For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗയെ പ്രണയിക്കുന്ന സെലിബ്രിറ്റികള്‍

By Super
|

സെലിബ്രിറ്റികളുടെ സൗന്ദര്യം സാധാരണക്കാര്‍ക്ക് എന്നും അത്ഭുതമാണുണ്ടാക്കുക. ശരീരസൗന്ദര്യവും, ആകാരവടിവും, മെയ് വഴക്കവും കാത്തുസൂക്ഷിക്കുന്ന പ്രശസ്തരോട് ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒന്നും ചെയ്യാറില്ല, തന്‍റെ ശരീരം ഇങ്ങനെതന്നെയാണ് എന്ന ഉത്തരമാണ് മിക്കവാറും ലഭിക്കുക.

എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? മണിക്കൂറുകളോളം നീളുന്ന വ്യായാമങ്ങളും, നിയന്ത്രണങ്ങളും ഇതിന് പിന്നിലുണ്ടാകും. അത്തരത്തിലുള്ള ഒരു പ്രധാന മാര്‍ഗ്ഗമാണ് യോഗ. മുമ്പ് ആത്മീയോന്നതിയും, മനോനിയന്ത്രണവുമാണ് യോഗയുടെ അനുകൂല ഘടകങ്ങളായി പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ അതിന്‍റെ ആരോഗ്യവശങ്ങളും തിരിച്ചറിയപ്പെട്ടു കഴിഞ്ഞു. യോഗചെയ്ത് തങ്ങളുടെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന അഞ്ച് സുന്ദരികളെ ഇവിടെ പരിചയപ്പെടാം.

സോനം കപൂര്‍

സോനം കപൂര്‍

സോനം കപൂര്‍ ആരോഗ്യപൂര്‍ണ്ണമായ ശരീരമുള്ള സോനം കപൂര്‍ യോഗ കൃത്യമായി ചെയ്യുന്ന ആളാണ്. ബിക്രം യോഗയുടെ ഉപാസകയായ ഇവര്‍ മുടങ്ങാതെ ഇത് ചെയ്യുന്നു. ബിക്രം യോഗ ഇന്ന് ഹോട്ട് യോഗ എന്നാണ് വിളിക്കപ്പെടുന്നതെന്നും ശരീരസൗന്ദര്യം സംരക്ഷിക്കാന്‍ തന്‍റെ പിതാവില്‍ നിന്ന് ലഭിച്ച രഹസ്യമാണ് ഇതെന്നുമാണ് അടുത്തിടെ സോനം ട്വീറ്റ് ചെയ്തത്.

ശില്പ ഷെട്ടി

ശില്പ ഷെട്ടി

ബോളിവുഡിലെ സുന്ദരിമാരിലൊരാളായ ശില്പ പവര്‍യോഗയുടെ വക്താവാണ്. 'ശില്പ യോഗ' എന്ന പേരില്‍ ഇവര്‍ ഒരു സി.ഡിയും പുറത്തിറക്കിയിട്ടുണ്ട്. 2008 ജൂണിലാണ് ഈ സി.ഡി പുറത്തിറക്കിയത്. യോഗ ശരീരത്തെയും, മനസിനെയും, ആത്മാവിനെയും സജീവമായും, ശാന്തമായും നിലനിര്‍ത്തുന്നുവെന്നാണ് ശില്പ പറയുന്നത്. തനിക്കുണ്ടായിരുന്ന കഴുത്തിലെ പ്രശ്നവും, കടുത്ത സ്പോണ്ടിലൈറ്റിസും യോഗ പ്രാക്ടീസ് ചെയ്തതോടെ മാറി എന്ന് ഇവര്‍പറയുന്നു. പ്രൊഫഷണലായ പരിശീലനം വഴിയാണ് ശില്പ ഷെട്ടി യോഗ പഠിച്ചത്.

കരീന കപൂര്‍

കരീന കപൂര്‍

പൂര്‍ണ്ണമായും യോഗയെ പിന്തുണക്കുന്ന നടിയാണ് കരീന കപൂര്‍.. യോഗ തന്‍റെ ജീവിതം മാറ്റിയെന്നും, ഒന്നര മണിക്കൂര്‍ എല്ലാ ദിവസവും രാവിലെ താന്‍ യോഗ ചെയ്യുന്നുവെന്നും കരീന പറയുന്നു. താന്‍ യോഗ ഒരു ദിവസം ചെയ്യാതിരുന്നാല്‍ ആ ദിവസം അപൂര്‍ണ്ണമായി തോന്നുമെന്നും, തന്‍റെ മറ്റ് കാര്യങ്ങളെയും അത്ബാധിക്കുമെന്നുമാണ് കരീനയുടെ അഭിപ്രായം.

മെഗ് റ്യാന്‍

മെഗ് റ്യാന്‍

അമേരിക്കന്‍ നിര്‍മ്മാതാവും, നടിയുമായ മെഗ് റ്യാന്‍ വീട്ടില്‍ യോഗ പ്രാക്ടീസ് ചെയ്യുന്ന ആളാണ്. യോഗയുടെ ഏറ്റവും അനുകൂല ഘടകമായി റ്യാന്‍ കാണുന്നത് ധ്യാനം വഴി ജീവിതത്തിലെ കാര്യങ്ങളെ വേര്‍തിരിച്ച് കണ്ട് അവയെ നേരിടാന്‍ ആത്മബലം ലഭിക്കുന്നു എന്നതാണ്. ജീവിതത്തില്‍ ശാന്തിയും സമാധാനവും നല്കുന്ന വഴി യോഗയിലൂടെ കണ്ടെത്താന്‍ സാധിച്ചു എന്നാണ് റ്യാന്‍ പറയുന്നത്.

മഡോണ

മഡോണ

യോഗയെ ജീവിത ശൈലിയാക്കിയ ആദ്യകാല താരങ്ങളിലൊരാളാണ് പോപ്പ് റാണി മഡോണ. അഷ്ടാംഗ യോഗയുടെയും, ഹഠയോഗയുടെയും ആരാധികയായ മഡോണ, ‌തന്‍റെ മനസിനെയും ആത്മാവിനെയും ശാന്തമായി നിര്‍ത്താന്‍ യോഗ ഏറെ സഹായിക്കുന്നുവെന്നാണ് അഭിപ്രായപ്പെടുന്നത്. യോഗയെ ഒരു ജീവിതശൈലിയായി സ്വീകരിച്ച് മാനസിക അയവ് ലഭിക്കാന്‍ ഉപയോഗപ്പെടുത്തുന്നവരില്‍ പെടുന്ന ആളാണ് മഡോണ.

കൊങ്കണ സെന്‍ ശര്‍മ്മ

കൊങ്കണ സെന്‍ ശര്‍മ്മ

ശരീരത്തിന്‍റെ വടിവ് നിലനിര്‍ത്താനാണ് കൊങ്കണ യോഗ പരിശീലിച്ചത്. ഏക് ഥി ദയാന്‍ എന്ന ചിത്രത്തില്‍ ആകര്‍ഷകമായ പുതിയ രൂപത്തിലാണ് കൊങ്കണയെ കണ്ടത്. താന്‍ ഏറെക്കാലമായി യോഗ ചെയ്യുന്നുവെന്നും, അത് തന്നെ ഏറെ സഹായിക്കുന്നുവെന്നും കൊങ്കണ അഭിപ്രായപ്പെടുന്നു.

ലാറ ദത്ത

ലാറ ദത്ത

ബോളിവുഡ് സുന്ദരിയും, അമ്മയുമായ ലാറ ദത്ത ഗര്‍ഭശേഷം സ്ത്രീകളുടെ ആകാരവടിവ് വീണ്ടെടുക്കാന്‍ സഹായിക്കുന്ന യോഗക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡി.വി.ഡി പുറത്തിറക്കിയിരുന്നു. കൃത്യമായ വ്യായാമവും, യോഗക്രമങ്ങളും തന്‍റെ മകളുടെ ജനനശേഷവും ശരീരവടിവ് നിലനിര്‍ത്താന്‍ സഹായിച്ചു എന്ന് ലാറ പറയുന്നു.

ജെന്നിഫര്‍ ആനിസ്റ്റണ്‍

ജെന്നിഫര്‍ ആനിസ്റ്റണ്‍

ആഴ്ചയില്‍ അഞ്ച് സെഷന്‍ യോഗ ചെയ്യുന്ന ആളാണ് അമേരിക്കന്‍ നടി ജെന്നിഫര്‍ ആനിസ്റ്റണ്‍. ശരീരത്തെ ഊര്‍ജ്ജസ്വലമാക്കാനും, സംഘര്‍ഷം കുറയ്ക്കാനും യോഗക്കാവുമെന്നാണ് ജെന്നിഫറിന്‍റെ അഭിപ്രായം. പകവലിയില്‍ നിന്ന് മുക്തി നേടാന്‍ തന്നെ സഹായിച്ചതും യോഗയാണെന്നാണ് ഇവര്‍ പറയുന്നത്. മനശാന്തി നേടാന്‍ നല്ലൊരു മാര്‍ഗ്ഗമായാണ് യോഗയെ ജെന്നിഫര്‍ കാണുന്നത്.

കങ്കണ

കങ്കണ

പവര്‍ യോഗയുടെ മറ്റൊരു ആരാധികയാണ് കങ്കണ . ഷൂട്ട് ഔട്ട് അറ്റ് വാദ്‍ലയിലൂടെ കാണികളുടെ ഹൃദയം കീഴടക്കിയ ഈ സുന്ദരി, താന്‍ സ്ഥിരമായി യോഗ ചെയ്യുകയും, അതോടൊപ്പം ആഹാരം നിയന്ത്രിക്കുകയും ചെയ്യുന്നു എന്ന് പറയുന്നു.

ക്രിസ്റ്റി ടര്‍ലിംഗ്ടണ്‍

ക്രിസ്റ്റി ടര്‍ലിംഗ്ടണ്‍

യോഗ ചെയ്യുന്ന സെലിബ്രിറ്റികളില്‍ പ്രമുഖയാണ് ക്രിസ്റ്റി ടര്‍ലിംഗ്ടണ്‍. ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍ വിശ്വസിക്കുന്ന ഇവര്‍ വാസ്തുവും, ആയുര്‍വേദവും ജീവിതത്തില്‍ പിന്തുടരുന്ന ആളാണ്. യോഗയുടെ മാനസിക, ശാരീരിക, ആത്മീയ ഗുണവശങ്ങളില്‍ വിശ്വസിക്കുന്ന ഇവര്‍ പതിനെട്ടാം വയസ് മുതല്‍ യോഗ ക്ലാസ്സുകളെടുത്തുവരുന്നു.

റാണി മുഖര്‍ജി

റാണി മുഖര്‍ജി

ഒരു ചിത്രത്തിന് വേണ്ടി രണ്ടുകിലോയോളം ശരീരഭാരം കുറച്ച റാണി, അതിനായി യോഗയാണ് മാര്‍ഗ്ഗമാക്കിയത്. ദിവസം രണ്ട് മണിക്കൂറാണ് റാണി യോഗ ചെയ്യാനായി മാറ്റി വെച്ചത്. യോഗയും, വെയ്റ്റ് ട്രെയിനിങ്ങും ചേര്‍ന്ന സമ്മിശ്ര ശൈലിയാണ് താന്‍ ഉപയോഗിച്ചതെന്നും അത് തന്‍റെ ശരീരത്തില്‍ മികച്ച ഫലം നല്കിയെന്നും റാണി മുഖര്‍ജി പറയുന്നു.

 മലൈക അറോറ

മലൈക അറോറ

ബോളിവുഡിലെ ഐറ്റം ഡാന്‍സറായ മലൈക അറോറ ഖാന്റെ വടിവൊത്ത ശരീരത്തിനു പുറകില്‍ യോഗയുമുണ്ട്.

ലിസ റെ

ലിസ റെ

ഹോളിവുഡ് താരവും മോഡലുമായ ലിസ റെയും യോഗ അഭ്യസിക്കുന്നവരില്‍ ഒരാള്‍ തന്നെയാണ്. 2009ല്‍ മള്‍ട്ടിപ്പിള്‍ മെലാനോമ ക്യാന്‍സര്‍ വന്ന ഇവര്‍ തന്റെ രോഗശമനത്തിനു പുറകില്‍ യോഗയുമുണ്ടെന്നു സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

ലേഡി ഗാഗ

ലേഡി ഗാഗ

പോപ്പ് സംഗീതത്തിലൂടെ ലോകം കീഴടക്കിയ ലേഡി ഗാഗയും യോഗയുടെ ആരാധികയാണ്.

ഡെമി

ഡെമി

അമ്പതുകളിലെത്തിയ ഡെമി മൂറിനെ കണ്ടാല്‍ പ്രായം തോന്നില്ല. ഇവരും വ്യായാമത്തില്‍ യോഗ ഉള്‍പ്പെടുത്തുന്ന കൂട്ടത്തിലാണ്.


Read more about: life ജീവിതം
English summary

Celebrities Who Practice Yoga

Here are some celebrities who practice yoga. Some of them are hollywood stars,
X
Desktop Bottom Promotion