For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ വിവിധതരം മാമ്പഴങ്ങള്‍

|

വേനല്‍ക്കാലത്തിന്റെ ചൂട് എല്ലാവരേയും തളര്‍ത്തുമെങ്കിലും ഇത് മാമ്പഴക്കാലമാണെന്നൊരു ഗുണവും കൂടിയുണ്ട്.

വിവിധ തരങ്ങളിലും സ്വാദിലുമുള്ള മാങ്ങകളുടെ നാടാണ് ഇന്ത്യയെന്നു പറയാം. പല സ്ഥലങ്ങളിലും പല തരം സ്വാദും മണവുമുള്ള മാമ്പഴങ്ങള്‍ ലഭിയ്ക്കും. ഒരേ തരം മാമ്പഴങ്ങള്‍ക്കു തന്നെ പലയിടങ്ങളില്‍ പറയുന്ന പേരുകളും വ്യത്യസ്തങ്ങളായിരിക്കും.

ഇന്ത്യയില്‍ ലഭ്യമായ വിവിധ തരം മാങ്ങകളെക്കുറിച്ച് അറിയേണ്ടേ,

അല്‍ഫോണ്‍സോ

അല്‍ഫോണ്‍സോ

അല്‍ഫോണ്‍സോ മാങ്ങകള്‍ വില കൂടുമെങ്കിലും സ്വാദില്‍ മികച്ചവയാണ്.

ബാദാമി

ബാദാമി

ബാദാമി എന്നയിനം മാങ്ങ അല്‍പം കൊഴുപ്പുള്ള പള്‍പ്പോടുള്ളതാണ്. ഇത് മാംഗോ ഷേയ്ക്കുണ്ടാക്കാനും നല്ലതാണ്.

ബൈഗനപ്പിള്ളി

ബൈഗനപ്പിള്ളി

ബൈഗനപ്പിള്ളി എന്ന മാങ്ങ ആന്ധ്രയില്‍ നിന്നുള്ളതാണ്. വലിപ്പമുള്ള തരം മാങ്ങയാണിത്.

ദസേരി

ദസേരി

ദസേരി എന്നറിയപ്പെടുന്ന ഒരിനം മാങ്ങയുണ്ട്. ഇത് കട്ടികുറഞ്ഞ തൊലിയോടെയുള്ളതാണ്. തീരെ ചെറിയ മാങ്ങാണ്ടിയുമാണ്.

കേസരി മാങ്ങ

കേസരി മാങ്ങ

കേസരി മാങ്ങ ഗുജറാത്തില്‍ നിന്നുള്ളതാണ്. ഇവ പച്ചയായിരിക്കുമ്പോള്‍ പച്ചമാങ്ങാ ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇനമാണ്. നീളം കുറഞ്ഞ് ഉരുണ്ട ആകൃതിയിലുള്ള മാങ്ങയാണിത്.

മല്‍ഗോവ

മല്‍ഗോവ

വലിപ്പത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മല്‍ഗോവ മാമ്പഴം സ്വാദിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. ഇവയും മാംഗോ ഷേയ്ക്കുണ്ടാക്കാന്‍ ഉത്തമമാണ്.

മല്ലിക

മല്ലിക

നീലം, ദസേരി മാങ്ങകള്‍ ഹൈബ്രൈഡ് ചെയ്താണ് മല്ലിക എന്നയിനം മാങ്ങയുണ്ടാക്കിയിരിക്കുന്നത്.

റാസ്പുരി മാങ്ങകള്‍

റാസ്പുരി മാങ്ങകള്‍

ഓവല്‍ ആകൃതിയില്‍ മഞ്ഞയും ചുവപ്പും കലര്‍ന്നവയാണ് റാസ്പുരി മാങ്ങകള്‍. ഇവ ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഉണ്ടാകുന്നത്.

സിന്ദൂര മാങ്ങകള്‍

സിന്ദൂര മാങ്ങകള്‍

സിന്ദൂര മാങ്ങകള്‍ നീളം കുറഞ്ഞ് ചുവപ്പും മഞ്ഞയും നിറത്തിലുള്ളവയാണ്. ഇവയും നല്ല മധുരമുള്ള ഇനം തന്നെ.

English summary

Differebt Varities Mango India

We all wait for the summers to come. It is not just for the craze to hit the beach, or dip into the swimming pool, but also to enjoy the fruit of the season, Mangoes! Mangoes are entitled as the King of all fruits. The juicy fruit can be consumed raw or made into delicious smoothies. There are numerous mango recipes that can be prepared using this seasonal fruit.
 
 
Story first published: Friday, June 7, 2013, 12:45 [IST]
X
Desktop Bottom Promotion