വിവാഹബന്ധം വേര്‍പെടുത്തിക്കഴിഞ്ഞാലും സ്ത്രീകള്‍ക്ക് ഭര്‍ത്താവായിരുന്നയാളുടെ പേര് സ്വന്തം പേരിനൊപ്പം ഉപയോഗിക്കാം. നിയമപരമായ എല്ലാകാര്യങ്ങള്‍ക്കും ഈ പേര് അവര്‍ക്ക് ഉപയോഗിക്കാമെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഡാരിയസ് ഖംബാട്ട പറഞ്ഞു.
മുംബൈ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസിന് ഇക്കാര്യത്തില്‍ നല്‍കിയ നിയമോപദേശത്തിലാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം ആര്‍ട്ടിക്കിള്‍ പ്രകാരം പറഞ്ഞിരിക്കുന്ന ഭാര്യയുടെ മൗലികാവകാശങ്ങളില്‍ വിവാഹമോചനം നേടിക്കഴിഞ്ഞും അതേ സര്‍ നെയിം തുടരുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡാരിയസ് ചൂണ്ടിക്കാട്ടുന്നു.
നിയമോപദേശത്തെത്തുടര്‍ന്ന് ഇത്തരത്തില്‍ മുന്‍ഭര്‍ത്താവിന്റെ പേര് സ്ത്രീയ്ക്ക് സ്വന്തം പേരിനൊപ്പം തുടരാന്‍ കഴിയില്ലെന്ന നിലപാടില്‍ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റം വരുത്തി. 2011ആദ്യം പുനെയില്‍ നിന്നുള്ള ഒരു സ്ത്രീ നല്‍കിയ അപേക്ഷ ഇക്കാര്യം കാണിച്ച് ഓഫീസ് അധികൃതര്‍ തള്ളിയിരുന്നു.
മുന്‍ഭര്‍ത്താവിന് ഇവര്‍ തന്റെ പേര് സര്‍ നെയിം ആയി ഉപയോഗിക്കുന്നതില്‍ വിരോധമില്ലെന്ന് വ്യക്തമായിട്ടും അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അവര്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലില്‍ നിന്നും നിയമോപദേശം തേടിയത്.
പാസ്‌പോര്‍ട്ട് പോലെയുള്ള രേഖകളില്‍ ഒരിക്കല്‍ ചേര്‍ത്ത പേര് പിന്നീട് മാറ്റാനുള്ള നൂലാമാലകള്‍ കാരണം ഒട്ടേറെ സ്ത്രീകള്‍ ഇത്തരം പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഭരണഘടനപ്രകാരം ഇത്തരമൊരു പ്രശ്‌നമില്ലാതിരുന്നിട്ടും അധികൃതര്‍ ഇത്തരം വിഷയങ്ങളില്‍ സ്ത്രീകളെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും അവര്‍ ആരോപിക്കുന്നു.




















