For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ രസകരങ്ങളായ പത്ത് നിയമങ്ങള്‍

By Super
|

അടുത്ത കാലത്ത് മദ്രാസ് ഹോക്കോടതി ഏറെ ചര്‍ച്ചാവിഷയമായ ഒരു വിധി പറഞ്ഞിരുന്നു. വിവാഹം കഴിക്കാത്ത സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് വിവാഹബന്ധത്തിലേര്‍പ്പെട്ടതായി കണക്കാക്കും എന്നായിരുന്നു വിധി. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെയാണെങ്കിലും ഇത് ബാധകമാവും. ഇത് സോഷ്യല്‍ മീഡിയകളില്‍ ചൂടുള്ള ചര്‍ച്ചയായി. എന്നാല്‍ വൈകാതെ ഇത് കോടതി തിരുത്തുകയും സംവാദങ്ങള്‍ കെട്ടടങ്ങുകയും ചെയ്തു

ഈ ഒച്ചപ്പാടുകള്‍ അവസാനിച്ചെങ്കിലും ഇന്നും ലോകത്ത് നില നില്‍ക്കുന്ന ചില രസകരവും, അമ്പരപ്പിക്കുന്നതുമായ നിയമങ്ങളുണ്ട്. അവയില്‍ ചിലതാണ് ഇവിടെ പറയുന്നത്.

അയഞ്ഞ പാന്റ്സ് ധരിക്കരുത്

അയഞ്ഞ പാന്റ്സ് ധരിക്കരുത്

അയഞ്ഞ് തൂങ്ങിയ പാന്റ് ധരിക്കുന്നത് മെഷിഗണില്‍ ഒരു കുറ്റമാണ്. അടിവസ്ത്രം കാണുന്ന വിധത്തില്‍ ഇത്തരത്തില്‍ പാന്റ് ധരിക്കുന്നത് റാപ്, ഹിപ്പ്-ഹോപ്പ് സിങ്ങേഴ്സിനിടയില്‍ പതിവാണ്. എന്നാല്‍ ഇത്തരം പാന്റിന്റെ ഉത്ഭവം ജയിലില്‍ നിന്നായിരുന്നു. ഇത്തരത്തില്‍ അയഞ്ഞ് തൂങ്ങിയ പാന്റ് തടവുകാര്‍ ധരിക്കുന്നത് സ്വവര്‍ഗ്ഗരതിക്ക് തങ്ങള്‍ സന്നദ്ധരാണെന്ന സൂചന നല്കുന്നതിനായിരുന്നു. ഇക്കാര്യം മനസിലാക്കിയിരുന്നാല്‍ ഫാഷന് വേണ്ടി നിങ്ങള്‍ അങ്ങനെ പാന്റ് ധരിക്കുമോ. ഇല്ല എന്നാവും മിക്കവാറും ഉത്തരം.

രോഗലക്ഷണങ്ങള്‍ പുറത്ത് കാണരുത്

രോഗലക്ഷണങ്ങള്‍ പുറത്ത് കാണരുത്

പനിയോ, ജലദോഷമോ പോലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്ന നിലയില്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടാല്‍ എന്താവും സംഭവിക്കുക. വാഷിങ്ങ്ടണിലാണെങ്കില്‍ നേരെ ജയിലിലേക്ക് പോവുകയോ, അതല്ലെങ്കില്‍ ഫൈനടക്കുകയോ ചെയ്യാം. വാഷിങ്ങ്ടണിലെ താമസക്കാര്‍ തങ്ങളുടെ രോഗങ്ങള്‍ ലോകത്തെ കാണിക്കുന്നത് ഭരണകൂടം വിലക്കിയിരിക്കുന്നു.

തടിവെച്ചാല്‍ നിയമവിരുദ്ധം

തടിവെച്ചാല്‍ നിയമവിരുദ്ധം

ജപ്പാനിലെ ജനങ്ങള്‍ ആരോഗ്യവാന്മാരിയിരിക്കണമെന്നാണ് അവിടുത്തെ ഭരണകൂടം ആഗ്രഹിക്കുന്നത്. അതിന് ഏത് പടി വരെ പോകാനും അവര്‍ തയ്യാര്‍. നാല്പത് വയസിന് മേലെയുള്ള സ്ത്രീപുരുഷന്മാര്‍ക്ക് അരവണ്ണം യഥാക്രമം 36 ഇഞ്ച്, 32 ഇഞ്ച് എന്നീ അളവിന് താഴെയാവണം. അഥവാ അതിന് അപ്പുറം പോയാല്‍ സംഗതി കേസാകും. ഇതിന്‍റെ കൗതുകകരമായ മറുവശം പെരുന്തടിയന്മാരായ സുമോ ഗുസ്തിക്കാരുടെ സ്വന്തം നാടാണ് ജപ്പാന്‍ എന്നുള്ളതാണ്.

വരയുള്ള സ്യുട്ട് ധരിച്ച പുരുഷന്മാര്‍ക്ക് നേരെ കത്തി എറിയരുത്

വരയുള്ള സ്യുട്ട് ധരിച്ച പുരുഷന്മാര്‍ക്ക് നേരെ കത്തി എറിയരുത്

നിയമപരമായി ആര്‍ക്കെങ്കിലും നേരെ കത്തിയെറിയുക എന്നത് കുറ്റകരമാണ്. എന്നാല്‍ കന്‍സാസിലെ നിയമം ഊന്നിപ്പറയുന്നത് വരയുള്ള കോട്ടിട്ട പുരുഷന്മാരെ കത്തിയെറിയുന്നത് കുറ്റകരമാണ് എന്നാണ്. ഈ നിയമം എങ്ങനെ രൂപപ്പെട്ടു എന്ന് വ്യക്തമല്ല. ഒരുപക്ഷേ ആരെങ്കിലും വരയന്‍ കോട്ടുമിട്ട് ഞെളിഞ്ഞ് നടന്നപ്പോള്‍ കണ്ട് നിന്നവരാരെങ്കിലും ദേഷ്യം വന്ന് കത്തിയെറിഞ്ഞിട്ടുണ്ടാവാം.

മാറ് മറയ്ക്കാതെ സ്ത്രീകള്‍ക്ക് കച്ചവടം നടത്താം, അത് അലങ്കാര മത്സ്യമാണെങ്കില്‍ മാത്രം

മാറ് മറയ്ക്കാതെ സ്ത്രീകള്‍ക്ക് കച്ചവടം നടത്താം, അത് അലങ്കാര മത്സ്യമാണെങ്കില്‍ മാത്രം

മറ്റൊരു രസകരമായ നിയമമാണിത്. ലിവര്‍പൂളിലെ സ്ത്രീകള്‍ തങ്ങളുടെ സൗന്ദര്യം ലോകത്തെ കാണിക്കുന്നതില്‍ പിശുക്ക് കാട്ടാത്തവരാണ്. അത് തടയാനായാവണം ഈ നിയമം വന്നത്. എന്നാല്‍ മാര്‍ക്കറ്റില്‍ അലങ്കാരമത്സ്യം കച്ചവടം ചെയ്യാന്‍ തയ്യാറാണെങ്കില്‍ ധൈര്യമായി ടോപ്പ് ധരിക്കാതെ ശരീരം കാണിച്ച് തന്നെ അവിടെയിരിക്കാം. ഇതിന് പിന്നിലുള്ള വസ്തുത എന്നത് ലിവര്‍പൂളില്‍ കച്ചവട തന്ത്രങ്ങള്‍ക്ക് നല്കുന്ന പ്രാധാന്യമാവണം.

 വ്യാജ കൊക്കെയ്ന്‍ നിയമവിരുദ്ധമാണ്

വ്യാജ കൊക്കെയ്ന്‍ നിയമവിരുദ്ധമാണ്

ഉപഭോക്താക്കള്‍ക്ക് പരമാവധി സംതൃപ്തി ലഭിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഒരു പടി കടന്നാണ് അരസണയിലെ നിയമം. മയക്കുമരുന്ന് വില്ക്കുന്നത് കുറ്റമാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ കുറ്റമാണ് വ്യജ മയക്കുമരുന്ന് വില്‍ക്കുന്നത്. മയക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ വന്‍വില കൊടുത്ത് സാധനം വാങ്ങിക്കഴിയുമ്പോള്‍ അത് ടാല്‍ക്കം പൗഡറാണെന്നറിയുന്നത് കടുത്ത വഞ്ചന തന്നെയാണ്.

വയര്‍ നിറഞ്ഞില്ലെങ്കില്‍ കാശുകൊടുക്കേണ്ട

വയര്‍ നിറഞ്ഞില്ലെങ്കില്‍ കാശുകൊടുക്കേണ്ട

മനോഹരമായ ഒരു രാജ്യമാണ് ഡെന്‍മാര്‍ക്ക്. ഇത് കൂടുതല്‍ മനോഹരമാണ് ആതിഥ്യ മര്യാദയുടെ കാര്യത്തില്‍. ഭക്ഷണം കഴിക്കുന്നവന് വയറ് നിറയെ ആഹാരം ലഭിച്ചില്ലെങ്കില്‍ ഇവിടെ കാശ് കൊടുക്കേണ്ട.

കുറ്റവാളികള്‍ പോലീസിനെ അറിയിച്ചിട്ടേ പ്രവേശിക്കാവൂ

കുറ്റവാളികള്‍ പോലീസിനെ അറിയിച്ചിട്ടേ പ്രവേശിക്കാവൂ

കുറ്റവാളികള്‍ പോലീസിനെ അറിയിച്ചിട്ടേ വാഷിങ്ങ്ടണിലേക്ക് പ്രവേശിക്കാവൂ - ഒരു കുറ്റവാളി വാഷിങ്ടണിലേക്ക് പ്രവേശിക്കുമ്പോള്‍ പോലീസ് ചീഫിനെ വിവരമറിയിക്കണം. പോലീസ് വളരെ മാന്യമായി അയാളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ചോദിച്ച് മനസിലാക്കും. ഒരു ബാങ്ക് മോഷണമോ പിടിച്ച് പറിയോ നടത്തിയതിന് ശേഷം പോലീസ് ചീഫുമായി ഒരു കപ്പ് കാപ്പി കുടിച്ച് സംസാരിച്ചിരിക്കുന്നത് സങ്കല്പിച്ചുനോക്കുക.

രാജകീയമായ സവിശേഷധികാരം 1324 - ഗ്രേറ്റ് ബ്രിട്ടന്‍

രാജകീയമായ സവിശേഷധികാരം 1324 - ഗ്രേറ്റ് ബ്രിട്ടന്‍

ഗ്രേറ്റ് ബ്രിട്ടനില്‍ രാജകീയമായ സവിശേഷാധികാരം 1324 എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഏതെങ്കിലും ആകര്‍ഷകമായ മത്സ്യം കടല്‍ത്തീരത്തടിഞ്ഞാല്‍ അത് രാജകുടുംബത്തിനവകാശപ്പെട്ടതാണ് എന്നാണ്. അതായത് ഒരു ചത്ത തിമിംഗലം കരക്കടിഞ്ഞാല്‍ അത് ആര്‍ക്കും എടുക്കാന്‍ അവകാശമില്ല. അത് അധികാരികളെ ഏല്‍പിക്കുകയും, അവരത് രാജകുടുംബത്തിന് കൈമാറുകയും ചെയ്യും. ചത്തഴുകി കരക്കടിഞ്ഞ ഒരു ബെലൂഗ തിമിംഗലത്തെ എലിസബത്ത് രാജ്ഞിയുടെ ചേംബറില്‍ എത്തിച്ച് നല്കുന്നത് സങ്കല്പിച്ച് നോക്കുക.

സ്വയംഭോഗം ചെയ്താല്‍ തലവെട്ടും

സ്വയംഭോഗം ചെയ്താല്‍ തലവെട്ടും

നിങ്ങള്‍ക്ക് പെട്ടന്ന് ഒരു വികാരമൂര്‍ഛയില്‍ സ്വയംഭോഗം ചെയ്യണമെന്ന് തോന്നിയാല്‍ അത് അടക്കുന്നതാണ് നല്ലത്. തലപോകുന്ന കേസാണ് ഇന്തൊനേഷ്യയില്‍ ഇത്. ഭാഗ്യവശാല്‍ കുളിമുറികളില്‍ ഒളിച്ച് നോക്കി നിയമലംഘകരെ കണ്ടെത്തുന്ന സംവിധാനം ഇതുവരെ അവിടെ നടപ്പാക്കിയിട്ടില്ല. ലോകത്തിലെ രസകരവും, വിചിത്രവുമായ ഒരു നിയമമാണിത്.

Read more about: life ജീവിതം
English summary

ലോകത്തിലെ രസകരങ്ങളായ പത്ത് നിയമങ്ങള്‍

Recently, the Madras High Court was wrongly misquoted for ruling that an unmarried couple indulging in physical relations would be considered married, in spite of them being consenting adults! The online media exploded in great furore and so did the social media bubble. Thankfully the mistake was rectified soon enough and the chaos was brought back to normal. But while this rumour was thwarted, there are few ridiculous laws that continue to appal sanity. Boldsky brings you a bunch of craziest laws and rules from all over the world.
X
Desktop Bottom Promotion