Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പ്രസവത്തിലും ഐശ്വര്യയ്ക്ക് സ്വന്തം സ്റ്റൈല്‍

Posted by:
Published: Friday, November 18, 2011, 10:07 [IST]

11 18 Aishwarya Model Good For Natural Delivery Aid0031
 

മാതൃ-ശിശു ആരോഗ്യ രംഗത്ത് വര്‍ഷാവര്‍ഷം നടക്കുന്ന പഠനങ്ങളില്‍ പലപ്പോഴും അത്ര സുഖകരമായ കാര്യങ്ങളല്ല കണ്ടെത്താറുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ഒന്ന് രാജ്യത്ത് പ്രസവശസ്ത്രക്രിയാ നിരക്ക് കൂടുന്നുവെന്നതാണ്.

പ്രകൃതിദത്തമായ രീതിയിലുള്ള പ്രസവങ്ങളുടെ എണ്ണം കുറയുകയാണ്. ചിലര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സിസേറിയന്‍ സ്വീകരിക്കുമ്പോള്‍ മറ്റുചിലര്‍ വേദനയെപ്പേടിച്ചും സൗകര്യത്തിന്റെ പേരിലുമെല്ലാം പ്രസവം ശസ്ത്രക്രിയയിലൂടെയാക്കുന്നു.

എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ രാജ്യത്താകെ ഐശ്വര്യ റായ് എഫക്ടാണ്, കാരണം മറ്റൊന്നുമല്ല മുപ്പത്തിയെട്ടാം വയസ്സില്‍ ഐശ്വര്യ കുഞ്ഞിന് ജന്മം നല്‍കിയത് സിസേറിയനിലൂടെയല്ല നാച്ചുറലായിത്തന്നെയാണ്. സുഖപ്രസവത്തിന്റെകാര്യത്തില്‍ പ്രായമൊരു പ്രശ്‌നമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ സുന്ദരി. സാധാരണനിലയില്‍ മുപ്പതുകഴിഞ്ഞാല്‍ സുഖപ്രസവം ഒരു സ്വപ്‌നം മാത്രമാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ഐശ്വര്യ നാല്‍പതിനോടടുത്തുനില്‍ക്കുന്ന സമയത്ത് ഇത് മാറ്റിപ്പറഞ്ഞിരിക്കകുയാണ്.

രാജ്യത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റുകളെല്ലാം ഐശ്വര്യയെ പ്രശംസിക്കുകയും ഇതൊരു മാതൃകയാക്കാന്‍ പറയുകയുമാണ്. ഐശ്വര്യയെ റോള്‍മോഡലായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. ഇക്കൂട്ടത്തില്‍ അമ്മമാരാകാന്‍ പോകുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഐശ്വര്യയെ അനുകരിക്കണമെന്നാണ് ഇവരെല്ലാം പറയുന്നത്.

പലസ്ത്രീകളും സൗന്ദര്യപ്രശ്‌നങ്ങളും മറ്റും ഭയന്ന് പ്രകൃതി ദത്തമായ പ്രവസത്തിന് മടികാണിക്കുകയും ഡോക്ടര്‍മാരോട് ശസ്ത്രക്രിയ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ലോകം മുഴുവന്‍ ആരാധിക്കുന്ന സുന്ദരിയായ ഐശ്വര്യ ഇക്കാര്യത്തില്‍വളരെ ബുദ്ധിപരമായിട്ടാണ് തീരുമാനമെടുത്തതെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

English summary
When actor Aishwarya Rai Bachchan delivered a baby on Wednesday, she made a powerful statement: One is never too posh to push or too old for a natural delivery.
Subscribe Newsletter