Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആത്മവിശ്വാസം, അതല്ലേ എല്ലാം

Posted by:
Published: Wednesday, June 27, 2012, 14:30 [IST]

06 29 How Develop Confidence
 

ജീവിത വിജയത്തിന് പ്രധാപ്പെട്ട ഒന്നാണ് ആത്മവിശ്വാസം. ആത്മവിശ്വാസക്കുറവ് ഒരാളുടെ പ്രവൃത്തികളേയും മനസിനെ തന്നെയും ബാധിക്കും. ആത്മവിശ്വാസം നേടാന്‍ ചില വഴികളിതാ,

അവനവനു തന്നെ അല്‍പനേരം നല്‍കിയാലേ, സ്‌നേഹം നല്‍കിയാലേ, ആത്മവിശ്വാസമുണ്ടാകൂ. ഇതിനു വഴിയുണ്ട്, കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം പ്രതിബിംബത്തിലേക്കു നോക്കി തനിക്കും കഴിവുകളുണ്ടെന്നുള്ള കാര്യം അടിവരയിട്ടുറപ്പിക്കുക. തന്നെക്കൊണ്ടാവും എന്ന് വീണ്ടും വീണ്ടും മനസില്‍ പറയുക.

അവനവനില്‍ തന്നെ വിശ്വാസം വേണം. തന്നെക്കൊണ്ടാകുമോ എന്നല്ലാ, തനിക്കാവുമെന്നാണ് ചിന്തിക്കേണ്ടത്. നടക്കാത്ത കാര്യം പോലും നടത്താന്‍ ഇത്തരം ആത്മവിശ്വാസത്തിനാകും.

മറ്റുള്ളവര്‍ കുറ്റം പറഞ്ഞാലോ വിമര്‍ശിച്ചാലോ അതൊന്നു കണക്കിലെടുക്കാതിരിക്കുക. ഇതില്‍ തങ്ങള്‍ക്ക് സഹായകമാകുന്ന കാര്യങ്ങളുണ്ടെങ്കില്‍ ഇതു മാത്രം സ്വീകിരിക്കുക. മറ്റുള്ളവരുടെ വാക്കില്‍ തകര്‍ന്നു പോകാനുള്ളതാവരുത് ആത്മവിശ്വാസം.

നല്ല ആളുകളുമായി ചങ്ങാത്തം കൂടുക. ഇത് നിങ്ങളുടെ മനസില്‍ തന്നെ പൊസറ്റീവ് ഊര്‍ജം നിറയ്ക്കും. നേരെ മറിച്ച് എപ്പോഴും ചീത്ത കാര്യങ്ങളും മറ്റുള്ളവരെ കുറ്റവും പറയുന്ന കൂട്ടത്തില്‍ പെട്ടാല്‍ നാമറിയാതെ തന്നെ നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയാണ് ചെയ്യുക.

തന്നിലേക്ക് ഒതുങ്ങിക്കൂടാതെ സമൂഹത്തിന് നടുവിലേക്ക് ഇറങ്ങിച്ചെല്ലുക. മറ്റുള്ളവരുമായി ഇടപഴകുന്നതും സംസാരിക്കുന്നതും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

അവനവനുള്ള അഭിരുചികള്‍ വികസിപ്പിച്ചെടുക്കുക. ഇത് ആത്മവിശ്വാസം വര്‍ദ്ധിക്കാനുള്ള നല്ലൊരു മാര്‍ഗമാണ്.

നല്ല വസ്ത്രധാരണവും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കും. നല്ല വസ്ത്രം കൊണ്ടുദ്ദേശിക്കുന്നത് ഓരോരുത്തര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വസ്ത്രത്തെയാണ്.

ആത്മവിശ്വാസം ആദ്യം മനസിലാണ് വളര്‍ത്തേണ്ടതെന്ന കാര്യം പ്രധാനം. ഇത് ഒരാളുടെ വാക്കിലും പ്രവൃത്തിയിലും ഇരിപ്പിലും നില്‍പ്പിലുമെല്ലാം പ്രതിഫലിക്കും.

English summary
Most highly successful people are known to be confident. They know the art of gaining confidence and the importance of improving their self confidence in the face of obstacles. How to gain this confidence and joining the league of successful people is not difficult.
Subscribe Newsletter