For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേള്‍ഡ് ട്രേഡ് സെന്റര്‍, വാസ്തവം?

|

ആര്‍ക്കും തോല്‍പിക്കാനാവില്ലെന്ന അമേരിക്കന്‍ അഭിമാനം തകര്‍ന്നടിഞ്ഞ ദിനമാണ് സെപ്റ്റംബര്‍ 11. ഇതിനൊപ്പം ആയിരക്കണക്കിന് മനുഷ്യരുടെ ജീവനും സ്വപ്‌നങ്ങളും കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ മണ്ണോടു ചേര്‍ന്ന ദിനവും. അമേരിക്കന്‍ വേള്‍ഡ് സെന്റര്‍ ആക്രമണം നടന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിനത്തിലായിരുന്നു. ഇതെക്കുറിച്ച് പല കഥകളും ഇപ്പോഴും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

World Trade Centre Attack

അല്‍ ഖ്വയ്ദയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണം വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു. വിമാനങ്ങള്‍ കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. എന്നാല്‍ വിമാനങ്ങള്‍ക്കുള്ളില്‍ ബോംബുകള്‍ വച്ചിരുന്നുവെന്നും ഇത് പൊട്ടിയാണ് അപകടം രൂക്ഷമായതെന്നും പറയുന്നുണ്ട്.

കെട്ടിടത്തിനുള്ളില്‍ നേരത്തെ തന്നെ ധാരാളം ബോംബുകള്‍ വച്ചിരുന്നുവെന്നു പറയപ്പെടുന്നു. അമേരക്ക പോലെ രഹസ്യന്വേഷണ, സുരക്ഷാക്രമീകരണങ്ങളുള്ള ഒരിടത്ത് ഇത്തരം വാദത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്.

വേള്‍ഡ് ട്രേഡ് സെന്ററില്‍ ആ സമയത്ത് ജോലി ചെയ്തിരുന്നു 4000േെലറെ ജൂതമത വിശ്വാസികള്‍ സംഭവം നടന്ന ദിവസം അവധിയെടുത്തിരുന്നു. ഇത്തരമൊരു ആക്രമണസാധ്യതയെ കുറിച്ച് ഇവര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന ഒരു വാദവും ഇത് വളര്‍ത്തിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് തികച്ചും യാദൃശ്ചികമെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ കരി തേച്ചു കാണിക്കാനും ഇതുവഴി പ്രശ്‌നങ്ങളുണ്ടാക്കാനുമുള്ള മനപൂര്‍വമായ ശ്രമമെന്നേ ഈ വാദത്തെ വിളിക്കാനാകൂ.

പെന്റഗണ്‍ ടവറില്‍ വിമാനം ഇടിച്ചുണ്ടായ ദ്വാരം ഒരു അമേരിക്കന്‍ വിമാനം ഇടിച്ചുണ്ടായതിനേക്കാള്‍ വളരെ ചെറുതായിരുന്നുവെന്നാണ് ശാസ്ത്രീയരീതിയില്‍ പരിശോധന നടത്തിയ ഒരു വിഭാഗത്തിന്റെ വാദം. ഇതില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന കാര്യം തെളിയാന്‍ ബുദ്ധിമുട്ടു തന്നെയാണ്.

ഭീകരര്‍ ഹൈജാക്ക് ചെയ്ത വിമാനത്തിലെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് അവരവരുടെ വീടുകളിലേക്കും ബന്ധുക്കള്‍ക്കും ഫോണ്‍ ചെയ്തതായി പറയപ്പെടുന്നു. ഇവരുടെ സ്വരത്തില്‍ പ്രത്യേകിച്ചൊരു വ്യത്യാസവും തോന്നിയിരുന്നില്ലെന്നും പറയുന്നുണ്ട്.

ഇത് അസാധ്യമെന്നു തന്നെ വേണമെങ്കില്‍ പറയാം. കാരണം വിമാനം സഞ്ചരിക്കുമ്പോള്‍ ഫോണ്‍ ചെയ്യാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ജീവന്‍ അപകടത്തിലായിരിക്കുന്ന സന്ദര്‍ഭത്തില്‍ വികാരങ്ങളില്ലാതെ ആര്‍ക്കും സംസാരിക്കാവില്ലെന്നതും ഇതിന് ഭീകരര്‍ അനുവദിച്ചു കാണില്ലെന്നതും മറ്റൊന്ന്.

ഉള്ളില്‍ നിന്നും സഹായമില്ലാതെ ഇത്തരമൊരു ആക്രമണം നടത്താന്‍ സാധിക്കില്ലെന്ന വാദിക്കുന്നവരുണ്ട്. എന്നാല്‍ ഇതെക്കുറിച്ച് ആധികാരികമായി പറയാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല.

യഥാര്‍ത്ഥ സംഭവം വിശദീകരിക്കാന്‍ വിമാനത്തിലുണ്ടായിരുന്ന ആരും ജിവിച്ചിരിപ്പില്ലെന്ന യാഥാര്‍ത്ഥ്യം നമുക്കു മുന്‍പിലുണ്ട്. അതുകൊണ്ടു തന്നെ സാധ്യതകളെല്ലാം സാധ്യതകള്‍ മാത്രമായി നില നില്‍ക്കുകയെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാകൂ.

Read more about: life
English summary

Life, World Trade Centre, Terrorists, Aeroplane, ജീവിതം, വേള്‍ഡ് ട്രേഡ് സെന്റര്‍, അമേരിക്ക, അല്‍ ഖ്വയ്ദ, ഭീകരര്‍, വിമാനം, പെന്റഗണ്‍

Many people in the world regard 9/11 as a conspiracy. The details of the conspiracy theory change according to the person telling the story.
X
Desktop Bottom Promotion