വിവാഹനിശ്ചയം, വസ്ത്രം തെരഞ്ഞെടുക്കാം

Posted By:

വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധിച്ചു തെരഞ്ഞെടുക്കേണ്ട ഒരു സന്ദര്‍ഭമാണ് വിവാഹവും വിവാഹതീരുമാനവും. ഇന്ത്യന്‍ ശൈലി അനുസരിച്ച് ഈ രണ്ടു സന്ദര്‍ഭങ്ങളിലും സാരിയാണ് വധുവണിയുക. എന്നാല്‍ ഇപ്പോള്‍ പുരോഗമനം വസ്ത്രങ്ങളിലുമെത്തി.വിവാഹ ദിനത്തില്‍ സാരിയാകാമെങ്കിലും വിവാഹനിശ്ചയത്തിന് ലാച്ച, ലെംഹങ്ക തുടങ്ങി സാരിയുടെ വകഭേദങ്ങള്‍ തന്നെ എത്തിത്തുടങ്ങി.

വധുവിന് വിവാഹത്തിന് പല സ്ഥലങ്ങളിലും പരമ്പരാഗത രീതിയനുസരിച്ച് സാരി നിര്‍ബന്ധമാണ്. എന്നാല്‍ വിവാഹനിശ്ചയത്തിന് അല്‍പം കൂടി ഫാഷനബിള്‍ ആയ വേഷങ്ങള്‍ തെരഞ്ഞെടുക്കാം. പട്ടുസാരി തന്നെ വേണമെന്നില്ല.

ചുവന്ന വസ്ത്രം ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ വിവാഹച്ചടങ്ങുകള്‍ക്ക് നിര്‍ബന്ധണാണ്. ചുവന്ന നിറത്തിലുള്ള ഈ ലെഹങ്ക നോക്കൂ. വല്ലാതെ ആര്‍ഭാടവുമല്ല, എന്നാല്‍ വല്ലാതെ ലളിതവുമല്ല. അര ബ്ലൗസായും മുഴുവന്‍ ബ്ലൗസായും ബ്ലൗസ് ഇടുകയുമാകാം.

ലൈറ്റ് നിറങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക പിങ്ക് നിറത്തിലുള്ള ഇത്തരം സാരികള്‍ ധരിക്കാം. സിംപിള്‍, ബട്ട് എലഗന്റ് എന്ന വിശേഷണം ഇത്തരം വസ്ത്രങ്ങള്‍ക്ക് ചേരും.

ഓറഞ്ച് നിറത്തിലുള്ള ഈ ലെഹംഗ ചോളി നോക്കൂ. ക്രീം നിറത്തിലുള്ള ഷാള്‍ ഇൗ വേഷം കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

 

 

വിവാഹനിശ്ചയത്തിന് ഈഷ ഡിയോള്‍ ധരിച്ചിരിക്കുന്ന ഈ സാരി നോക്കു. ലൈറ്റ്, ഡാര്‍ക് നിറങ്ങളില്‍ വേറെ നിറത്തിലുള്ള പല്ലു പിടിപ്പിച്ച സാരിയാണിത്.

 

 

പിങ്ക് കണ്ണിന് ആനന്ദം നല്‍കുന്ന ഒരു നിറമാണ്. ഡാര്‍ക് പിങ്ക് നിറത്തിലുള്ള ഈ ലെഹങ്ക ചോളി കാണൂ. ഇതില്‍ സ്വര്‍ണവര്‍ണത്തില്‍ ഡിസൈനുകളുമുണ്ട്.

 

 

അനാര്‍ക്കലി വേഷവും വിവാഹനിശ്ചയത്തിന് ചേരും. നല്ല എംമ്പ്രോയ്ഡറിയുള്ള അനാര്‍ക്കലി വസ്ത്രങ്ങള്‍, അതും നല്ല കടുത്ത നിറമുള്ളവ ആഘോഷചടങ്ങുകള്‍ക്ക് ഉപയോഗിക്കാവുന്ന വേഷങ്ങളാണ.്

 

 

See next photo feature article

പച്ച, പിങ്ക് നിറങ്ങള്‍ കൂടിച്ചേര്‍ന്ന ഇത്തരം ലെഹങ്കയും വിവാഹനിശ്ചയത്തിന് അണിയാം.

 

 

Read more about: life, dress, ജീവിതം, വസ്ത്രം
English summary

Marriage, Engagement, Life, Dress, Makeup, വിവാഹം, വിവാഹനിശ്ചയം, ജീവിതം, വസ്ത്രം, ആഘോഷം, സാരി, വധു, ഈഷ ഡിയോള്‍

The wedding season is around the corner. In the month of November and December, many couples prepare themselves to tie the knot. Both the would be bride and groom get busy shopping for their big D day.
Please Wait while comments are loading...
Subscribe Newsletter