For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുക്കര്‍ പ്രൈസിലെ ഇന്ത്യന്‍ പെരുമ

By Super
|

കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ നിന്നുള്ള ഓരോ എഴുത്തുകാരന്റെയും സ്വപ്‌നമാണ്‌ ബുക്കര്‍ സമ്മാനം.

സാഹിത്യ ലോകത്തെ ഓസ്‌കാര്‍ എന്ന്‌ വിശേഷിക്കപ്പെടുന്ന ബുക്കര്‍ സമ്മാനം ഇക്കഴിഞ്ഞ മെയ്‌ 22ന്‌ പ്രഖ്യാപിച്ചല്ലോ? ഈ പശ്ചാത്തലത്തില്‍ ബുക്കര്‍ സമ്മാനം നേടിയതും ബുക്കര്‍ പട്ടികയില്‍ ഇടം പിടിച്ചതുമായ 10 ഇന്ത്യന്‍ നോവലിസ്‌റ്റുകളെ പരിചയപ്പെടുത്തുകയാണ്‌ ഇവിടെ.

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

പ്രശസ്‌തനായ ഈ നോവലിസ്‌റ്റ്‌ ഒരു ഇന്ത്യന്‍ പൗരനല്ല. എന്നാല്‍ അദ്ദേഹം ഇന്ത്യന്‍ വംശജനാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ വി. എസ്‌. നയ്‌പാള്‍ പത്ത്‌ നോവലിസ്‌റ്റുകളുടെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതും. ബുക്കര്‍ സമ്മാന പട്ടികയില്‍ സ്ഥാനം പിടിക്കുകയും സമ്മാനം നേടുകയും ചെയ്‌ത ആദ്യ ഇന്ത്യക്കാരനാണ്‌ വി. എസ്‌. നയ്‌പാള്‍. ഇന്‍ എ ഫ്രീ സ്റ്റേറ്റ്‌ എന്ന നോവലിന്‌ 1971ല്‍ ആണ്‌ അദ്ദേഹത്തിന്‌ ബുക്കര്‍ സമ്മാനം ലഭിച്ചത്‌. മോഡേണ്‍ ലൈബ്രറി പുറത്തിറക്കിയ 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്‌ളീഷ്‌ നോവലുകളുടെ കൂട്ടത്തില്‍ 83-ാം സ്ഥാനവും ഇന്‍ എ ഫ്രീ സ്റ്റേറ്റിന്‌ ലഭിച്ചു.

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ബുക്കര്‍ സമ്മാനപ്പട്ടികയില്‍ മൂന്നുതവണ ഇടം നേടിയ എഴുത്തുകാരിയാണ്‌ അനിതാ ദേശായി. ഇന്ത്യാ-പാക്‌ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ക്‌ളിയര്‍ ലൈറ്റ്‌ ഓഫ്‌ ഡേ ആണ്‌ അവര്‍ക്ക്‌ ആദ്യ തവണ ഈ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്‌. 1980ല്‍ ആയിരുന്നു ഇത്‌. 1993ല്‍ ഇന്‍ കസ്റ്റഡി എന്ന നേവലും 1999ല്‍ ഫാസ്റ്റിംഗ്‌ ഫീസ്റ്റിംഗ്‌ എന്ന കൃതിയും ബുക്കര്‍ പട്ടികയില്‍ ഇടം നേടി. ഇന്‍ കസ്റ്റഡി 1993ല്‍ സിനിമയായി പുറത്തിറങ്ങി. ദ ആര്‍ട്ടിസ്റ്റ്‌ ഓഫ്‌ ഡിസ്‌അപ്പിയറന്‍സ്‌ ആണ്‌ സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ജേതാവായ അനിതയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ നേവല്‍. 2011ല്‍ ആണ്‌ ഈ നോവല്‍ പ്രസിദ്ധീകരിച്ചത്‌.

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

വിവാദ എഴുത്തുകാരനായ സല്‍മാന്‍ റുഷ്‌ദി നാലുതവണ ബുക്കര്‍ സമ്മാന പട്ടികയില്‍ ഇടം നേടി. മാത്രമല്ല അദ്ദേഹം ബുക്കര്‍ ഓഫ്‌ ബുക്കേഴ്‌സ്‌ പുരസ്‌കാരവും ദ ബെസ്റ്റ്‌ ഓഫ്‌ ബുക്കര്‍ പുരസ്‌കാരവും സ്വന്തമാക്കുകയും ചെയ്‌തു. 1981ല്‍ മിഡ്‌നൈറ്റ്‌സ്‌ ചില്‍ഡ്രന്‍ എന്ന നോവലിനാണ്‌ അദ്ദേഹത്തിന്‌ ആദ്യ ബുക്കര്‍ സമ്മാനം ലഭിച്ചത്‌. 1983ല്‍ ഷെയിം എന്ന നേവലും 1995ല്‍ ദ മൂഴ്‌സ്‌ ലാസ്‌റ്റ്‌ സൈ എന്ന നോവലും അദ്ദേഹത്തെ അന്തിമപട്ടികയില്‍ കൊണ്ടെത്തിച്ചു. 1995ലും അദ്ദേഹം ബുക്കര്‍ സമ്മാന പട്ടികയില്‍ ഇടം നേടി.

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ഇന്തോ- കനേഡിയന്‍ നോവലിസ്‌റ്റായ റോഹിങ്‌ടണ്‍ മിസ്‌ട്രി ഇതു വരെ മൂന്ന്‌ നേവലുകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. ഈ മൂന്നു നോവലുകളും ബുക്കര്‍ സമ്മാനത്തിനുള്ള അന്തിമപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്‌. സച്ച്‌ എ ലോംഗ്‌ ജേണി എന്ന നോവല്‍ ആണ്‌ അദ്ദേഹത്തിന്‌ 1991ല്‍ ഈ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്‌. മുംബൈ സര്‍വ്വകാശാല ഈ നോവല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതിനെതിരെ ബാല്‍ താക്കറെ രംഗത്ത്‌ വന്നു. തുടര്‍ന്ന്‌ സര്‍വ്വകലാശാല സച്ച്‌ എ ലോംഗ്‌ ജേണി പാഠ്യപദ്ധതിയില്‍ നിന്ന്‌ ഒഴിവാക്കി. ഈ സംഭവങ്ങള്‍ നോവലിന്‌ വന്‍ വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവല്‍ എ ഫൈന്‍ ബാലന്‍സ്‌ 1996ല്‍ പുറത്തിറങ്ങി. ഇത്‌ വിജയകരമായി അരങ്ങേറിയിട്ടുണ്ട്‌. മസ്‌ട്രി ഏറ്റവും ഒടുവില്‍ എഴുതിയ നോവല്‍ 2002ല്‍ പുറത്തിറങ്ങിയ ഫാമിലി മാറ്റേഴ്‌സ്‌ ആണ്‌.

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

രാഷ്ട്രീയ പ്രവര്‍ത്തക കൂടിയായ അരുന്ധതി റോയ്‌ തന്റെ ആദ്യ നോവലായ ദ ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിങ്‌സിന്‌ തന്നെ ബുക്കര്‍ സമ്മാനം കരസ്ഥമാക്കി. ഇന്ത്യയില്‍ തന്നെ താമസിക്കുന്ന എഴുത്തുകാരുടെ പുസ്‌തകങ്ങളില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്‌തകം എന്ന ഖ്യാതിയും ദ ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിങ്‌സിനുണ്ട്‌. ഇതിനുശേഷം അവര്‍ നിരവധി പുസ്‌തകങ്ങള്‍ എഴുതിയെങ്കിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്‌ തന്റെ രാഷ്ട്രീയ നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലുമാണ്‌. ബുക്കര്‍ സമ്മാനത്തിന്‌ പുറമെ മറ്റു പല പുരസ്‌കാരങ്ങളും അരുന്ധതി റോയിയെ തേടി എത്തിയിട്ടുണ്ട്‌. അതില്‍ ഏറ്റവും പ്രധാനം സാഹിത്യ അക്കാഡമി അവാര്‍ഡാണ്‌. 2006ല്‍ ആണ്‌ അവര്‍ക്ക്‌ സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ലഭിച്ചത്‌.

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

അമ്മയ്‌ക്ക്‌ കഴിയാതെ പോയത്‌ ഈ മകള്‍ നേടി. അനിതാ ദേശായിയുടെ മകളായ കിരണ്‍ ദേശായിക്ക്‌ 2006ല്‍ ബുക്കര്‍ സമ്മാനം ലഭിച്ചു. തന്റെ രണ്ടാമത്തെ നേവലായ ഇന്‍ഹെറിറ്റന്‍സ്‌ ഓഫ്‌ ലോസ്‌ ആണ്‌ കിരണ്‍ ദേശായിക്ക്‌ ബുക്കര്‍ നേടിക്കൊടുത്തത്‌. അവരുടെ ആദ്യ നോവലായ ഹുല്ലാബാലൂ ഇന്‍ ദ ഗുവാ ഓര്‍ക്കാഡും നിരൂപക പ്രശംസ നേടുകയുണ്ടായി. സല്‍മാന്‍ റുഷ്‌ദിയെ പോലുള്ളവര്‍ ഈ നോവലിനെ കുറിച്ച്‌ വളരെ നല്ല അഭിപ്രായമാണ്‌ പ്രകടിപ്പിച്ചത്‌. നോബല്‍ സമ്മാന ജേതാവായ ഓര്‍ഹാന്‍ പാമുക്ക്‌ 2010ല്‍ താനും കിരണ്‍ ദേശായിയും പ്രണയിത്തിലാണെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചു. സാഹിത്യ ലോകത്ത്‌ ഈ പ്രണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ബ്രിട്ടീഷ്‌ ഇന്ത്യന്‍ എഴുത്തുകാരനായ ഇന്ദ്രാ സിന്‍ഹ ബുക്കര്‍ സമ്മാന പട്ടികയില്‍ ഇടം പിടിച്ചത്‌ 2007ല്‍ ആയിരുന്നു. ഭോപ്പാല്‍ ഗ്യാസ്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ അനിമല്‍സ്‌ പീപ്പിള്‍ എന്ന നോവലാണ്‌ അദ്ദേഹത്തിന്‌ ഈ പട്ടികയില്‍ സ്ഥാനം നേടി കൊടുത്തത്‌. ഈ ദുരന്തത്തിലെ ഇരകള്‍ക്ക്‌ നീതി ലഭിക്കണമെന്ന്‌ വാദിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ്‌ ഇന്ദ്രാ സിന്‍ഹ. ഇതിനായി അദ്ദേഹം ഒരു പരസ്യചിത്രം തയ്യാറാക്കുകയും നിരവധി അഭിമുഖങ്ങള്‍ നല്‍കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്‌തു. എക്കാലത്തെയും ഏറ്റവും മികച്ച 10 ബ്രിട്ടീഷ്‌ കോപ്പി റൈറ്റര്‍മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട സിന്‍ഹ സാഹിത്യ കൃതികള്‍ അല്ലാത്ത പുസ്‌തകങ്ങളും (നോണ്‍ ഫിക്ഷന്‍) എഴുതുന്നുണ്ട്‌. പുരാതന സംസ്‌കൃത ഗ്രന്ഥങ്ങള്‍ ഇംഗ്‌ളീഷിലേക്ക്‌ പരിഭാഷപ്പെടുത്തുകയാണ്‌ അദ്ദേഹത്തിന്റെ മറ്റൊരു പ്രവര്‍ത്തന മേഖല.

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

തുടര്‍ച്ചയായി മൂന്നു വര്‍ഷം ഇന്ത്യന്‍ എഴുത്തുകാര്‍ ബുക്കര്‍ സമ്മാന പട്ടികയില്‍ ഇടം നേടിയ വര്‍ഷമായിരുന്നു 2008. ആ വര്‍ഷം ചെന്നൈ സ്വദേശിയായ അരവിന്ദ അഡിഗ തന്റെ ആദ്യ നോവലായ ദ വൈറ്റ്‌ ടൈഗറിന്‌ ബുക്കര്‍ സമ്മാനം നേടുകയും ചെയ്‌തു. ആഗോളവത്‌കരണ കാലത്ത്‌ ജീവിക്കാന്‍ പാടുപെടുന്ന ഇന്ത്യക്കാരുടെ കഥ നര്‍മ്മത്തില്‍ ചാലിച്ച്‌ അഡിഗ ഈ നോവലില്‍ അവതരിപ്പിച്ചു. ബുക്കര്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തി എന്ന ബഹുമതിയും അരവിന്ദ്‌ അഗിഡയ്‌ക്ക്‌ ബുക്കര്‍ സമ്മാനത്തോടൊപ്പം ലഭിച്ചു. ആദ്യ നോവലിന്‌ തന്നെ ബുക്കര്‍ സമ്മാനം ലഭിക്കുന്ന നാലാമത്തെ എഴുത്തുകാരന്‍ കൂടിയാണ്‌ അദ്ദേഹം.

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

2008ന്‌ മറ്റൊരു സവിശേഷത കൂടിയുണ്ട്‌. 2008ല്‍ അരവിന്ദ്‌ അഡിഗയ്‌ക്കൊപ്പം അമിതാവ്‌ ഘോഷും ബുക്കര്‍ സമ്മാനപട്ടികയില്‍ ഇടം പിടിച്ചു. ഇതോടെ രണ്ട്‌ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ആദ്യ ബുക്കര്‍ സമ്മാനപട്ടികയായി മാറി 2008ലേത്‌. സീ ഓഫ്‌ പോപ്പീസ്‌ എന്ന തന്റെ ആറാമത്തെ നോവലാണ്‌ ഘോഷിന്‌ ബുക്കര്‍ സമ്മാനപട്ടികയില്‍ സ്ഥാനം നേടിക്കൊടുത്തത്‌. 1830ലെ കറുപ്പുയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം രചിക്കുന്ന മൂന്നുനോവല്‍ പരമ്പരയിലെ ആദ്യത്തെ നോവലായിരുന്നു ഇത്‌. പരമ്പരയിലെ രണ്ടാമത്തെ നോവലായ റിവര്‍ ഓഫ്‌ സ്‌മോക്ക്‌ 2011ല്‍ പുറത്തിറങ്ങി. മൂന്നാമത്തെ നോവല്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 2007ല്‍ പത്മശ്രീ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍

നോവലിസ്‌റ്റ്‌, കവി, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ ജീത്‌ തയ്യില്‍ 2012ല്‍ ആണ്‌ ബുക്കര്‍ സമ്മാനപ്പട്ടികയില്‍ സ്ഥാനം നേടിയത്‌. അദ്ദേഹത്തിന്റെ ആദ്യത്തേയും ഒരേയൊരു സാഹിത്യ കൃതിയുമായ നാര്‍ക്കോപോളിസ്‌ ആയിരുന്നു അദ്ദേഹത്തെ സമ്മാന പട്ടികയില്‍ എത്തിച്ചത്‌. എഴുപതുകളിലെ ബോംബൈയുടെ പശ്ചാത്തലത്തില്‍ രചിച്ചിരിക്കുന്ന ഈ നോവല്‍ മയക്കുമരുന്നിന്റെ ലഹരിയിലൂടെയുള്ള ഒരു മനുഷ്യന്റെ യാത്രയാണ്‌. ഈ നോവല്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്‌ അഞ്ചു വര്‍ഷം വേണ്ടിവന്നു. ജീത്‌ തയ്യില്‍ ഒരു കാലത്ത്‌ മയക്കുമരുന്നിന്‌ അടിമയായിരുന്നു. അക്കാലത്തെ തന്റെ അനുഭവങ്ങള്‍ തന്നെയാണ്‌ അദ്ദേഹം നേവലില്‍ വിവരിച്ചിരിക്കുന്നത്‌.

Read more about: life ജീവിതം
English summary

indian novelists won booker prize

With the announcement of the Man Booker International Prize on this month, we bring you the 10 Indian novelists who have been shortlisted for or have won the Bookers.
 
 
X
Desktop Bottom Promotion