ബോളിവുഡില്‍ അച്ഛന്മാരുടെ തണലില്‍ മക്കള്‍ തിരശീലയിലെത്തുന്ന ഒരു പ്രവണത തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ, മലയാള സിനിമയും ഇതിന് പുറകിലാണ്. അച്ഛന്മാരുടെ തണലില്‍, ഇക്കാര്യം സമ്മതിച്ചില്ലെങ്കിലും തിരശീലയ്ക്കു മുന്‍പിലും പുറകിലും അണി നിരക്കുന്ന താരപുത്രന്മാരുണ്ട്.
ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ സുകുമാര പുത്രന്മാരായിരിക്കും. ഒന്നല്ല, രണ്ടു പേരും തിരശീലയിലെ മിന്നും താരങ്ങളാണ്. ആദ്യം രണ്ടു പേരും വഴി വേറെയാണ് തെരഞ്ഞെടുത്തതെങ്കിലും എത്തിപ്പെട്ടത് മലയാള സിനിമയുടെ തിരശീലയില്‍. ഇവിടെ നിന്നത് അതിര്‍ത്തികള്‍ കടന്ന് തമിഴും ഇപ്പോള്‍ ബോളിവുഡും വരെയെത്തി നില്‍ക്കുന്നു. പൃഥിരാജിന്റെ ആദ്യത്തെ ഹിന്ദി ചിത്രം അയ്യാ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.
തിരശീലയ്ക്കു മുന്നിലും പിന്നിലും തിളങ്ങുന്ന നടനാണ് ശ്രീനിവാസന്‍. പുത്രന്‍ വിനീത് ശ്രീനിവാസനും അങ്ങനെ തന്ന. അച്ഛനെ അപേക്ഷിച്ച് മകന് പാട്ടു പാടാനുള്ള കഴിവു കൂടിയുണ്ട്. കഥയെഴുത്തും പാട്ടും അഭിനയവുമൊക്കെയായി തകര്‍ക്കുകയാണ് ഈ താരപുത്രനും.
പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ താരരാജാവ് എന്ന പദവി നേടിയ മമ്മൂട്ടിയുടെ പുത്രനും മോശമാക്കിയില്ല. ദുല്‍ഖര്‍ റഹ്മാനും നല്ല നടനെന്ന ഖ്യാതി നേടിക്കഴിഞ്ഞു.
ഇക്കൂട്ടത്തില്‍ ഏറ്റവും വ്യത്യസ്ത രീതിയില്‍ ശ്രദ്ധേയനായ ഒരാളുണ്ട്. ഫഹദ് ഫാസില്‍. പിതാവിന്റെ ചിത്രത്തിലൂടെ എട്ടൊന്‍പതു വര്‍ഷം മുന്‍പ് അരങ്ങിലെത്തിയ ഷാനു ഇപ്പോള്‍ ഫഹദായി തിരിച്ചെത്തി. പ്രശസ്ത സംവിധായകന്റെ പുത്രന്റെ ആദ്യ സിനിമയിലെ അഭിനയം കണ്ട് തലയ്ക്കു കൈ വച്ചു പോയ പ്രേക്ഷകര്‍ ഇപ്പോള്‍ അദ്ഭുതം കൊണ്ടു മൂക്കില്‍ വിരല്‍ വയ്ക്കുകയാണ്, ഇങ്ങനെയും മാറ്റമോ എന്നു കരുതി. വ്യത്യസ്ത വേഷങ്ങളിലൂടെ അഭിനയത്തികവിലെത്തിയ ഫഹദിനു പുറകെയാണ് ഇപ്പോള്‍ മലയാള സിനിമ.
നടന്മാരല്ലാത്തവരും ഉണ്ട്, ഈ ലിസ്റ്റില്‍. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പുത്രന്‍ വിജയ് യേശുദാസ്, വയലാര്‍ രാമവര്‍മയുടെ മകന്‍ ശരത്.. എന്നിങ്ങനെ നീണ്ടു പോകുന്നു ഈ പട്ടിക.
ഭാവിയില്‍ ഈ പട്ടികയില്‍ ആരെല്ലാം വന്നു ചേരുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
അടുത്ത പേജില്‍
ബോളിവുഡ് ഡാഡിമാര്‍

















