For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

40 കടന്നാലും ഫാഷനബിള്‍ ആകാം

By Super
|

40 കഴിഞ്ഞാല്‍ പിന്നെ എന്ത് ഫാഷന്‍ എന്നാണ് പല ആണുങ്ങളുടേയും വിചാരം. എന്നാലിത് കാലം വേറെയാ ന്യൂജനറേഷന് മാത്രമല്ല ഓള്‍ഡ് ജനറേഷനും ഇപ്പോള്‍ ഇത്തിരിയല്ല ഒത്തിരി തന്നെ ഫാഷനുണ്ട്.എന്തിന് പ്രായത്തെയോര്‍ത്ത് ടെന്‍ഷനടിക്കണം. 20കളിലും 30കളിലും അതിന്‍റേതായ ഫാഷന്‍ നിങ്ങള്‍ക്കുണ്ടായിരുന്നല്ലോ എന്നാലിതാ 40കളുടെ ഫാഷന്‍ കേട്ടോളൂ.

പ്രായത്തിനനുസരിച്ച് വിവേകവും കൂടുമെന്നാണല്ലോ. 40 വയസ്സെത്തിയപ്പോഴേക്കും നിങ്ങളെല്ലാം ജോലിയിലും ബന്ധങ്ങളിലും ജീവിതത്തിലുമെല്ലാം ആത്മവിശ്വാസവും സുരക്ഷിതത്വവുമെല്ലാം നേടിക്കഴിഞ്ഞിട്ടുണ്ടാകും.ഫാഷനിലും നിങ്ങളില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ ഇതാ തെരെഞ്ഞടുത്ത ചില കറുക്കുവഴികള്‍. ഇതിലൂടെ നിങ്ങള്‍ക്കും പാര്‍ട്ടിയിലെ ഹീറോ ആകാം.

ലളിതം സുന്ദരം

ലളിതം സുന്ദരം

40കഴിഞ്ഞാല്‍ ഫാഷന്‍ ലോകത്ത് നിങ്ങള്‍ക്ക് തിളങ്ങണമെങ്കില്‍ ഇനി തിളക്കമുള്ള വസ്ത്രങ്ങളല്ല വേണ്ടത്. വസ്ത്രം ലളിതമാകുമ്പോഴാകും ഇനി നിങ്ങള്‍ കൂടുതല്‍ സുന്ദരനാകുക.പഴയ പളപളപ്പുള്ള മിന്നുന്ന ടൈകള്‍ യൂത്തിനു വിട്ടു കൊടുത്തേക്കൂ.അതു വിചാരിച്ച് നിങ്ങള്‍ ഷോപ്പിംഗില്‍ പിശുക്കേണ്ട കാര്യമില്ല. ഫാഷനില്‍ 40കാരന്‍റെ സാധ്യതകള്‍ ഒരേസമയം അനന്തവും ഒതുക്കമുള്ളതുമാണ്. കുറ്റമറ്റതും ലളിതവുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളെ വൃത്തിയും ലാളിത്യവുമുള്ള വത്യസ്തനാക്കി മാറ്റും.ഇനി നിങ്ങള്‍ക്ക് അല്‍പ്പം സ്റ്റൈലിഷാകണമെങ്കില്‍ ആയിക്കോളൂ പക്ഷേ നിങ്ങളുടെ പ്രായത്തെക്കുറിച്ചുള്ള ബോധം മനസ്സിലുണ്ടായിരിക്കണം.

തുന്നല്‍ക്കാരനെ അന്വേഷിച്ചോളൂ

തുന്നല്‍ക്കാരനെ അന്വേഷിച്ചോളൂ

ബ്രാന്‍ഡഡ് ഷര്‍ട്ടുകളുടെ ഷോറൂം റാക്കില്‍ സ്വന്തം സൈസ് തേടിപ്പോകാത്തതാണ് 40 കാര്‍ക്ക് നല്ലത്.നിങ്ങളുടെ ശരീരത്തിനനുസരിച്ചുള്ള ഷര്‍ട്ട തയ്പ്പിക്കാന്‍ ഒരു നല്ല തുന്നല്‍ക്കാരനെ കണ്ടുപിടിക്കുന്നതാണ് നല്ലത്.നിങ്ങളുടെ അഴകളവുകള്‍ക്ക് കൃത്യമായി തുന്നുന്ന ആളെത്തെന്നെ അത് ഏല്‍പ്പിക്കണം. കൃത്യമായ അളവില്‍ തയ്പ്പിച്ച ഷര്‍ട്ടില്‍ നിങ്ങള്‍ തിളങ്ങുമെന്നുറപ്പ്.

സ്വന്തം പ്രായത്തെ ബഹുമാനിക്കൂ

സ്വന്തം പ്രായത്തെ ബഹുമാനിക്കൂ

സ്വന്തം പ്രായത്തെ ബഹുമാനിക്കുകയാണ് ആദ്യം വേണ്ടത്. അയ്യോ എന്‍റെ ഇത്ര കാലം കഴിഞ്ഞില്ലേ എന്ന ചിന്ത വേണ്ട. ഇത്രയും കാലം ഞാന്‍ ജീവിച്ചല്ലോ എന്നാലോചിക്കൂ.പ്രായത്തെ മറയ്ക്കാന്‍ ഫാഷനെ കൂട്ടു പിടിക്കുകയേ അരുത്. 40 ാം വയസ്സില്‍ 20 കാരന്‍റെ വസ്ത്രങ്ങള്‍ ധരിച്ചാല്‍ ആരും ഫാഷണബിള്‍ ആകില്ല.അതുകൊണ്ട് അധികം ഇറുകിയതും അധികം ലൂസായതുമായ വസ്തങ്ങള്‍ കളഞ്ഞേക്കൂ .പകരം കറക്ട് ഫിറ്റിംഗില്‍ നിങ്ങള്‍ക്ക് ജെന്‍റില്‍ മാനാകാം.അതേസമയം ഗ്രാഫിക്ക് പ്രിന്റുകളും എഴുത്തുകളുമുള്ള ടീ ഷര്‍ട്ടുകള്‍ നല്ലതുതന്നെ പക്ഷേ എഴുത്തുകള്‍ പ്രായത്തിനു ചേര്‍ന്നതല്ലെങ്കില്‍ അത് ബോറാകും.

പാന്‍റുകളില്‍ വിശ്വാസമര്‍പ്പിക്കൂ

പാന്‍റുകളില്‍ വിശ്വാസമര്‍പ്പിക്കൂ

വൃത്തിയുള്ള നിങ്ങള്‍ക്ക് ഏറെ യോജിക്കുന്ന പാന്‍റുകള്‍ എപ്പോളും വാര്‍ഡ്രോബിലുണ്ടാകണം. നിങ്ങള്‍ ഇപ്പോഴും ജിമ്മില്‍പ്പോയി ശരീര സൌന്ദര്യം കാത്തുസൂക്ഷിക്കുന്ന വ്യക്തയാണെങ്കില്‍ മുന്‍വശം ഫ്ളാറ്റായ പാന്‍റുകളാകും നല്ലത്. അല്ല നിങ്ങള്‍ക്ക് കുടവയറുണ്ടെങ്കില്‍ അത് ഒളിപ്പിക്കാന്‍ മുന്നില്‍ ചുരുക്കുകളിട്ട് തുന്നിക്കാം. പ്രകൃതിദത്ത നൂലുകള്‍ കൊണ്ടുണ്ടാക്കിയ പാന്‍റുകള്‍ നിങ്ങള്‍ക്ക് ക്ലാസിക്ക് ലുക്ക് നല്‍കും. അതേസമയം ജീന്‍സുകളാണ് നിങ്ങള്‍ തെരെഞ്ഞടുക്കുന്നതെങ്കില്‍ പുതുതലമുറയുടെ ആഷ്പുഷ് സ്റ്റൈലുകളും നിറങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ട്രെന്‍ഡുകള്‍ക്ക് ബൈ ബൈ

ട്രെന്‍ഡുകള്‍ക്ക് ബൈ ബൈ

പുതിയ ട്രെന്‍ഡുകളന്വേഷിച്ച് പണ്ട് നടന്ന ഓര്‍മ്മയില്‍ ഇന്നും നടക്കുന്നുണ്ടോ എങ്കില്‍ എത്രയും പെട്ടെന്ന് അത് നിര്‍ത്തിക്കോളൂ.നിങ്ങളുടെ സ്റ്റൈലിന് കാലമില്ല. അതുകൊണ്ട് കാലത്തിനനുസരിച്ച് നിങ്ങള്‍കോലം കെട്ടേണ്ട.ഇത് കേട്ട് ടെന്‍ഷന്‍ വേണ്ട .നിങ്ങളെ സുന്ദരനാക്കാനുള്ളതെല്ലാം വിപണിയില്‍ ഉണ്ട്. പ്രായത്തിനനുസരിച്ച് ഷേഡുകള്‍ തെരെഞ്ഞടുക്കുന്നതില്‍ ശ്രദ്ധ വയ്ക്കണമെന്ന് മാത്രം.മാസികകളിലെ ഫാഷന്‍ പേജുകള്‍ കണ്ട് അവിടവിടെ കീറിയ സ്ക്കിന്നി ജീന്‍സും തിളങ്ങുന്ന സ്ന്നിക്കരുകളും ധരിച്ച് പുറത്തേക്കിറങ്ങല്ലേ. അബദ്ധമാകും.

ആക്സസറീസിലുംവേണം ഒരു കണ്ണ്

ആക്സസറീസിലുംവേണം ഒരു കണ്ണ്

യൂത്തിനു മാത്രമല്ല ആക്സസറീസ് വത്യസ്തമായ ലുക്ക് നല്‍കുന്നത്. ഒരു 40 കാരനില്‍ ആക്സസറീസ് ഉണ്ടാക്കുന്ന വത്യാസം പരീക്ഷിച്ചു തന്നെ കണ്ടോളൂ.നിങ്ങളുടെ ബോറിംഗ് ലുക്ക് മാറ്റാന്‍ പല ആക്സസറീസിനും കഴിയും.ടൈ പിന്നുകളിലും,കൈയറ്റത്തെപിന്നുകളിലും വാച്ചുകളിലും സണ്‍ഗ്ലാസുകളിലും നിങ്ങള്‍ക്ക് യോജിക്കുന്ന ഒരു ചെയ്ഞ്ച് വരുത്തിനോക്കൂ. നിങ്ങള്‍ ഒരു പക്ഷേ ചെറുപ്പക്കാരേക്കാള്‍ തിളങ്ങും. അതേസമയം ചില മിസ് മാച്ചുകളെക്കുറിച്ചുള്ള ബോധം എപ്പോഴും മനസ്സില്‍ വേണം.കറുത്ത ഷൂസ് ധരിച്ചാല്‍ ഒരിക്കലും ബ്രൌണ്‍ ബെല്‍റ്റിടരുത് .കറുത്തഷൂസിന് കറുത്ത് ബെല്‍റ്റാണ് നല്ലത്.അതേസമയം ബ്രൌണ്‍ ഷൂസിന് കറുത്ത ബെല്‍ട്ട് ധരിക്കുന്നതില്‍ കുഴപ്പമില്ല.നിങ്ങള്‍ വിചാരിക്കും ഇതൊക്കെ ആര് ശ്രദ്ധിക്കാനാണെന്ന്. പക്ഷേ എല്ലാവരും ഇതെല്ലാം ശ്രദ്ധിക്കും.

കഴിഞ്ഞത് കഴിഞ്ഞു

കഴിഞ്ഞത് കഴിഞ്ഞു

ഫാഷന്‍ എന്നാല്‍ മാറിയും മറിഞ്ഞുമിരിക്കും . ഒരു കാലത്തെ ഔട്ട് ഓഫ് ഫാഷനായിരിക്കും പിന്നെ ചെറിയ മാറ്റത്തോടെ ഫാഷനായി വരുന്നത്. ഇത് വിചാരിച്ച് കഴിഞ്ഞുപോയ ഫാഷന്‍ തിരിച്ചെത്തുമ്പോള്‍ പഴയത് പൊടി തട്ടിയെടുക്കണമെന്നല്ല.പുതിയ ഫാഷന്‍ വരുമ്പോള്‍ അതില്‍ കാര്യമായ മാറ്റവും കാണും.സണ്‍ഗ്ലാസുകള്‍ തന്നെ ഉദാഹരണമായെടുക്കാം. കണ്ണുകള്‍ മുഴുവനായും മൂടിയ പൈലറ്റുമാര്‍ ഉപയോഗിക്കുന്ന തരം സണ്‍ഗ്ലാസുകള്‍ ഒരു കാലത്ത് വലിയ ഫാഷനായിരുന്നു .പിന്നീട് തിരിച്ചു വന്നെങ്കിലും കണ്ണടയുടെ രൂപവും ഭാവവും പാടെ മാറി.ഇത്തരം ടിപ്സുകള്‍ നിങ്ങള്‍ക്കും പ്രാവര്‍ത്തികമാക്കാം. അലമാരയിലെ പഴന്തുണികള്‍ തപ്പിപ്പോകാതെ പുതിയതൊന്ന് ഒന്നു ട്രൈ ചെയ്തു നോക്കൂ. എന്നാല്‍ നിങ്ങള്‍ ഔട്ട് ഡേറ്റഡ് ആകുകയില്ല.എന്നാല്‍ ഫാഷണബിള്‍ ആകുകയും ചെയ്യും.

ഞാന്‍ സ്റ്റൈലിഷ്

ഞാന്‍ സ്റ്റൈലിഷ്

ഫാഷന്‍ ട്രെന്‍ഡുകള്‍ വന്നും പോയുമിരിക്കും.എന്നാല്‍ നിങ്ങളുടെ വത്യസ്തമായ സ്റ്റൈല്‍ നിങ്ങളെ ആള്‍ക്കൂട്ടത്തില്‍ വത്യസ്തനാക്കുമെന്നുറപ്പ്. അതിനു വേണ്ടത് ആദ്യം പ്രായത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയുമാണ്.40 കഴിഞ്ഞാല്‍ എന്താ ഇനി 50 ആയാലും 60 ആയാലും ഞാന്‍ സ്റ്റൈലിഷ് തന്നെയാണെന്ന് ധൈര്യമായി പറഞ്ഞോളൂ.

English summary

Fashion Tips For Men Over 40

Being fashionable is ageless; whether you’re in your 20s, 30s or 40s, fashion defines and redefines itself. In fact, grace and fashion are more refined with the onset of age.
 With age comes wisdom, which is exactly why you may already be confident and feel secure in terms of your career, relationships and lifestyle. Boldsky is certain you have your style statement sorted, however, we bring you a few essentials tips that’ll ensure you hit fashion bulls eye!
X
Desktop Bottom Promotion