For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില ടൈറ്റാനിക് അദ്ഭുതങ്ങള്‍

|

ടൈറ്റാനിക് ലോകാത്ഭുതങ്ങളില്‍ ഒന്നാണെന്നു പറയാം. ഈ പേരില്‍ ഹോളിവുഡ് സിനിമയിറങ്ങിയ ശേഷമാണ് ടൈറ്റാനിക് എന്ന പേരില്‍ മുങ്ങിത്താണ കപ്പല്‍ എല്ലാവര്‍ക്കും പരിചിതമായതും.

ടൈറ്റാനിക് എന്ന കപ്പലിനെ പറ്റി ആര്‍ക്കും അദ്ഭുതമുളവാക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെന്തെന്നറിയൂ,

വലിയ കപ്പല്‍

വലിയ കപ്പല്‍

ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും വലിയ കപ്പലായ ഇത് 1912ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

വലിപ്പം

വലിപ്പം

ഇത് 104 അടി ഉയരവും 46,328 ടണ്‍ തൂക്കവുമുള്ള ഒന്നായിരുന്നു.

ഡെക്കുകള്‍

ഡെക്കുകള്‍

ക്ലാസുകളുടെ അടിസ്ഥാനത്തില്‍ 9 ഡെക്കുകള്‍ ഈ കപ്പലിലുണ്ടായിരുന്നു. അന്നത്തെ കാലത്തെ ആധുനിക ഉപകരണങ്ങളുള്ള ഒരു ജിംനേഷ്യം, ഒരു ഇറ്റാലിയില്‍ റെസ്‌റ്റോറന്റ് എ്ന്നിവയും ടൈറ്റാനിക്കിലുണ്ടായിരുന്നു.

സ്പീഡ്

സ്പീഡ്

ഈ കപ്പല്‍ സഞ്ചരിക്കുവാന്‍ ദിവസവും 800 ടണ്‍ കല്‍ക്കരിയുപയോഗിച്ചിരുന്നു. മണിക്കൂറില്‍ 27മൈലെന്ന കണക്കിലായിരുന്നു കപ്പലിന്റെ സ്പീഡ്.

ഇന്റരിയര്‍

ഇന്റരിയര്‍

കപ്പലിന്റെ ഇന്റരിയര്‍ ആധുനിക കാലത്തെപ്പോലും അതിശയിപ്പിക്കത്തക്ക വിധത്തിലുള്ളതായിരുന്നു. വെള്ളി സ്പൂണുകളുള്‍പ്പെടെയുള്ള വില കൂടിയ പാത്രങ്ങള്‍ ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു.

പത്രവും

പത്രവും

ടൈറ്റാനിക്കില്‍ പത്രവും പ്രസിദ്ധീകരിച്ചിരുന്നു. സാധാരണ വര്‍ത്തമാന പത്രത്തിലെ എല്ലാ ഘടകങ്ങളും കോര്‍ത്തിണക്കിയുള്ള പത്രം ദിവസവും കപ്പലില്‍ ലഭിച്ചിരുന്നു.

സൗകര്യങ്ങള്‍

സൗകര്യങ്ങള്‍

നാല് ലിഫ്റ്റുകള്‍, 2 ബാര്‍ബര്‍ ഷോപ്പ്, ചൂടുവെള്ളം നിറച്ച ഒരു സ്വിമ്മിംഗ് പൂള്‍, 2 വലിയ ലൈബ്രറികള്‍ എന്നിവയും ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു.

യാത്രക്കാര്‍

യാത്രക്കാര്‍

3547 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരുന്ന ടൈറ്റാനിക്കില്‍ അപകടം സംഭവിച്ച യാത്രയില്‍ 2200 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദിവസവും 14000 ഗാലന്‍ വെള്ളം ടൈറ്റാനിക്കില്‍ വിതരണം ചെയ്യുമായിരുന്നു.

ചിമ്മിനികള്‍

ചിമ്മിനികള്‍

നാലു ചിമ്മിനികള്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ മൂന്നെണ്ണം കല്‍ക്കരി പുക പുറത്തു പോകുവാനും ഒന്ന് കപ്പലിന്റെ ഭംഗിയ്ക്കുമായായിരുന്നു ഉണ്ടാക്കിയിരുന്നത്.

ടിക്കറ്റിന്റെ വില

ടിക്കറ്റിന്റെ വില

ടൈറ്റാനിക്കിലെ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന്റെ വില ഇന്നത്തെ 99000ഡോളറിനോടടുത്തു വരുമായിരുന്നു.

ഭക്ഷണം

ഭക്ഷണം

കപ്പിലില്‍ യാത്രക്കാരുടെ ഒരു ദിവസത്തെ ഭക്ഷണത്തിന് 86,000 പൗണ്ട് ഇറച്ചി, 40,000 മുട്ട, 40 ടണ്‍ ഉരുളക്കിഴങ്ങ്, 3500 പൗണ്ട് സവാള, 36,000 ആപ്പിള്‍ തുടങ്ങിയവ ഉപയോഗിക്കുമായിരുന്നു.

Read more about: life ജീവിതം
English summary

Amazing Facts About Titanic

We all have heard about Titanic and seen the movie too! Whenever we see the movie, we get tears in our eyes. You might be aware of the fact that Titanic hit an iceberg and sunk in 2-3 hours way back in 1912. Thousands of people died in this accident and the huge ship also drowned. RMS Titanic was a British passenger liner that sank in the North Atlantic Ocean on 15 April, 1912 as it collided with a huge iceberg during her maiden voyage from Southampton, UK to New York City, US. Around 1,500 people died in this accident.
 
 
Story first published: Tuesday, July 23, 2013, 12:40 [IST]
X
Desktop Bottom Promotion