Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

22 ഫീമെയിലിലെ സ്ത്രീ വിരുദ്ധത

Updated: Friday, March 15, 2013, 15:50 [IST]

04 18 22female Kottayam Cinema Anti Feminist1 Aid0199
 

'പല തവണ ചതിക്കപ്പെട്ട ഒരു പെണ്ണിന്റെ കഥ മാത്രമല്ലിത്. ഒരു പാഠം കൂടിയാണ്, പെണ്ണിന്റെ സഹനം ദൗര്‍ബല്യമായി മാത്രം കണക്കാക്കരുതെന്ന പാഠം.'

എന്നു പറഞ്ഞാണ് ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം അവസാനിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ സിനിമയുടെ രാഷ്ട്രീയം സ്ത്രീ പക്ഷത്താണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് 22 ഫീമെയില്‍ കോട്ടയത്തിന് തിരശ്ശീല വീഴുന്നത്.

സ്ത്രീ പക്ഷ സിനിമ എന്ന മുഖമുദ്രയോടെയിറക്കിയ ഈ സിനിമയ്ക്ക് സ്വീകാര്യത ലഭിച്ചതും സ്ത്രീപക്ഷത്തു നില്‍ക്കുന്ന സിനിമ എന്ന നിലയില്‍ തന്നെയാണ്. ഈ അവകാശവാദം തന്നെയാണ് ഈ സിനിമയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകവും. കാരണം, പ്രത്യക്ഷത്തില്‍ സ്ത്രീയെയും അവളുടെ ശക്തിയെയും വികാരങ്ങളെയും ഉയര്‍ത്തിക്കാണിക്കുന്നു എന്ന പ്രതീതി ഉണര്‍ത്തുന്നുണ്ടെങ്കിലും ഒന്നു ശ്രദ്ധിച്ചാല്‍ സ്ത്രീ വിരുദ്ധതയാണ് 22 ഫീമെയില്‍ കോട്ടയത്തില്‍ മുഴച്ചു നില്‍ക്കുന്നത് എന്നു കാണാം.

തന്നെ ചതിക്കുന്ന കാമുകന്‍ സിറിലിനോട് ആരെയും കൈയടിപ്പിക്കാന്‍ തോന്നിപ്പിക്കും വിധം പ്രതികാരം ചെയ്യുന്ന നായിക ടെസ്സയെ അവതരിപ്പിച്ചതുകൊണ്ടാവണം സംവിധായകന്‍ അവകാശപ്പെടുന്ന സ്ത്രീപക്ഷത എല്ലാ പത്ര, ടെലിവിഷന്‍ മാധ്യമങ്ങളും കണ്ണും പൂട്ടി ഗണിച്ചു നല്‍കിയിരിക്കുന്നത്.

താന്‍ കന്യകയല്ല എന്ന ടെസ്സയുടെ തുറന്നു പറച്ചില്‍ ഈ സിനിമയെ വ്യത്യസ്തമാക്കുന്നുണ്ട് എന്നു പറയാം. സങ്കീര്‍ണ്ണമാക്കാതെ, പാളിപ്പോകാതെ, സിനിമയോടു ചേര്‍ത്തു നിര്‍ത്തി ഈ രംഗവും അവതരിപ്പിക്കാന്‍ ശ്രദ്ധിച്ച സംവിധായകന്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഒട്ടും അതിഭാവുകത്വം കലര്‍ത്താതെ സ്വാഭാവികതയോടെത്തന്നെ ഇതവതരിപ്പിക്കാന്‍ ആഷിക് അബുവിന് കഴിഞ്ഞു. സ്ത്രീകള്‍ക്ക് പറ്റുന്ന 'ഇത്തരം' അബദ്ധങ്ങള്‍ സമൂഹത്തിലെന്ന പോലെ സിനിമയിലും അത്ര നല്ല കണ്ണിലൂടെയല്ല സാധാരണ അവതരിപ്പിക്കപ്പെടാറ്.

വിവാഹം എന്ന സുരക്ഷിത വലയം എന്നും സ്വപ്‌നം കാണുന്ന പതിവു നായികമാരില്‍ നിന്നും വ്യത്യസ്തമായി വിവാഹത്തിനു മുമ്പേ കൂട്ടുകാരനൊപ്പം താമസിക്കാന്‍ തയ്യാറാകുന്ന ടെസ്സയിലെ മാനസിക വളര്‍ച്ച 2012ല്‍ ലോകം അവസാനിക്കുമോ എന്നു ചോദിക്കുന്നിടത്ത് മങ്ങിപ്പോകുന്നു. തമാശയുടെ മേമ്പൊടിയായി ആയിരിക്കണം ഇങ്ങനെയൊരു ചോദ്യം കുത്തി നിറച്ചത്. എന്നാലിത് സിനിമയില്‍ പൊതുവെ അവതരിപ്പിക്കപ്പിക്കപ്പെടുന്ന ടെസ്സ എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നില്ല. വ്യക്തമായ വൈരുദ്ധ്യം ഇവിടെ കാണാം.

രണ്ടു തവണ പീഡിപ്പിക്കപ്പെട്ടപ്പോഴും അതു ആരും അറിയാതെ നോക്കണം, എങ്ങനെയെങ്കിലും കാനഡയില്‍ പോയി രക്ഷപ്പെടണമെന്നു വിചാരിക്കുന്ന ടെസ്സ കാണികളില്‍ അസ്വസ്ഥ ഉണ്ടാക്കിയേക്കാം. എന്നാല്‍ കഷ്്ടപ്പാടിന്റെ പശ്ചാത്തലമുള്ള, ഒരു അനിയത്തിയുടെ ചുമതല വഹിക്കേണ്ട ഒരു പെണ്‍കുട്ടിയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന സ്വാഭാവിക പ്രതികരണമായി കണ്ട് ക്ഷമിക്കാവുന്നതേയുള്ളൂ.

പിന്നീട് അസാമാന്യ ചങ്കൂറ്റം കാണിച്ച്, തന്നെ ചതിച്ചവരോട് ഏറ്റവും ശക്തമായ രീതിയില്‍ തന്നെ പ്രതികാരത്തിനിറങ്ങുന്നു ടെസ്സ തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നുണ്ട്. പ്രതികാരം ചെയ്ത രീതിയും പ്രേക്ഷകരെ ആവേശത്തിലെത്തിക്കാന്‍ പോന്നതു തന്നെ. എന്നാല്‍ ടെസ്സ പ്രതികാരം ചെയ്യാന്‍ സ്വീകരിച്ച വഴി, സിനിമയുടെ സ്ത്രീപക്ഷ വാദത്തിലെ കാപട്യം തുറന്നു കാണിക്കുന്നു. ഇതു ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ.

Story first published:  Wednesday, April 18, 2012, 18:42 [IST]
Subscribe Newsletter