ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈന്യത്തില്‍ നിന്നും ഗര്‍ഭിണികളായതിനെത്തുടര്‍ന്ന് 2011ല്‍ 12 വനിതാ സൈനികര്‍ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചെന്ന് റിപ്പോര്‍ട്ട്. ജനുവരിയ്ക്കും ഓഗസ്റ്റിനുമിടയിലാണത്രേ ഗര്‍ഭിണികളായ വനിതാ സൈനികര്‍ നാട്ടിലേയ്ക്ക് തിരിച്ചുപോയത്.
എന്നാല്‍ 2010ല്‍ ആകെ 10 സ്ത്രീകല്‍ മാത്രമാണ് ഗര്‍ഭധാരണത്തെത്തുടര്‍ന്ന് ജോലിസ്ഥലത്തുനിന്നും മടങ്ങിയത്. നാള്‍ക്കുനാള്‍ ഗര്‍ഭിണികളാകുന്ന വനിതാ സൈനികരുടെ എണ്ണം കൂടുകയാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
യുദ്ധമുഖത്ത് പൊതുവേയുണ്ടാകുന്ന മുഷിച്ചിലും ഭയവുമെല്ലാം ആണ്‍-പെണ്‍ ഭേദമെന്യേ ഇവരെ പലബന്ധങ്ങളിലേയ്ക്കും തള്ളിവിടുകയാണ്. ഒരു സ്ത്രീയുമായി ഒട്ടേറെ പുരുഷന്മാര്‍ ബന്ധം പുലര്‍ത്തുന്ന സാഹചര്യം പോലും നിലനില്‍ക്കുന്നുണ്ട്. പക്ഷേ അവരുടെ ജീവിതരീതിയും ജോലിയുടെ സ്വഭാവവും നോക്കുമ്പോള്‍ അതില്‍ ആശ്ചര്യപ്പെടാനില്ലെന്നും അധികൃതര്‍ പറയുന്നു.
വിവരാവകാശ നിയമപ്രകാശം ഒരു മാധ്യമാണ് ഗര്‍ഭധാരണത്തെത്തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ വനിതാസൈനികരുടെ എണ്ണം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്. 2003 മുതല്‍ ഗര്‍ഭധാരണത്തെത്തുടര്‍ന്ന് മൊത്തം 64സ്ത്രീകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും തിരികെ ബ്രിട്ടനില്‍ എത്തിയത്. എന്നാല്‍ പ്രിതരോധ മന്ത്രാലയം പറയുന്നത് അഫ്ഗാനിലെ ബ്രിട്ടീഷ് സൈന്യത്തില്‍ ലൈംഗിക ബന്ധം അംഗീകരിച്ചകാര്യമല്ലെന്നാണ്.
എന്നാല്‍ പലര്‍ക്കും ഇത്തരം ബന്ധങ്ങളുണ്ടെന്നുള്ളതാണ് സത്യം. അല്ലാതെ മാനഭംഗമോ പീഡനമോ നടക്കുന്നുണ്ടെങ്കില്‍ അത്തരത്തിലുള്ള പരാതികള്‍ ലഭിക്കേണ്ടതാണ്. ഇതുവരെ ഗര്‍ഭിണികളായ സ്ത്രീകളാരുംതന്നെ ഇത്തരത്തില്‍ പരാതികളൊന്നും നല്‍കിയിട്ടില്ല. ഗര്‍ഭിണികളായ സ്ത്രീകള്‍ യുദ്ധമുഖത്ത് ജോലിചെയ്യുന്നതിനെ ബ്രിട്ടനിലെ സൈനിക നിയമം അംഗീകരിക്കുന്നില്ല. ബ്രിട്ടീഷ് സൈന്യത്തില്‍ പത്തുശതമാനത്തോളം പേര്‍ സ്ത്രീകളാണ്.




















