For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കായികപ്രതിഭകളെക്കുറിച്ചുള്ള പുസ്തകങ്ങള്‍

By Super
|

പ്രശസ്തരെ സംബന്ധിക്കുന്ന വാര്‍ത്തകളും, ഗോസിപ്പുകളും, ചിത്രങ്ങളുമൊക്കെ നിങ്ങളെ ഏറെ താല്പര്യമുള്ളതാവും. ഒരു സവിശേഷമായ വ്യക്തിവിശേഷമുള്ള ആളെയാണല്ലോ സെലിബ്രിറ്റി അഥവാ പ്രശസ്തന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് താല്പര്യമുള്ള ആളെക്കുറിച്ചുള്ള പുസ്തകവും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാകും. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, ത്രില്ലര്‍ എന്നിങ്ങനെ അനേകം വിഭാഗങ്ങളായി പുസ്തകങ്ങളുടെ സ്വഭാവമനുസരിച്ച് വിഭജിക്കപ്പെട്ടിരിക്കുന്നു. വായനയെ സംബന്ധിച്ചാണെങ്കില്‍ ഓരോരുത്തര്‍ക്കും വിഭിന്നങ്ങളായ വായനാതാല്പര്യങ്ങളായിരിക്കും ഉണ്ടാവുക. വായനയെന്നത് എഴുത്തുകാരനൊപ്പം യാത്ര ചെയ്ത് സാരാശം ഗ്രഹിക്കുന്നതിന് സമമാണ്. ഒരോ പുസ്തകവും ശരിയായിത്തന്നെ വായിച്ച് മനസിലാക്കേണ്ടതുണ്ട്.

ഓരോ പുസ്കവും, ഓരോ എഴുത്തുകാരനും സവിശേഷമാണ്. അടുത്തകാലത്തായി പ്രശസ്തരായ ആളുകള്‍ പുസ്കമെഴുതുന്നത് സാധാരണ സംഭവമാണ്. ഇവ വായിക്കുന്നത് വഴി പ്രശസ്തരുടെ ജിവിതത്തെ അടുത്തറിയാനും അവരുടെ ജീവിത ശൈലി മനസിലാക്കാനുമാകും. പ്രശസ്തരുടെ ചെയ്തികള്‍ നമ്മളെ രസിപ്പിക്കുകയും ആവേശം പകരുകയും ചെയ്യും. അതിനാല്‍ തന്നെ അവരേക്കുറിച്ച് കൂടുതലറിയാനും നമുക്ക് താല്പര്യമുണ്ടാവും. അവരുടെ പുസ്തകങ്ങള്‍ വായിക്കുകയാണ് അക്കാര്യങ്ങള്‍ മനസിലാക്കാനുള്ള മികച്ച വഴി. കായികരംഗത്തെ പ്രശസ്തരായി ചില വ്യക്തികള്‍ എഴുതിയ പുസ്തകങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങളൊരു കായികപ്രേമിയാണെങ്കില്‍ ഈ പുസ്തകങ്ങളും നിങ്ങളിഷ്ടപ്പെടുമെന്ന് തീര്‍ച്ച.

1. ദി റേസ് ഓഫ് മൈ ലൈഫ് - മില്‍ഖാസിങ്ങിന്‍റെ ആത്മകഥ

1. ദി റേസ് ഓഫ് മൈ ലൈഫ് - മില്‍ഖാസിങ്ങിന്‍റെ ആത്മകഥ

രൂപ പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഈ പുസ്തകം ഏറെ പ്രശംസകള്‍ നേടിയതാണ്. ഓട്ടത്തിന്‍റെ മികവിനായുള്ള തന്‍റെ പ്രവര്‍ത്തനങ്ങള്‍ മില്‍ഖാ സിങ്ങ് സ്വന്തം ഭാഷയില്‍ വിവരിക്കുന്നു. ഇരുള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള മില്‍ഖയുടെ അനുകരണീയമായ യാത്രയാണ് ഈ പുസ്തകം വിശദമാക്കുന്നത്. മില്‍ഖാ സിങ്ങിന്‍റെ ജീവിത കഥ പറഞ്ഞ 'ഭാഗ് മില്‍ഖ ഭാഗ്' എന്ന ചിത്രം സംവിധാനം ചെയ്ത രാകേഷ് ഓംപ്രകാശ് മെഹ്റയാണ് ഈ പുസ്തകത്തിന്‍റെ അവതാരിക എഴുതിയിരിക്കുന്നത്.

2. ദി ടെസ്റ്റ് ഓഫ് മൈ ലൈഫ്-ഫ്രം ക്രിക്കറ്റ് ടു കാന്‍സര്‍ ആന്‍ഡ് ബാക്ക്

2. ദി ടെസ്റ്റ് ഓഫ് മൈ ലൈഫ്-ഫ്രം ക്രിക്കറ്റ് ടു കാന്‍സര്‍ ആന്‍ഡ് ബാക്ക്

പ്രചോദിപ്പിക്കുന്ന ജീവിതം ലളിതമായി പറയുന്ന ഈ പുസ്തകം മികച്ച ക്രിക്കറ്റ് കളിക്കാരിലൊരാളായ യുവരാജ് സിങ്ങ് എഴുതിയതാണ്. അടുത്തകാലത്ത് ക്യാന്‍സര്‍ ബാധിതനായ യുവരാജിന്‍റെ ക്യാന്‍സറിനെതിരായ പോരാട്ടവും രോഗവിമുക്തി നേടി ക്രിക്കറ്റിലേക്കുള്ള മടക്കവും ഇതില്‍ പ്രതിപാദിക്കുന്നു. ലോകം ഉറ്റുനോക്കുന്ന ഈ ആള്‍ റൗണ്ടറുടെ ജീവിതം പരാമര്‍ശിക്കുന്ന പുസ്തകം ഒരു മികച്ച വായനാനുഭവം നല്കുന്നതാണ്.

3. ക്യാപ്റ്റന്‍ കൂള്‍ - ദി എം.എസ് ധോണി സ്റ്റോറി

3. ക്യാപ്റ്റന്‍ കൂള്‍ - ദി എം.എസ് ധോണി സ്റ്റോറി

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലിടം പിടിച്ച എം.എസ് ധോണിയെക്കുറിച്ചുള്ള പുസ്തകമാണിത്. അതിവേഗത്തിലുള്ള ധോണിയുടെ ക്രിക്കറ്റ് ലോകത്തെ വളര്‍ച്ചയില്‍ ആശ്ചര്യപ്പെടുന്നവര്‍ ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്.

4. പ്ലെയിങ്ങ് ടു വിന്‍ - സൈന നെഹ്‍വാള്‍

4. പ്ലെയിങ്ങ് ടു വിന്‍ - സൈന നെഹ്‍വാള്‍

ലോകപ്രശസ്തയായ ബാഡ്മിന്‍റണ്‍ താരത്തിന്‍റെ ജീവിതമാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഭാരതത്തിന് കിരീടം നേടിത്തന്ന ഈ പെണ്‍കുട്ടിയുടെ ബാല്യവും, വളര്‍ച്ചയുമൊക്കെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യമായ ഒരു പുസ്തകമാണ് ഇത്.

5. റാഫ - മൈ സ്റ്റോറി

5. റാഫ - മൈ സ്റ്റോറി

റാഫേല്‍ നദാല്‍ എന്ന ലോക പ്രശസ്ത ടെന്നീസ് കളിക്കാരന്‍റെ ജിവിതകഥയാണ് ഈ പുസ്തകം. മാനസിക ധൈര്യവും പ്രേരണയും നല്കി തന്‍റെ അമ്മാവന്‍‌ എങ്ങനെ തന്നെ ഒരു ലോകപ്രസിദ്ധ കളിക്കാരനായി മാറ്റി എന്നാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം പറയുന്നത്.

6. ഫാസ്റ്റര്‍ ദാന്‍ ലൈറ്റ്നിങ്ങ് - മൈ ഓട്ടോബയോഗ്രഫി

6. ഫാസ്റ്റര്‍ ദാന്‍ ലൈറ്റ്നിങ്ങ് - മൈ ഓട്ടോബയോഗ്രഫി

പ്രശസ്തരായ ആളുകളുടെ പുസ്തകം വായിക്കാന്‍ ഏറെ താലപര്യമുള്ളയാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ പുസ്തകം. ഒളിംപ്യന്‍ ഉസൈന്‍ ബോള്‍ട്ടിന്‍റെ ആത്മകഥയാണ് ഇത്. ബോള്‍ട്ടിന്‍റെ ലാളിത്യമാര്‍ന്ന തുടക്കവും വിജയങ്ങളിലേക്കുള്ള യാത്രയുമാണ് ഈ പുസ്തകം പറയുന്നത്.

7. സണ്ണി ഡെയ്സ്

7. സണ്ണി ഡെയ്സ്

ഇന്ത്യന്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നവര്‍ക്ക് സുനില്‍ ഗവാസ്കറുടെ പേര് മറക്കാനാവില്ല. ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ വര്‍ണ്ണശബളിമയാര്‍ന്ന സുനില്‍ ഗവാസ്കറുടെ ജീവിതം പ്രതിപാദിക്കുന്ന ഈ പുസ്തകം ഏറെ പ്രശസ്തമാണ്.

8. റോജര്‍ ഫ്രെഡറര്‍ - ദി ഗ്രേറ്റസ്റ്റ്

8. റോജര്‍ ഫ്രെഡറര്‍ - ദി ഗ്രേറ്റസ്റ്റ്

ടെന്നീസിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനും, അതുല്യനുമായ റോജറിന്‍റെ ജീവിതമാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നത്. റോജര്‍ ഫ്രെഡററുമായുള്ള നിരവധി അഭിമുഖങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. ലോകപ്രശസ്തമായ ഒന്നാണിത്.

9. ക്രോസിങ്ങ് ദി ബൗണ്ടറി-കെവിന്‍ പീറ്റേഴ്സണ്‍

9. ക്രോസിങ്ങ് ദി ബൗണ്ടറി-കെവിന്‍ പീറ്റേഴ്സണ്‍

മാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുന്ന, ക്രിക്കറ്റിലെ ഡേവിഡ് ബെക്കാം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെവിന്‍ പീറ്റേഴ്സണിന്‍റെ ജീവിതം അനാവരണം ചെയ്യുന്ന പുസ്തകമാണിത്. ഇദ്ദേഹത്തിന്‍റെ ജീവിതത്തിലെ സംഭവങ്ങളെ അവതരിപ്പിക്കുന്ന ഈ പുസ്തകം ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ, പ്രമുഖരുടെ പുസ്തകങ്ങളിലൊന്നാണ്.

10. എ ബയോഗ്രഫി ഓഫ് രാഹുല്‍ ദ്രാവിഡ് - ദി നൈസ് ഗൈ ഹു ഫിനിഷ്ഡ് ഫസ്റ്റ്

10. എ ബയോഗ്രഫി ഓഫ് രാഹുല്‍ ദ്രാവിഡ് - ദി നൈസ് ഗൈ ഹു ഫിനിഷ്ഡ് ഫസ്റ്റ്

രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്റ് കളിക്കാരന്‍റെ ജിവിതം അവതരിപ്പിക്കുന്ന ഈ പുസ്തകം ഏറെ പ്രശസ്തമാണ്. രാഹുല്‍ ദ്രാവിഡ് എന്ന കളിക്കാരനെ രൂപപ്പെടുത്തിയ സംഭവങ്ങളും, അനുഭവങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

Read more about: life ജീവിതം
English summary

Famous Books On Celebrities

Celebrity news, gossips, pictures –Is there anything that doesn’t interest you? A celebrity is a person with a significant profile and a book on your favorite celebrity will certainly be of special interest to you.
X
Desktop Bottom Promotion