Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ലത- 18ല്‍ വിവാഹം 26ല്‍ വേശ്യാവൃത്തി

Updated: Friday, March 15, 2013, 16:48 [IST]

11 08 Lata Married At 18 Prostitute At 26 1 Aid0031
 

ലൈംഗികവൃത്തി നിയമവിധേയമാക്കണമെന്നും അതും മാന്യമായ തൊഴിലുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നും ലൈംഗികത്തൊഴിലാളികള്‍ക്ക് കാര്‍ഡ് നല്‍കണമെന്നുമെല്ലാം കാലങ്ങളായി ആവശ്യമുയരുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലൈംഗികത്തൊഴിലാളികള്‍ ഇതാഗ്രഹിക്കുന്നുണ്ടോ. ഇവരില്‍ ചെറിയൊരു വിഭാഗമെങ്കിലും ഇത്തരത്തിലൊരു ലീഗലൈസേഷന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം മനോഭാവം വച്ചുപുലര്‍ത്തുന്ന ലൈംഗികത്തൊഴിലാളികള്‍ ഏറെയുണ്ട്. ചെന്നൈയില്‍ നിന്നുള്ള ലതയെന്ന നാല്‍പത് വയസ്സുകാരിയായ ലൈംഗികത്തൊഴിലാളിയെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പതിനെട്ടാം വയസ്സില്‍ പ്രണയിച്ചയാളെ വിവാഹം ചെയ്ത ലതയ്ക്ക് ഇരുപത്തിയാറാം വയസ്സില്‍ വേശ്യാവൃത്തിയിലേയ്ക്ക് തിരിയേണ്ടിവരുകയായിരുന്നു. ഭര്‍ത്താവിനുണ്ടായ അപകടവും പിന്നീടുണ്ടായ സാമ്പത്തിക പരാധീനതകളുമായിരുന്നു ഇതിന് കാരണം. മാസം 3000 രൂപ ലഭിയ്ക്കുന്ന ഒരു ജോലിചെയ്ത് രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുമ്പോഴാണ്. പരിചയക്കാരായ ചില ലൈംഗികത്തൊഴിലാളികള്‍ ലതയെ ഇതിലേയ്ക്ക് ക്ഷണിക്കുന്നത്. അവര്‍ ഏര്‍പ്പാടാക്കിക്കൊടുത്ത ആളുകളാണ് ലതയുടെ അടുത്തെത്തിയത്.

3000 ലഭിച്ചിരുന്നസ്ഥാനത്ത് ദിവസം ഒരു തുക കയ്യില്‍ വരുമെന്നായപ്പോള്‍ കഷ്ടപ്പാട് കുറഞ്ഞെന്ന് ലത പറയുന്നു. ഇവിടത്തെ ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ സേവനമനുഷ്ഠിക്കുന്ന ചില എന്‍ജിഒകള്‍ ഇവര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനോട് യോജിപ്പില്ലെന്ന് ലത പറയുന്നു. 

Story first published:  Tuesday, November 8, 2011, 14:43 [IST]
English summary
P Lata comes across as a quiet and shy woman. Spend some time with her and the 40-year-old sex worker talks about a tale that is all too familiarly disturbing,
Subscribe Newsletter