Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നല്ല ഭര്‍ത്താവിനെ കിട്ടാന്‍ എട്ടുകോടി

Posted by:
Published: Monday, April 16, 2012, 12:58 [IST]

Saudi Woman Offer 5 Million Riyal Husband Aid0178
 

പണക്കാരിയായ ഒരു ഭാര്യയെയാണോ നിങ്ങള്‍ സ്വപ്‌നം കാണുന്നത്. എങ്കില്‍ ഈ സൗദി വനിതയെ കുറിച്ച് അറിയണം. കാരണം തന്റെ നിബന്ധനകള്‍ക്കനുസരിച്ച ഒരു ഭര്‍ത്താവിനെ കിട്ടുകയാണെങ്കില്‍ എട്ടുകോടി രൂപവരെ( 50 ലക്ഷം സൗദി റിയാല്‍) നല്‍കാന്‍ യുവതി തയ്യാറാണ്.

സ്വപ്‌നം കാണാന്‍ വരട്ടെ. എന്തൊക്കെയാണ് നിബന്ധനകളെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും വിവാഹവും കുടുംബജീവിതവും ആസ്വദിക്കാന്‍ പറ്റിയ ഒരാളായിരിക്കണം എന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അറബി വനിതാ മാഗസിനായ റോയിലാണ് വിചിത്രമാണ് ഈ പരസ്യം. യുവതിയുടെ പേരോ പ്രായമോ സ്ഥലമോ വെളിപ്പെടുത്താതെയാണ് പരസ്യം നല്‍കിയിട്ടുള്ളത്.

അപേക്ഷകര്‍ക്ക് ഇമെയില്‍ അയയ്ക്കുകയോ ഫാക്‌സ് അയയ്ക്കുകയോ ചെയ്യാം. ബന്ധപ്പെടാനുളള നമ്പര്‍ അപേക്ഷയില്‍ വ്യക്തമാക്കണം. വിവാഹത്തിനു തയ്യാറാണെങ്കില്‍ യുവതി ബന്ധപ്പെടും.

പണം കണ്ട് ആരും വരണ്ടെന്ന് പരസ്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നല്ലൊരാളാണെങ്കില്‍ യുവതിയുടെ വീട്ടില്‍ താമസിപ്പിക്കും. യുവതി ഒരു തവണ വിവാഹിതയായതാണ്. അത്യാര്‍ത്തിക്കാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചതിനുശേഷമാണ് പുതിയ വിവാഹത്തിനുള്ള പരസ്യം നല്‍കിയിട്ടുള്ളത്.

എന്റെ ആദ്യത്തെ തീരുമാനം തെറ്റിപ്പോയി. രണ്ടാമതും തെറ്റുപറ്റാന്‍ ആഗ്രഹിക്കുന്നില്ല-പരസ്യത്തില്‍ നല്‍കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

English summary
Woman says she will pay for new husband but he must accept her conditions. “Applicants should provide their contact number so the woman will contact them in case she agrees on the marriage,” the magazine said.
Subscribe Newsletter