എന്‍ജിഒയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആവശ്യക്കാരില്‍ നിന്നും 100 രൂപ വാങ്ങാമെന്ന് അവര്‍ പറയുന്നു. പക്ഷേ എനിയ്്ക്ക് അങ്ങനെയൊരു പേര് വേണ്ട. പണം കിട്ടാന്‍ സ്വയമൊരു ലൈംഗികത്തൊഴിലാളിയായി വിശേഷിപ്പിക്കാനും നഗരത്തിന്റെ ചുവന്ന മേഖലകളില്‍ ജോലിചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നില്ല- ലത പറയുന്നു.
ഏതാനും വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ലതയുടെ അടുക്കല്‍ ഇരുപതോളം പേര്‍ പതിവായി എത്തുന്നുണ്ടത്രേ. മൊബൈല്‍ ഫോണിലൂടെയാണ് ഇടപാടുകള്‍. ആവശ്യക്കാരുടെ വീടുകളിലേയ്ക്ക് ചെയ്യുകയാണ് ലത ചെയ്യുന്നത്.
കുട്ടികളില്‍ നിന്നും തന്റെ ജോലി മറച്ചുവെയ്ക്കാനാണ് ഇതെന്ന് ലത പറയുന്നു. മകന്‍ വെല്‍ഡിങ് തൊഴിലാളിയാണെന്നും മകള്‍ കോളെജില്‍ പഠിക്കുകയാണെന്നും ഇവര്‍ പറയുന്നു. മക്കള്‍ക്ക് ഇതുവരെ ലത ചെയ്യുന്ന ജോലിയെക്കുറിച്ച് അറിയില്ല. ഇക്കാരണം കൊണ്ടുതന്നെയാണ് രജിസ്‌ട്രേഷന്‍ വേണ്ടെന്ന് അവര്‍ പറയുന്നതും.
ഈ തൊഴില്‍ നിര്‍ത്തി താന്‍ ഒരു ചെറിയ ഹോട്ടല്‍ തുടങ്ങാന്‍ പോവുകയാണെന്നും എന്നാല്‍ ലൈംഗികത്തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്ത് കാര്‍ഡ് വാങ്ങിച്ചാല്‍ ആ ജോലിയില്‍ നിന്നും ഒരിക്കലും മാറിപ്പോകാന്‍ കഴിയില്ലെന്നും ലത പറയുന്നു.
തന്റെ ജോലിയ്ക്ക് പൊലീസില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ യാതൊരു തടസ്സവുമുണ്ടായിട്ടില്ലെന്നും വേശ്യാവൃത്തി നിയമവിധേയമാക്കല്‍ കൊണ്ടുണ്ടാകുന്ന നേട്ടങ്ങളൊന്നും തനിയ്ക്കുവേണ്ടെന്നും ലത പറയുന്നു.




















