Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

എന്തേ ഇന്ത്യക്കാരികള്‍ക്കിത്ര സമ്മര്‍ദ്ദം?

Posted by:
Published: Wednesday, June 29, 2011, 15:57 [IST]

06 29 Indian Women World Most Stressed Survey Aid0031
 

ഇന്ത്യയിലെ സ്ത്രീകള്‍ മറ്റു ലോകരാജ്യങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണെന്ന് സര്‍വ്വേ. ആഗോളതലത്തില്‍ നടന്ന ഒരു സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലാണെങ്കിലും ഇന്ത്യയിലെ സ്ത്രീകള്‍ ഒട്ടേറെ ശുഭാപ്തി വിശ്വാസം വച്ചുപുലര്‍ത്തുന്നവരാണെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്. സാമ്പത്തിക സുരക്ഷ, സ്വന്തം പെണ്‍മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കുകയെന്നകാര്യങ്ങളില്‍ ഇന്ത്യയിലെ സ്ത്രീകള്‍ ശുഭാപ്തിവിശ്വാസമുള്ളവരാണ്.

വിശകലനപഠനങ്ങള്‍ നടത്തുന്ന നീല്‍സണ്‍ എന്ന സ്ഥാപനമാണ് 21 വികസിതരാജ്യങ്ങളിും വികസ്വരരാജ്യങ്ങളിലുമായി സ്ത്രീകളുടെ മാനസിക സമ്മര്‍ദ്ദം സാമൂഹികാവസ്ഥ എന്നിവ പഠനം നടത്തിയത്. ഇന്ത്യയിലെ സ്ത്രീകളില്‍ 87ശതമാനം പേരും മിക്ക സമയത്തും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. ഇതില്‍ 82ശതമാനം പേര്‍ക്കും വിശ്രമിക്കാനുള്ള സമയംപോലും കിട്ടുന്നില്ല. മിക്കവരെയും അലട്ടുന്നത് തൊഴില്‍ സംബന്ധമോ കുടുംബവുമായി ബന്ധപ്പെട്ടതോ ആയ പ്രശ്‌നങ്ങളാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും പണം ചെലവാക്കുന്നകാര്യത്തില്‍ ഇന്ത്യക്കാരികള്‍ ഒട്ടും പിന്നിലല്ല. 96ശതമാനവും പുതിയ വസ്ത്രങ്ങള്‍ക്കായി ഒട്ടേറെ പണം ചെലവഴിക്കുന്നുണ്ട്. 77ശതമാനം പേര്‍ ആരോഗ്യ, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കായി പണം ചെലവാക്കുന്നവരില്‍ സന്തോഷം കണ്ടെത്തുന്നു.

44 ശതമാനം പേരാകട്ടെ വീട്ടിലേയ്ക്കുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ക്കായാണ് കൂടുതല്‍ പണം ചെലവാക്കുന്നത്. ലോകത്തൊട്ടാകെ ഉന്നത വിദ്യാഭ്യസം, തൊഴില്‍ എന്നീ കാര്യങ്ങളില്‍ സ്ത്രീകള്‍ ഒട്ടേറെ പുരോഗതി നേടിയിട്ടുണ്ടെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയതായി നീല്‍സണ്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സൂസെന്‍ വൈറ്റിങ് പറയുന്നു.

തങ്ങള്‍ ശക്തരാണെന്നും ലക്ഷ്യങ്ങളില്‍ എത്താന്‍ കഴിയുമെന്നുമാണ് സ്ത്രീകള്‍ വിശ്വസിക്കുന്നത്. അതേസമയം മാനസിക സമ്മര്‍ദ്ദം അവര്‍ക്ക് അകറ്റാന്‍ കഴിയുന്നുമില്ല. ഇന്ത്യകഴിഞ്ഞാല്‍പ്പിന്നെ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീകളുള്ളത് മെക്‌സിക്കോയിലാണ്. ഇതിന് പിന്നിലായി റഷ്യയും മറ്റുരാജ്യങ്ങളും വരുന്നു. വികസിത രാജ്യങ്ങളുടെ കൂട്ടത്തില്‍ സ്ത്രീകളുടെ മാനസിക സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ സ്‌പെയിനിലാണ്. ഇതിന് പിന്നാല്‍ അമേരിക്കയിലെ സ്ത്രീകളാണുള്ളത്.

English summary
Women around the world feel stressed and pressed for time, but women in emerging markets are more stressed than their sisters in developed nations -- and Indian women say they are the most stressed of all, according to a survey published on Tuesday.
Subscribe Newsletter