For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹാഘോഷങ്ങള്‍ നടത്തുമ്പോളറിയാന്‍...

By Super
|

ഏത് വധുവരന്മാരുടെയും സ്വപ്നമാണ് പ്രിയപ്പെട്ട എല്ലാവരും ഒത്തുചേര്‍ന്ന വിവാഹം. അത് എന്നെന്നേക്കുമുള്ള മനോഹരമായ ഒരോര്‍മ്മയും, അതിനൊപ്പം പ്രിയപ്പെട്ടവരുടെ ഒത്തുചേരലിനുള്ള അവസരവുമാണ്. അതുകൊണ്ട് തന്നെ അതിഥികളെ ഏറെ ശ്രദ്ധയോടെ പരിഗണിക്കേണ്ടതുമുണ്ട്.

വിവാഹാഘോഷവേളയില്‍ പങ്കെടുക്കാനെത്തുന്ന അതിഥികളെ കുറ്റവും കുറവുമില്ലാതെ പരിഗണിക്കുന്നതിന് വേണ്ട ചില മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്. അവയില്‍ ചിലതാണ് ഇനി പറയുന്നത്.

സാമ്പത്തികം

സാമ്പത്തികം

ആഘോഷപരിപാടികളിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിന് മുമ്പ് തന്നെ പരിപാടിക്ക് വേണ്ടിവരാനിടയുള്ള ചിലവ് കണക്കാക്കണം. അതിനൊപ്പം പങ്കെടുക്കാനെത്തുന്നവര്‍ക്ക് സൗകര്യപ്രദമായ വിധത്തിലുള്ള സ്ഥലവും വേണം. എല്ലാവരെയും ശ്രദ്ധിക്കുന്നത് വിഷമമാണെങ്കിലും ആരെയും അവഗണിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ക്ഷണിച്ചയാള്‍ തന്നെ അതിഥികളെ നേരിട്ട് സ്വീകരിക്കുന്നത് വരുന്നവര്‍ക്ക് സന്തോഷകരമായ കാര്യമാണ്. ഇത് അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും വല്ലപ്പോഴും മാത്രം നടക്കുന്ന ഒരു കാര്യത്തിനായി അല്പം ബുദ്ധിമുട്ട് സഹിക്കുന്നത് ന്യായീകരിക്കാവുന്നതാണ്.

വിവാഹതലേന്നത്തെ അത്താഴം

വിവാഹതലേന്നത്തെ അത്താഴം

വിവാഹതലേന്ന് അതിഥികള്‍ക്കായി ഒരു അത്താഴ സദ്യ നടത്താം. ഇത് അവര്‍ക്ക് പരസ്പരം പരിചയപ്പെടാനും, ബന്ധങ്ങള്‍ പുതുക്കാനും അവസരം നല്കും. കൂടാതെ ഇത്തരമൊരു അത്താഴവിരുന്ന് വളരെ ആസ്വാദ്യകരവുമായിരിക്കും.

വൃത്തിയുള്ള ടോയ്‍ലെറ്റ്

വൃത്തിയുള്ള ടോയ്‍ലെറ്റ്

കുട്ടികളും, പ്രായമായവരും ഇടക്കിടെ ടോയ്‍ലെറ്റില്‍ പോകുന്നവരായിരിക്കും. അതിനാല്‍ തന്നെ അവ നല്ല വൃത്തിയും സൗകര്യവുമുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം. ടോയ്‍ലെറ്റ് വൃത്തിയാക്കുന്നതിന് വേണ്ടി വേണമെങ്കില്‍ ജോലിക്കാരെ നിര്‍ത്താവുന്നതാണ്.

ഇരിപ്പിടം

ഇരിപ്പിടം

സാധാരണഗതിയില്‍ ഇരിപ്പിടങ്ങളേക്കാള്‍ കൂടുതല്‍ അതിഥികളുണ്ടാവും. വിരുന്നിന് വന്നവര്‍ ഇരിക്കാന്‍ സ്ഥലം തേടി നടക്കുന്നതൊഴിവാക്കാന്‍ ചുമതലക്കാരനോട് ആവശ്യത്തിന് കസേരകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുക. അതിനൊപ്പം ആവശ്യം വന്നാലുപയോഗിക്കാനായി കുറച്ച് കസേരകള്‍ കരുതുകയും ചെയ്യുക.

ഭക്ഷണം

ഭക്ഷണം

അതിഥികളില്‍ മതിപ്പുണ്ടാകത്തക്കവിധം ഭക്ഷണവിഭവങ്ങള്‍ തെരഞ്ഞെടുക്കുകയും, അത് വിളമ്പുകയും ചെയ്യുക. ഏറെക്കാലം ഓര്‍മ്മയിലിരിക്കുന്ന ഒന്നാണ് വിവാഹത്തിനും മറ്റും വിളമ്പുന്ന ഭക്ഷണത്തിന്‍റെ രുചി. രാത്രിവൈകുവോളം നീളുന്ന വിവാഹാഘോഷങ്ങളില്‍ അതിഥികള്‍ വശിപ്പ് സഹിച്ചിരിക്കാന്‍ ഇടവരുത്തരുത്. അതിഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കീശയിലൊതുങ്ങുന്ന വിധത്തിലുള്ള ലഘുഭക്ഷണങ്ങള്‍ നല്കാം. അതിനൊപ്പം ഭക്ഷണസാധനങ്ങള്‍ പുതിയവയാണെന്നും ഉറപ്പ് വരുത്തണം.

വിനോദങ്ങള്‍

വിനോദങ്ങള്‍

അതിഥികള്‍ക്ക് ബോറടിക്കാതിരിക്കാന്‍ വിവാഹാഘോഷത്തിലൂടനീളം എന്തെങ്കിലും വിനോദപരിപാടികള്‍ സംഘടിപ്പിക്കാം. അത് ഒരു ഗാനമേളയോ, നൃത്തപരിപാടിയോ അതല്ലെങ്കില്‍ പാട്ടോ ആകാം. അതുപോലെ കുട്ടികള്‍ക്ക് താല്പര്യമുള്ള പരിപാടികളും വിട്ടുപോകരുത്.

ഉയര്‍ന്ന ശബ്ദം ഒഴിവാക്കുക

ഉയര്‍ന്ന ശബ്ദം ഒഴിവാക്കുക

ഹാളിലും മറ്റും വച്ച് പരിപാടി നടത്തുമ്പോള്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകളും മറ്റും വെയ്ക്കുന്നത് അതിഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. വന്നിരിക്കുന്ന അതിഥികളുടെ സംസാരത്തിന് തടസുണ്ടാക്കാത്തവിധം കുറഞ്ഞ ശബ്ദത്തില്‍ വേണം പാട്ടുകള്‍ വെയ്ക്കാന്‍.

പാരിതോഷികങ്ങള്‍ക്ക് നന്ദി

പാരിതോഷികങ്ങള്‍ക്ക് നന്ദി

വിവാഹത്തിനെത്തുന്നവര്‍ സമ്മാനങ്ങള്‍ നല്കുന്ന പതിവുണ്ടല്ലോ. വിവാഹസമ്മാനങ്ങള്‍ ആ ദിവസത്തിന്‍റെ ഓര്‍മ്മ നിലനിര്‍ത്തുന്നവയും, അതിഥികളുടെ നിങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നവയുമാണ്. അതുകൊണ്ട് തന്നെ സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ അത് നല്കുന്നവരോടുള്ള നന്ദി പ്രകാശിപ്പിക്കാന്‍ മറക്കരുത്.

Read more about: life ജീവിതം
English summary

Ideas Keep Your Wedding Guests Happy

A perfect wedding is what every couple dreams of. It is a memorable occasion for a couple to share their happiness.
 
 
X
Desktop Bottom Promotion