Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വസ്ത്രധാരണത്തിനു പിന്നില്‍

Posted by:
Published: Friday, June 22, 2012, 15:10 [IST]

വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്ത്രീകളോളം വരില്ലാ,പുരുഷന്മാര്‍. ചില സ്ത്രീകള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ കാണുമ്പോള്‍ ഇതു ധരിച്ചതിന്റെ ഉദ്ദേശ്യമെന്തെന്ന് മനസില്‍ ചോദിച്ചു പോകും.

06 22 reasons behind dress styles

വിചിത്രമായ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളുണ്ട്, വസ്ത്രം ധരിച്ചു, ധരിച്ചില്ലായെന്നവരുമുണ്ട്. ഇങ്ങനെയുള്ള വേഷംകെട്ടലുകള്‍ക്ക് പുറമെ വ്യക്തമായ ഉദ്ദേശവുമുണ്ടാകും.

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുകയെന്നതു തന്നെ. നല്ല വസ്ത്രങ്ങള്‍ ധരിച്ചാല്‍ ചിലപ്പോള്‍ അധികമാരും ശ്രദ്ധിച്ചെന്നു വരില്ല. എന്നാല്‍ വിചിത്ര രീതിയിലുള്ള വസ്ത്രം ധരിക്കുന്നവരെ കണ്ടാല്‍ ആരും ഒരു നോട്ടമെങ്കിലും നോക്കും.

ഫാഷന്റെ പേരില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നവരുണ്ട്. മോഡേണാണമെന്നു തോന്നിക്കാന്‍ ഇത്തരം വസ്ത്രധാരണ രീതി സ്വീകരിക്കുന്നവര്‍. ഇത്തരം വസ്ത്രങ്ങളിലെ പാകതയും അപാകതയുമൊന്നും ഇവര്‍ കണക്കാക്കുകയുമില്ല.

സിനിമാതാരങ്ങളും മോഡലുകളുമാണ് പല സ്ത്രീകളുടേയും റോള്‍ മോഡലുകള്‍. ഇവര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അതേ പോലെ പിന്‍തുടരുന്നവരുണ്ട്. സിനിമാ താരങ്ങള്‍ ഇത്തരം വസ്ത്രം ധരിക്കുന്നതിന്റെ ഉദ്ദേശം ശ്രദ്ധ പിടിച്ചു പറ്റുകയെന്നതു മാത്രമല്ല. ഇത് ഇവരുടെ തൊഴിലിന്റെ ഭാഗം തന്നെയാണ്.

ശരീരഭാഗങ്ങള്‍ എടുത്തു കാണിക്കുക എന്ന വളഞ്ഞ ഉദ്ദേശ്യം വച്ചും വിചിത്രവസ്ത്രധാരണരീതി സ്വീകരിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. മറ്റുള്ളവര്‍ എത്ര വിമര്‍ശിച്ചാലും ഇതിനെയെല്ലാം മറി കടക്കാനുള്ള തൊലിക്കട്ടിയും ഇവര്‍ക്കുണ്ട്.

മറ്റുള്ളവര്‍ക്ക് എന്തു തോന്നിയാലും ഇത്തരം വസ്ത്രങ്ങള്‍ അണിയുന്ന ഒരു വിഭാഗം സ്ത്രീകളിലെങ്കിലും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. വസ്ത്രധാരണ രീതി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന തത്വമാണ് ഇതിന് പിന്നില്‍.

English summary
Ladies are always fond of fashion dresses which sometimes exceed the limit,
Subscribe Newsletter