Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഭാര്യ മെലിഞ്ഞിരുന്നാല്‍ ദാമ്പത്യം സന്തുഷ്ടം

Updated: Friday, March 15, 2013, 16:55 [IST]

07 22 Thinner Wives Equal Happier Husbands 1 Aid0031
 

സന്തോഷകരമായ ദാമ്പത്യത്തിന് പിന്നലെ രഹസ്യമെന്താണ് ഈ ചോദ്യത്തിന് പല ദമ്പതിമാരും നല്‍കുന്ന മറുപടി പരസ്പരം മനസ്സിലാക്കല്‍, വിശ്വസ്തത, സ്‌നേഹം തുടങ്ങി ഒട്ടേറെ ഉത്തരങ്ങളായിരിക്കും. ഓരോരുത്തരും അവരവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യത്തില്‍ മറുപടി പറയുക. ഇതെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ശരിയുമാണ്.

എന്നാല്‍ അമേരിക്കയിലെ ടെന്നിസി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത് ആരും വിശ്വസിക്കാനിടയില്ലാത്ത ഒരുകാര്യമാണ്. ഇവരുടെ കണ്ടെത്തല്‍ പ്രകാരം ഭര്‍ത്താവിനെക്കാള്‍ ശരീരഭാരം കുറഞ്ഞ ഭാര്യയാണ് സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം.

ഇവര്‍ ഇത് വെറുതെയല്ല, പഠനം നടത്തിയിട്ടുതന്നെയാണ്. തങ്ങളേക്കാള്‍ ഭാരം കുറവുള്ള ഭാര്യമാര്‍ സുന്ദരികളായിരിക്കുമെന്നാണത്രേ പുരുഷന്മാര്‍ കരുതുന്നത്. അതിനാല്‍ത്തന്നെ അവര്‍ മറ്റുസ്ത്രീകള്‍ക്ക് പിന്നാലെ പോവുകയും ചെയ്യില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

താന്‍ തന്നെയാണ് സുന്ദരിയെന്ന് ഭര്‍ത്താവ് വിശ്വസിക്കുന്നുവെന്ന ചിന്ത സ്ത്രീകള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് അവരെ ഭര്‍ത്താവിനെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അപ്പോള്‍ രണ്ടു സൈഡും ക്ലീന്‍ ആന്റ് നീറ്റ്, പരപുരുഷ ബന്ധവും പരസ്ത്രീ ബന്ധവും ഉണ്ടാവുന്നില്ല- ഇതാണ് ഗവേഷകര്‍ പറയുന്നത്. ഭര്‍ത്താവിനേക്കാള്‍ മെലിഞ്ഞിരിക്കുന്നത് സ്ത്രീകള്‍ക്കും സന്തോഷമുള്ള കാര്യമാണത്രേ.

താരദമ്പതികളായ ജെന്നിഫര്‍ ലോപ്പസ് മാര്‍ക്ക് ആന്റണി ജോഡികളെ വേര്‍പിരിയല്‍ ഉദാഹരിച്ചാണ് ഈ ഗവേഷണ ഫലം ടെന്നിസി സര്‍വകലാശാല പുറത്തുവിട്ടത്. ജെന്നിഫര്‍ ലോപ്പസിനേക്കാള്‍ മെലിഞ്ഞതാണ് ഭര്‍ത്താവായ മാര്‍ക്ക് ആന്റണിയുടെ രൂപമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

Story first published:  Friday, July 22, 2011, 12:17 [IST]
English summary
Does a thin wife make for a happy marriage? A new study shows that marital satisfaction is higher for husbands when their wives are skinnier than they are
Subscribe Newsletter