For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

By Super
|

ആഴ്ച അവസാനത്തിലെ രണ്ട് ദിവസങ്ങള്‍ അവധിയായവര്‍ക്ക് അത് റിലാക്സ് ചെയ്യാനും, വിനോദങ്ങള്‍ക്കുമുള്ള അവസരമാണ്. എന്നാല്‍ ഇത് പറയുന്നത് പോലെ എളുപ്പമാകില്ല. അഞ്ച് ദിവസത്തെ കടുത്ത ജോലികള്‍ക്ക് ശേഷം അവധി ദിനത്തില്‍ ഉറങ്ങുകയും, കൂട്ടുകാരുമൊത്ത് ചെലവഴിക്കുകയുമെന്നതിലുപരി എത്രത്തോളം രസകരമാക്കാന്‍ കഴിയും.

എന്നാല്‍ ഉറങ്ങിയും, ടി.വികണ്ടും ആഴ്ചയവസാനത്തെ അവധി ദിനങ്ങള്‍ ചെലവഴിക്കുന്നതിന് പകരം ആരോഗ്യകരമായ ചില ബദല്‍ പരിപാടികള്‍ ചെയ്യാം.

രാവിലെ നേരത്തെ എഴുന്നേല്‍ക്കുക

രാവിലെ നേരത്തെ എഴുന്നേല്‍ക്കുക

രാവിലെ നേരത്തെ തന്നെ എ​ഴുന്നേല്‍ക്കുന്നത് ആ ദിവസത്തേക്ക് തയ്യാറാവാന്‍ നിങ്ങളെ സഹായിക്കും. കിടക്കയില്‍ നിന്ന് എഴുന്നേറ്റ് വീടിന് പുറത്തേക്ക് പോവുക. ജോഗിങ്ങോ, ഓട്ടമോ, എക്സര്‍സൈസുകളോ ചെയ്യുക.

കിടക്കയില്‍ തന്നെ സ്ട്രെച്ചിങ്ങ് നടത്തുക

കിടക്കയില്‍ തന്നെ സ്ട്രെച്ചിങ്ങ് നടത്തുക

രാവിലെ അലാറം അടിച്ച ഉടനെ ചാടി എഴുന്നേല്‍ക്കുന്നതിന് മുമ്പ് കിടക്കയില്‍ കിടന്ന് തന്നെ സ്ട്രെച്ചിങ്ങ് ചെയ്യുക. സ്പൈനല്‍ ട്വിസ്റ്റോ മറ്റേതെങ്കിലും സ്ട്രെച്ചിങ്ങോ ചെയ്യുക. ഇത് വഴി ദിവസം മുഴുവനും ഊര്‍ജ്ജസ്വലനായിരിക്കാനാവും.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

ജോലി തിരക്ക് കാരണം ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ആഴ്ചയവസാനം ചെയ്യാന്‍ ശ്രമിക്കാം. ഇതുവഴി സ്ട്രെസ്സും, ടെന്‍ഷനും കുറയ്ക്കാനാവും.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

സാധാരണ ദിവസങ്ങളില്‍ സമയക്കുറവ് മൂലം കുളി ഏറെ സമയമെടുത്ത് ചെയ്യാന്‍ സാധിക്കാറുണ്ടാവില്ല. ഇത്തവണ അവധി ദിവസം കുളിക്കാന്‍ വീട്ടില്‍ തന്നെ നിര്‍മ്മിച്ച് വസ്തുക്കള്‍ ഉപയോഗിച്ച് തേച്ചുകുളിക്കുക.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

പോഷകസമ്പുഷ്ടമായ പ്രാതല്‍ തയ്യാറാക്കി എല്ലാവര്‍ക്കുമൊപ്പം കഴിക്കുക. ആരോഗ്യകരമായ ജീവിതത്തിന് പോഷകസമ്പുഷ്ടമായ പ്രാതല്‍ പ്രധാനമാണ്. പ്രഭാത ഭക്ഷണം കഴിക്കുന്ന പതിവ് നിങ്ങള്‍ക്കില്ലെങ്കില്‍ ഈ അവധിദിനം മുതല്‍ ഇത് ആരംഭിക്കുക.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

ശരീരത്തിനും, മനസിനും ഗുണകരമായ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന സമയമാണ് അവധി ദിനങ്ങള്‍. ഒരു ഫിറ്റ്നസ് ക്ലാസ്സില്‍ ചേര്‍ന്ന് യോഗയോ, ഡാന്‍സ് പരിശീലനമോ നടത്തുക.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

എട്ടുമണിക്കൂറോളം ജോലിസമയം നമ്മളെ സൂര്യപ്രകാശവും, കാറ്റും അനുഭവിക്കുന്നതില്‍ നിന്ന് തടയുന്നു. ദിവസം മുഴുവന്‍ എയര്‍ കണ്ടിഷന് ചുവടെ കഴിയുന്നത് മുടിയുടെ സൗന്ദര്യത്തെയും ബാധിക്കും. ഇത്തവണ അവധിദിനത്തില്‍ വീടിന് പുറത്തേക്ക് പോയി സൂര്യപ്രകാശം കൊള്ളുക. വിറ്റാമിന്‍ ഡി ഇതു വഴി നേടുകയും ചെയ്യാം.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

സുഹൃത്തുക്കളോടൊപ്പം അവധി ദിനം ചെലവഴിക്കുകയാണെങ്കില്‍ കഴിയുന്നത്ര മദ്യം ഉപയോഗിക്കാതിരിക്കുക. അല്പം ആല്‍ക്കഹോള്‍ നിങ്ങളെ റിലാക്സ് ചെയ്യും. എന്നാല്‍ അമിതമായി ഉപയോഗിച്ച് പിറ്റേന്നത്തേക്ക് ഹാങ്ങോവര്‍ ഉണ്ടാക്കരുത്.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

ക്ഷീണവും മടിയും കുറയ്ക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമുള്ള കാര്യങ്ങളില്‍ വ്യാപൃതനാവുക.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

ഫുട്ബോള്‍, റഗ്ബി, ബാസ്കറ്റ് ബോള്‍, ക്രിക്കറ്റ് തുടങ്ങി ഏതെങ്കിലും സ്പോര്‍ട്സ് ഐറ്റം പരീക്ഷിക്കുക. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ടെലിവിഷനെ ഒഴിവാക്കി ഏതെങ്കിലും കായിക വിനോദത്തില്‍ അവധി ദിനങ്ങളില്‍ ഏര്‍പ്പെടുക.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അല്പം വീട്ടുജോലികളൊക്കെ പരീക്ഷിക്കാം. വീട് വൃത്തിയാക്കുക എന്നത് ഏറെ അനുയോജ്യമാണ്. ഇത് ശരീരം മുഴുവനും എക്സര്‍സൈസ് നല്കും. അതോടൊപ്പം വീടും വൃത്തിയാകും.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

സെക്സിന്‍റെ പ്രധാന ലക്ഷ്യം ആഹ്ലാദവും, പ്രത്യുദ്പാദനവുമാണ്. എന്നാല്‍ ഇതിന് പുറമെ ആരോഗ്യപരമായ ഗുണങ്ങളും സെക്സിനുണ്ട്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും സെക്സ് ചെയ്യുന്നത് ഏറെ ആരോഗ്യകരമാണ്. അവധി ദിനം ഇതിന് അനുയോജ്യം തന്നെയാണ്.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

ജോലി ദിനങ്ങളില്‍ പലര്‍ക്കും ആവശ്യത്തിന് ജലം കുടിക്കാന്‍ സാധിച്ചെന്ന് വരുകയില്ല. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നതിനാല്‍ അവധി ദിനങ്ങളില്‍ ഇത് ശ്രദ്ധിക്കാം.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

കഴിയുന്നിടത്തോളം ഇലക്ട്രോണിക് ഗാഡ്ജറ്റുകളില്‍ നിന്ന് അകന്ന് നില്ക്കുക. അവ നിങ്ങളെ ലോകവുമായി കണക്ട് ചെയ്യുമെങ്കിലും റിലാക്സ് ചെയ്യുന്നതിന് പ്രതിബന്ധമാണ്. അവധി ദിനത്തില്‍ കംപ്യൂട്ടര്‍, ഫോണ്‍, സോഷ്യല്‍ മീഡിയകള്‍ എന്നിവയില്‍ നിന്ന് സാധിക്കുന്നിടത്തോളം അകന്ന് നില്ക്കുക.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

വരണ്ട് നിറം മങ്ങിയ ചര്‍മ്മം ക്ലീന്‍ ചെയ്യുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങള്‍ നീക്കം ചെയ്യാന്‍ പഞ്ചസാരയും ഉപ്പും മികച്ച വസ്തുക്കളാണ്. കാല്‍കപ്പ് ഉപ്പോ, പഞ്ചസാര തരികളോ ഒരു ബൗളിലെടുക്കുക. അല്പം ഒലിവ് ഓയില്‍ ഇതിന് മേലെ ഒഴിച്ച് ഇളക്കി ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇത് ചെയ്ത ശേഷം നല്ലതുപോലെ കഴുകുക.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

ചര്‍മ്മത്തിന് തിളക്കം കിട്ടാന്‍ ഓറഞ്ച്, തക്കാളി എന്നിവയുടെ ജ്യൂസ് ഉപയോഗിക്കാം. ഇതില്‍ രണ്ട് സ്പൂണ്‍ തൈര് ചേര്‍ത്ത് ശരീരത്തില്‍ താഴെ നിന്ന് മേലോട്ട് മസാജ് ചെയ്യുക. പതിനഞ്ച് മിനുട്ട് ഇത് ഉണങ്ങാന്‍ അനുവദിച്ച ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം തുടക്കുക.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

കണ്ണിനടിയിലെ കറുത്ത പാടുകള്‍ നീക്കാന്‍ കുക്കുമ്പര്‍ ഉപയോഗിക്കാം. ചമോമൈല്‍, ഗ്രീന്‍ ടീ ബാഗുകല്‍ ആണ് അനുയോജ്യം. ഇവയില്‍ ഉന്മേഷം നല്കുന്ന ന്യൂട്രിയന്‍റ്സ് ധാരാളം അടങ്ങിയിട്ടുണ്ട്.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

എണ്ണ തലയില്‍ തേച്ച് മസാജ് ചെയ്യുക. ഇതു വഴി തിളക്കവും, മൃദുത്വവുമാര്‍ന്ന മുടി ലഭിക്കും.

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

അവധി ദിവസങ്ങളില്‍ എന്തു വേണമെന്നറിയുമോ?

റോസാ ദളങ്ങളും, മലായ്, തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കിയ പേസ്റ്റ് ചുണ്ടില്‍ പതിനഞ്ച് മിനുട്ട് നേരത്തേക്ക് തേച്ചുപിടിപ്പിക്കുക. ഇതുവഴി ചുണ്ടിലെ നിര്‍ജ്ജീവമായ ചര്‍മ്മം നീക്കം ചെയ്ത് നല്ല നിറം ലഭിക്കും.

Read more about: life ജീവിതം
English summary

Life, Holiday, Bath, Exercise, Massage, ജീവിതം, അവധി, കുളി, വ്യായാമം, മസാജ്‌

Weekend is knocking at the door and very soon you have full two days to relax, chill and do something fun. But yes, it’s easier said than done. After five long days of meetings and deadlines, how does one really rejuvenate besides sleeping or hanging with friends, right? But here’s an alternative suggestion.
Story first published: Friday, April 19, 2013, 10:35 [IST]
X
Desktop Bottom Promotion