോഷം നല്‍കുന്നതെന്തോ അവ കണ്ടെത്താന്‍ ശ്രമിക്കു. നിസാര കാര്യങ്ങളായിരിക്കാം ഒരു പക്ഷേ അത്. ചിലപ്പോള്‍ ഒരു കപ്പ് ഐസ്‌ക്രീം കഴിച്ചാലോ പൂച്ചയെ കണ്ടിരുന്നാലോ സന്തോഷം വന്നേക്കാം. എന്തായാലും അത് ചെയ്യുക

Read more about: life ജീവിതം
English summary

how to kill that negative attitude

Are you constantly worried about the criticisms you receive? Is criticisms are all that you remember? Are you not getting the needed acknowledgement?
Story first published: Wednesday, November 20, 2013, 15:35 [IST]
X
Desktop Bottom Promotion