For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നേട്ടങ്ങള്‍ക്ക് ചില വഴികള്‍

By Super
|

പ്രശംസ കിട്ടാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ജീവിതത്തില്‍ വിജയം കൈവരിച്ചവരുടെ മുഖത്തെ പുഞ്ചിരി നമുക്ക് പലപ്പോഴും അസൂയയോടെയേ നോക്കിനില്‍ക്കാനാകൂ.

എന്തുകൊണ്ടാണ് ചിലര്‍ മാത്രം ജീവിതത്തില്‍ കൂടുതല്‍ വിജയം കൈവരിക്കുന്നത്? ഓഫീസില്‍ നമ്മെക്കാളും മുമ്പേ ജോലികളെല്ലാം തീര്‍ത്തിരിക്കുന്നവനെ കാണുമ്പോഴും നമുക്ക് അസൂയ കലര്‍ന്ന വികാരത്തോടെ ഈ ചോദ്യം തന്നെയാകും ചോദിക്കുക. എന്തുകൊണ്ട് ഇങ്ങനെ? ഈ ചോദ്യത്തിനുത്തരം കാണാന്‍ താഴെ വായിക്കുക:

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

ഓരോ ദിവസവും ഒരു ടൈംടേബിള്‍ ഉണ്ടാക്കുക. ഓരോ സമയത്തും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തെന്ന് ഉറപ്പാക്കുക. ഇത് കുറച്ചുകാലം പിന്തുടരുന്നതിലൂടെ കാര്യങ്ങള്‍ക്ക് അടുക്കും ചിട്ടയും കൈവരും.

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

ഓരോ ദിവസവും ഓരോ ആഴ്ചയും ഓരോ മാസവും എന്തൊക്കെയാണ് ചെയ്തു തീര്‍ക്കേണ്ടത് എന്നത് സംബന്ധിച്ച് മനസില്‍ ധാരണയുണ്ടാക്കുക. ഇത് കൃത്യമായി ചെയ്തുതീര്‍ക്കുന്നത് നിങ്ങളുടെ ജോലിയിലും ഒപ്പം ഉല്‍പ്പാദനക്ഷമതയിലും പ്രതിഫലിക്കും.

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നല്ല രീതിയില്‍ ദിവസം തുടങ്ങുക: ഓരോ ദിനവും പ്രസരിപ്പുള്ള മനസോടെയും സന്തോഷത്തോടെയും തുടങ്ങുക.

എന്നാല്‍ മാത്രമേ കാര്യങ്ങള്‍ സമയത്തിന് തീര്‍ക്കാനും ലക്ഷ്യങ്ങള്‍ നേടാനും സാധിക്കൂ.

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നീണ്ട ജോലിക്കിടയില്‍ ഇടവേളകള്‍ എടുക്കുന്നത് മാനസിക സമ്മര്‍ദം കുറക്കും. ഓഫീസ് കാബിനില്‍ നിന്ന് ഇറങ്ങി കെട്ടിടത്തില്‍ ഒന്ന് ചുറ്റിയടിക്കുകയോ ഒരു പാര്‍ക്കില്‍ അഞ്ച് മിനിറ്റ് ഇരിക്കുകയും ചെയ്തു നോക്കൂ, പിന്നീട് ജോലി തുടരുമ്പോള്‍ മനസിന് ഉന്‍മേഷം കൈവരുന്നത് കാണാം.

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നല്ല ആരോഗ്യത്തിനും നല്ല മനസിനും ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍ക്കൊള്ളിക്കുക. എത്ര കൂടുതല്‍ പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുന്നുവോ അത്രയധികം ഉണര്‍വും ഊര്‍ജസ്വലതയും നമുക്ക് ഉണ്ടാകും.

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

മോശം ശീലങ്ങളില്‍ നിന്ന് എപ്പോഴും അകന്നുനില്‍ക്കുക. സമയം കൊല്ലാനുള്ള പ്രവര്‍ത്തികളില്‍ നിന്നും മേലുദ്ധ്യോഗസ്ഥരെയും മറ്റും കുറിച്ച് ഗോസിപ്പുകള്‍ പറയുന്ന സഹപ്രവര്‍ത്തകരെയും അകറ്റി നിര്‍ത്തണം. ഇതുവഴി മുഴുവന്‍ സമയവും ജോലിക്കായി വിനിയോഗിക്കാം. ജോലി നേരത്തേ തീര്‍ത്തെന്ന ആശ്വാസത്തേക്കാള്‍ ഉപരി എന്തുണ്ട്.

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

ആരോഗ്യകരമായ ശരീരത്തിനുള്ളിലേ ആരോഗ്യകരമായ മനസ് ഉണ്ടാകൂ. വ്യായാമം കൂടുതല്‍ ഉല്‍പ്പാദനക്ഷമതക്ക് ആവശ്യമാണ്.

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

ശുഭ ചിന്തകളാണ് ഒരാളുടെ വിജയത്തിന്‍െറ അടിസ്ഥാനം. ഇതിനായി ദിവസത്തിന്‍െറ മുഴുവന്‍ സമയവും മനസ് സന്തോഷമുള്ളതാക്കുക. എല്ലാ സമയവും മനസ് നല്ല രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ കൂടുതല്‍ വൃത്തിയിലും വെടിപ്പിലും കാര്യങ്ങള്‍ ചെയ്യാനാകും.

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

ശരീരത്തിന് ആയാസമില്ലാത്ത രീതിയില്‍ ഇരിക്കുന്നതിലൂടെയേ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ജോലി ആസ്വദിച്ച് ചെയ്യാനും സാധിക്കൂ. ലാപ്ടോപ്പുമായി കുനിഞ്ഞിരുന്ന് ജോലി ചെയ്താല്‍ അധികം വൈകാതെ പുറംവേദനയും കഴുത്ത് വേദനയും നമ്മെ അസ്വസ്ഥരാക്കും.

ജോലി തുടരാനോ ആസ്വദിക്കാനോ ഇത്തരം ഘട്ടത്തില്‍ നമുക്ക് സാധിക്കില്ല.

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

നല്ല രീതിയില്‍ തന്നെ മറ്റുള്ളവരോട് നോ പറയാന്‍ പറ്റണം. അവരെന്തു കരുതുമെന്നു കരുതി എല്ലാ കാര്യങ്ങളും തല കുലുക്കി സമ്മതിക്കരുത്.

Read more about: life ജീവിതം
English summary

Life, Food, Exercise, ജീവിതം, ഭക്ഷണം, വ്യായാമം

Haven’t you always admired, and possibly more so, envied, people who happen to be very productive? However, did you ever pause to think what it entails to be so? Does it entail long hours at work, or simply better time management and more time to yourself?
 
X
Desktop Bottom Promotion