For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നുവോ?

|

മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം, പുകവലി എന്നിവ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ദുശ്ശീലങ്ങളാണ്‌. എന്നാല്‍ നമ്മള്‍ അറിയാതെ നമ്മളെ പിന്‍തുടരുന്ന നിരവധി ലഹരികളുണ്ട്‌. ഇത്തരം ലഹരികളെ കുറിച്ച്‌ നമ്മള്‍ ബോധവാന്മാരിയിരിക്കണമെന്ന്‌ പോലുമില്ല. ഇത്തരത്തിലുള്ള 14 ലഹരികള്‍ അഥവാ ഭ്രമങ്ങളെ കുറിച്ചാണ്‌ ഇനി പറയുന്നത്‌. ഇതില്‍ ഏതെങ്കിലും ഭ്രമങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?

അത്രപെട്ടെന്ന്‌ ഇക്കാര്യം സമ്മതിക്കാന്‍ നമുക്ക്‌ കഴിയില്ലല്ലോ? പക്ഷെ ഇത്തരം ദുശ്ശീലങ്ങള്‍ക്കായി ദിവസവും നമ്മള്‍ കുറച്ച്‌ സമയം ചെലവഴിക്കുന്നുണ്ടെന്നതാണ്‌ വസ്‌തുത. നിങ്ങളുടെ ദുശ്ശീലങ്ങള്‍ സ്വയം തിരിച്ചറിയൂ.

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

വേദനിക്കല്‍: വേദനിക്കാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലും ഈ ലോകത്ത്‌ ഉണ്ടാകുമോ? ഇല്ലെന്ന്‌ ആകും ഭൂരിപക്ഷം പേരുടെയും ഉത്തരം. പക്ഷെ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടാന്‍ വേദനകള്‍ക്ക്‌ പിറകേ പോകുന്നവരുണ്ട്‌. ഇതിനായി ഇത്തരക്കാര്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കും. ഇവരില്‍ ആത്മഹത്യാ പ്രവണതയും കാണാറുണ്ട്‌.

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം: രാവിലെ ഉണര്‍ന്നയുടന്‍ ഇ-മെയിലുകളും ഏറ്റവും പുതിയ വാര്‍ത്തകളും പരിശോധിക്കണമെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നാറുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഇന്റര്‍നെറ്റിന്‌ അടിമയാണ്‌. നിങ്ങള്‍ ഇത്‌ നിഷേധിച്ചേക്കാം, പക്ഷെ സത്യമാണ്‌.

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം: കൂട്ടുകാരോട്‌ ആശയവിനിമയം നടത്തുന്നതിനും മറ്റുമായാണ്‌ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെന്ന്‌ നിങ്ങള്‍ വാദിച്ചേക്കാം. എന്നാല്‍ കൂട്ടുകാര്‍ കൂടെയുള്ളപ്പോഴും ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിക്കണമെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക, സോഷ്യല്‍ മീഡിയ നിങ്ങള്‍ക്കൊരു ലഹരിയായി മാറിക്കഴിഞ്ഞു!

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

അമിതാഹാരം: ആഹാരത്തോടുള്ള ആര്‍ത്തിയും ഒരു ദുശ്ശീലമാണ്‌. ചിന്തകളെയും വികാരങ്ങളെയും മറച്ചുവയ്‌ക്കുന്നതിനായാണ്‌ ആളുകള്‍ വാരിവലിച്ചു തിന്നുന്നത്‌. വികാരങ്ങളെ തൃപ്‌തിപ്പെടുത്തുന്ന വിധത്തില്‍ ആഹാരം കഴിക്കുന്നതിനെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടില്ലേ? അമിതമായി ആഹാരം കഴിക്കുന്നത്‌ നിങ്ങളുടെ ശരീരത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

പ്രേമരോഗം: പ്രേമരോഗത്തിന്റെ ചില ലക്ഷണങ്ങളാണ്‌ ഇനി പറയുന്നത്‌.

1) പ്രണയ സിനിമകളും പ്രേമഗാനങ്ങളും ലഹരിയായി കൊണ്ട്‌ നടക്കുക

2) നിങ്ങളുടെ കാമുകന്‍ അല്ലെങ്കില്‍ കാമുകി നിങ്ങള്‍ക്ക്‌ പറ്റിയ ആളല്ലെന്ന്‌ അംഗീകരിക്കുന്നതിന്‌ പകരം പുതിയ ബന്ധം കണ്ടെത്താന്‍ ശ്രമിക്കുക

3) ചങ്ങാത്തത്തിന്‌ വേണ്ടി മാത്രം മോശമായ ബന്ധം തുടരുക

4) വിവാഹം കഴിക്കാത്തവരില്‍ തന്നെ സ്‌നേഹിക്കാന്‍ ആരെയെങ്കിലും ഉടനേ കണ്ടെത്തണമെന്ന തോന്നല്‍ ഉണ്ടാകുക

5) ബോധപൂര്‍വ്വം പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെടുക

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ലൈംഗികത: ലൈംഗികത ഒരു ലഹരിയാണ്‌, പക്ഷെ ചുരുക്കം ചിലര്‍ മാത്രമേ ഇത്‌ അംഗീകരിക്കാറുള്ളൂ. നിങ്ങളുടെ ചിന്തകള്‍ അധികവും ലൈംഗികതയുമായി ബന്ധപ്പെട്ടതാവുക, നിങ്ങളുടെ എതിര്‍ലിംഗത്തിലുള്ളവരെ ലൈംഗിക തൃഷ്‌ണയോടെ മാത്രം കാണാന്‍ കഴിയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അമിത ലൈംഗികാസക്തി ഉണ്ടെന്ന്‌ വേണം കരുതാന്‍.

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

വ്യായാമം: വ്യായാമം നിങ്ങള്‍ക്ക്‌ നവോന്മേഷം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഊര്‍ജ്ജസ്വലനായിരിക്കാന്‍ ജിമ്മില്‍ പോയേ മതിയാകൂ എന്ന അവസ്ഥ വരുക, ഒരു ദിവസം ജിമ്മില്‍ പോകാന്‍ കഴിയാതെ വന്നാല്‍ അത്‌ മാനസികമായി അലോസരപ്പെടുത്തുക എന്നിവ വ്യായാമത്തോടുള്ള അമിതഭ്രമമാണ്‌ കാണിക്കുന്നത്‌.

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

വീഡിയോ ഗെയിമുകള്‍: വീഡിയോ ഗെയിമുകളും കമ്പ്യൂട്ടര്‍ ഗെയിമുകളും ഒരു ലഹരിയായി മാറാം. ഇത്തരക്കാര്‍ കളി പൂര്‍ത്തിയാക്കാനും ഉയര്‍ന്ന സ്‌കോര്‍ നേടാനുമായി കമ്പ്യൂട്ടറിന്‌ മുന്നില്‍ മണിക്കൂറുകളോളം ചെലവഴിക്കും. യുവാക്കള്‍ക്കിടയിലും കൗമാര പ്രായക്കാര്‍ക്കിടയിലും ഈ ഭ്രമം ദൃശ്യമാണ്‌.

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഷോപ്പിംഗ്‌: പുരുഷന്മാര്‍ക്ക്‌ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ ലഹരിയാണെങ്കില്‍, സ്‌ത്രീകള്‍ക്ക്‌ ഷോപ്പിംഗ്‌ ആണ്‌ ലഹരി. അവര്‍ക്ക്‌ സാധനങ്ങള്‍ വാങ്ങിയില്ലെങ്കിലും കുഴപ്പമില്ല, കടകളില്‍ അവ ഇരിക്കുന്നത്‌ കണ്ടാല്‍ മാത്രം മതി. മാനസിക ഉല്ലാസത്തിനായി ഷോപ്പിംഗ്‌ നടത്തുന്നത്‌ ഷോപ്പിംഗ്‌ ഭ്രമമാണ്‌. ഈ ഭ്രമം പരിഹരിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

പൈറോമാനിയ: സാധനങ്ങള്‍ കത്തിച്ച്‌ അതില്‍ നിന്ന്‌ ഉല്ലാസം കണ്ടെത്തുന്ന മാനസികാവസ്ഥയാണ്‌ പൈറോമാനിയ. വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു മാനസികാവസ്ഥയാണിത്‌.

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ക്‌ളെപ്‌റ്റോമാനിയ: സാധനങ്ങള്‍ മോഷ്ടിക്കാനുള്ള വാസനയാണ്‌ ക്‌ളെപ്‌റ്റോമാനിയ. അമിതമായി ആഹാരം കഴിക്കല്‍, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നമാണ്‌ ക്‌ളെപ്‌റ്റോമാനിയ.

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ജോലിയോടുള്ള അമിതഭ്രമം: ക്‌ളോക്കില്‍ അഞ്ച്‌ അടിക്കുമ്പോള്‍ ഓഫീസില്‍ നിന്ന്‌ പുറത്തുചാടാന്‍ ആഗ്രഹിക്കുന്നവരാണ്‌ നമ്മളെല്ലാം. എന്നാല്‍ ചിലര്‍ ഇതിന്‌ അപവാദമാണ്‌. അവര്‍ക്ക്‌ സമയമൊന്നും പ്രശ്‌നമല്ല, എത്ര ജോലി വേണമെങ്കിലും ചെയ്‌തുകൊള്ളും. ഇതുമൂലം ഇവര്‍ കുടുംബത്തില്‍ ഒറ്റപ്പെടുകയും പ്രിയപ്പെട്ടവരില്‍ നിന്ന്‌ അകലുകയും ചെയ്യും.

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

സൈബര്‍ സെക്‌സ്‌: സൈബര്‍ സെക്‌സ്‌ കമ്പ്യൂട്ടര്‍ സെക്‌സ്‌ എന്നും അറിയപ്പെടുന്നു. വിദൂരസ്ഥലങ്ങളില്‍ ഇരിക്കുന്ന രണ്ട്‌ വ്യക്തികള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തങ്ങളുടെ ലൈംഗിക അനുഭവങ്ങളെ കുറിച്ചുള്ള അശ്‌ളീല സന്ദേശങ്ങളും മറ്റും പരസ്‌പരം കൈമാറുന്നതാണ്‌ സൈബര്‍ സെക്‌സ്‌.

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

ഇത്തരം ലഹരികള്‍ നിങ്ങളെയും കീഴക്കുന്നോ?

അമിതഭക്തി: അവിശ്വാസികള്‍ മതങ്ങളെ എതിര്‍ത്ത്‌ സംസാരിക്കാറുണ്ട്‌. എന്നാല്‍ ചിലര്‍ ജീവിതത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെയും മതവിശ്വാസവുമായി ബന്ധപ്പെടുത്തി സംസാരിക്കും. ഇത്‌ അമിതഭക്തിയുടെ ലക്ഷണമാകാം.

Read more about: life ജീവിതം
English summary

Life,Addictions,Alcohol, Computer, ജീവിതം, ദുശീലം, മദ്യപാനം, കമ്പ്യൂട്ടര്‍,

Alcohol addiction, dependence on drugs, cigarette cravings are some of the common and widely snubbed addictions. But you will be surprised to know that there are some whacky, unusual and unspoken addictions which people are practicing, sometimes without even realizing.
Story first published: Saturday, April 13, 2013, 13:13 [IST]
X
Desktop Bottom Promotion