For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങള്‍

|

നാനാത്വത്തില്‍ ഏകത്വമുള്ള രാജ്യമാണ് ഇന്ത്യയെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. കാരണം വിവിധ ജാതിമതഭേദമുള്ളവര്‍, സംസ്‌കാരമുള്ളവര്‍, വ്യത്യസ്ത ഭാഷകള്‍, വിവിധ രീതിയിലുള്ള വസ്ത്രധാരണം തുടങ്ങിയവ ഇന്ത്യയില്‍ മാത്രമായിരിക്കും കാണുക.

ഭക്ഷണത്തിന്റെ കാര്യത്തിലും ഇത് വാസ്തവമാണ്. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങള്‍ ലഭ്യമാകും. ചില സ്ഥലങ്ങള്‍ ചില ഭക്ഷണങ്ങള്‍ക്കു പ്രാധാന്യമേറിയതാണ്. ഇത്തരം ചില സ്ഥലങ്ങളേയും അവിടുത്തെ ഭക്ഷണങ്ങളേയും പറ്റി അറിയൂ,

മുംബൈ

മുംബൈ

മുംബൈയിലെ വട പാവും ഇറാനി ചായയും പേരു കേട്ട ഒന്നാണ്. പാവ് ബണ്ണിനുള്ളില്‍ ഉരുളക്കിഴങ്ങു കട്‌ലറ്റ് വച്ചാണ് വട പാവ് ഉണ്ടാക്കുന്നത്. പേര്‍ഷ്യന്‍ കഫെകളില്‍ ലഭിയ്ക്കുന്ന ചായയും പ്രത്യേകതയുള്ളതു തന്നെ.

ദില്ലി

ദില്ലി

തലസ്ഥാന നഗരിയായ ദില്ലി സ്‌പെഷല്‍ തന്തൂരി ചിക്കന് പേരു കേട്ടതാണ്. ഇവിടെ ലഭിയ്ക്കുന്ന ചാട്ടുകളും ചോലെ ബട്ടൂരയുമെല്ലാം ഭക്ഷ്യാസ്വാദകര്‍ക്ക് രുചിഭേദങ്ങള്‍ നല്‍കുന്നു.

കൊല്‍ക്കത്ത

കൊല്‍ക്കത്ത

കൊല്‍ക്കത്തയിലെ രസഗുള സ്വാദിഷ്ടമായ ഒന്നാണ്. കൊല്‍ക്കത്തപൊതുവെ മധുരപദാര്‍ത്ഥങ്ങള്‍ക്കു പേരു കേട്ട ഒന്നാണ്.

ചെന്നൈ

ചെന്നൈ

ചെന്നൈയിലെ ഇഡ്ഢലി, വട, ദോശ എന്നിവ വളരെ പ്രശസ്തമാണ്.

ബാംഗ്ലൂര്‍

ബാംഗ്ലൂര്‍

ഐടി നഗരമെന്നറിയപ്പെടുന്ന ബാംഗ്ലൂരാകട്ടെ, ബിസിബെലെ ബാത്, കീമ കോഫ്ത കറി എന്നിവയ്ക്കു പേരു കേട്ട ഒരു സ്ഥലമാണ്.

കേരളം

കേരളം

കേരളത്തിലെ കേരള പൊറോട്ട, മീന്‍ വിഭവങ്ങള്‍, കപ്പ തുടങ്ങിയവ രുചിഭേദങ്ങളില്‍ വ്യത്യസ്തമാണ്.

ലക്‌നൗ

ലക്‌നൗ

നവാബുകളുടെ സ്ഥലമായ ലക്‌നൗ ഗലൗട്ടി കബാബിന് പ്രശസ്തമായ ഒന്നാണ്. പല്ലകളില്ലാത്തവര്‍ക്കു പോലും കഴിയ്ക്കാവുന്ന ഒരു വിഭവമാണിത്.

ഹൈദരാബാദ്

ഹൈദരാബാദ്

മുഗള്‍ രാജാക്കന്മാരുടെ ഇടമായ ഹൈദരാബാദ് ഭക്ഷണത്തിലും കീര്‍ത്തി കേട്ട ഒന്നാണ്. ഇവിടുത്തെ ഹൈദരാബാദ് ബിരിയാണി പലരുടേയും ഇഷ്ടവിഭവമാണ്.

ബനാറസ്

ബനാറസ്

പുണ്യനഗരമായ ബനാറസ് ബനാറസി പാനിന് പ്രശസ്തമാണ്. മഗായ് പാന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

കശ്മീര്‍

കശ്മീര്‍

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ പെട്ട കശ്മീര്‍ ഗുസ്താബ എന്നറിയപ്പെടുന്ന മീറ്റ് ബോള്‍ കറിയ്ക്കം കശ്മീരി പുലാവിനും കീര്‍ത്തി കേട്ട ഒരിടമാണ്.

മൈസൂര്‍ പാക്ക്.

മൈസൂര്‍ പാക്ക്.

മൈസൂരിലെ ഒരു പ്രത്യേകതയാണ് മൈസൂര്‍ പാക്ക്. ഇവിടെ ലഭിയ്ക്കുന്ന മൈസൂര്‍ മസാലദോശയും പ്രത്യേകതയുള്ളതാണ്.

ദാല്‍ ബട്ടി ചൂര്‍മ

ദാല്‍ ബട്ടി ചൂര്‍മ

ചരിത്ര സ്ഥലങ്ങള്‍ ഏറെയുള്ള രാജസ്ഥാന്‍ ദാല്‍ ബട്ടി ചൂര്‍മ എന്ന ഭക്ഷണത്തിനു പേരു കേട്ട ഒന്നാണ്.

ആഗ്ര

ആഗ്ര

താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയിലെ പേഡയെന്ന മധുരപദാര്‍ത്ഥവും വളരെ പ്രസിദ്ധമാണ്. പാലു കൊണ്ടുണ്ടാക്കുന്ന വിഭവമാണിത്.

പഞ്ചാബ്‌

പഞ്ചാബ്‌

പഞ്ചാബിലെ മക്കി കീ റൊട്ടി, സര്‍സോം ദാ സാഗ് എന്നിവ വളരെ പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളാണ്. ചോളം കൊണ്ടുണ്ടാക്കുന്ന ചപ്പാത്തിയും കടുകില അരച്ചുണ്ടാക്കുന്ന കറിയുമാണിത്.

ദാല്‍മ

ദാല്‍മ

പരിപ്പ് വിവിധ ഇറച്ചികളുടമായി പാചകം ചെയ്തുണ്ടാക്കുന്ന ദാല്‍മ എന്ന വിഭവം ഭുവനേശ്വറിലെ പ്രശസ്തമായ ഭക്ഷണമാണ്.

ഗോവ

ഗോവ

മികച്ചൊരു ടൂറിസ്റ്റ് സ്ഥലമായ ഗോവ കടല്‍ വിഭവങ്ങള്‍ക്ക്ു പേരു കേട്ട ഒന്നാണ്. ചെമ്മീന്‍ ഉപയോഗിച്ചുണ്ടാക്കുന്ന പ്രോണ്‍ ഗാസി ഇവിടെ ലഭിയ്ക്കുന്ന ഒരു പ്രധാന വിഭവമാണ്.

ചണ്ഡിഗഡ്‌

ചണ്ഡിഗഡ്‌

ചണ്ഡിഗഡിലെ ദാല്‍ മഖിനി ഒരു പ്രശസ്ത വിഭവമാണ്. പരിപ്പും നെയ്യും പാലിന്റെ ക്രീമും ഉപയോഗിച്ചു പാകം ചെയ്യുന്ന ഒരു വിഭവം.

പട്‌ന

പട്‌ന

പട്‌നയിലെ ലിട്ടി ചോക്ക എന്ന വിഭവവും പ്രസിദ്ധമായ ഒന്നാണ്. പരിപ്പു വര്‍ഗങ്ങള്‍ കൊണ്ടു ബേക്ക് ചെയ്തുണ്ടാക്കുന്ന ഒരുതരം കേക്കാണ് ലിട്ടി. വഴതനങ്ങയും ഉരുളക്കിഴങ്ങയും ചേര്‍ത്തുണ്ടാക്കുന്ന എരിവേറിയ ഒരു തരം കറിയില്‍ ഇട്ട് ഈ കേക്ക് മിക്‌സ് ചെയ്യുകയാണു ചെയ്യുന്നത്. കറിയാണ് ചോക്ക എന്ന പേരില്‍ അറിയപ്പെടുന്നത്.

ദോക്ല

ദോക്ല

ദോക്ല പ്രസിദ്ധമായ ഒരു ഗുജറാത്തി വിഭവമാണ്. അരിയും നിലക്കടലയും ചേര്‍ത്ത് ബേക്ക് ചെയ്തും ആവി കയറ്റിയും ഇതുണ്ടാക്കാം. മല്ലിയില, പുതിനയില ചട്‌നിയാണ് ഇതിനൊപ്പം കൂട്ടുക.

കൂര്‍ഗ്‌

കൂര്‍ഗ്‌

കൂര്‍ഗിലെ പോര്‍ക്കു കറിയും വളരെ പ്രസിദ്ധമായ ഒന്നു തന്നെയാണ്. കുരുമുളകു ചേര്‍ത്തുണ്ടാക്കുന്ന ഈ കറി തനി കൂര്‍ഗി സ്റ്റൈലിലാണ് ഉണ്ടാക്കുന്നത്.

Read more about: life ജീവിതം
English summary

Famous Foods From Indian Cities

There are many Indian cities that can boast of foods that can only be found there. North Indian cities are famous for foods like chaats, chole bhature, dals and parathas. South Indian cities are famous for foods like dosas, idli, sambar etc. Each of these cities are famous for a very particular style of cooking. For example, Punjab and Rajasthan are neighbouring states but their dishes are totally different.
 
 
Story first published: Wednesday, July 17, 2013, 12:07 [IST]
X
Desktop Bottom Promotion