Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്തനാര്‍ബുദം കണ്ടെത്താന്‍ റോബോട്ട്

Posted by:
Published: Tuesday, June 28, 2011, 16:10 [IST]

06 28 Iran Builds Breast Cancer Detector Robot Aid0031
 

ആരോഗ്യ രംഗത്ത് എന്തെന്ത് പുരോഗതികളുണ്ടായിട്ടും കാന്‍സര്‍ എന്ന രോഗത്തിന് മുന്നില്‍ ഇന്നും മനുഷ്യരാശി നിരായുധരാണ്. കാന്‍സര്‍ ചികിത്സയ്ക്കായി കൃത്യമായ ഒരു മരുന്ന് കണ്ടെത്താന്‍ ഇന്നേവരെ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.

പ്രതിവര്‍ഷം ലോകമൊട്ടുക്കുമായി കാന്‍സര്‍ ബാധമൂലം മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണം ഒട്ടേറെയാണ്. രോഗിയുടെ മാനസികധൈര്യം പോലും തളര്‍ത്തിക്കളഞ്ഞ് മരണത്തോട് അടുപ്പിക്കുന്നൊരു സ്വഭാവമാണ് ഈ രോഗത്തിന്റേത്. അപൂര്‍വ്വം ചിലരില്‍ നേരത്തേ കണ്ടെത്തുന്നതുകൊണ്ടും മറ്റും ഇത് ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയുന്നുണ്ട്.

എങ്കിലും ഇന്നും ജനം ഭയത്തോടെ മാത്രം നോക്കുന്ന രോഗമാണിത്. അതുകൊണ്ടുതന്നെ കാന്‍സറിനെ തടുക്കാനായി ആരോഗ്യരംഗത്ത് അനുദിനമെന്നോണം പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരുകയാണ്. ഈ സ്ഥിരോത്സാഹത്തിന്റെ ഭാഗമായി കാന്‍സര്‍ ചികിത്സ, പ്രത്യേകിച്ച് സ്ത്രീകളെകൂടുതലായി ബാധിക്കുന്ന സ്തനാര്‍ബുദ ചികിത്സയില്‍ ഏറെ സഹായകമായേയ്ക്കാവുന്ന ഒരു കണ്ടെത്തല്‍ നടന്നിരിക്കുന്നു.

സ്തനാര്‍ബുദത്തെ വളരെ നേരത്തേ തിരിച്ചറിയാന്‍ കഴിയുന്ന ഒരു യന്ത്രമനുഷ്യനെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇറാനിലെ ശാസ്ത്രജ്ഞര്‍. ഇറാനിലെ ടെഹ്‌റാന്‍ പോളിടെക്‌നിക് എന്നറിയപ്പെടുന്ന അമീര്‍ കബീര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് റോബോട്ടിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഈ യന്ത്രമനുഷ്യന്‍ മൂന്നു രീതിയിലുള്ള പരിശോധനയിലൂടെയാണ് സ്തനങ്ങളിലുണ്ടാകുന്ന മുഴകള്‍ കണ്ടെത്തുന്നത്. മാരകമായ രോഗാവസ്ഥയെയും അപകടകരമല്ലാത്ത രോഗബാധയെയും 95 ശതമാനം കൃത്യതയോടെ ഇതിന് കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഈ പരിശോധനയിലൂടെ രോഗിയ്ക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയുമില്ല. ഇപ്പോള്‍ സ്തനാര്‍ബുദ ബാധ തിരിച്ചറിയാന്‍ മാമോഗ്രാഫിയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

English summary
Iranian scientists have built a robot that can detect breast cancer tumours, the ISNA news agency reported. The robot has been developed by the Amir Kabir University, also known as Tehran Polytechnic
Subscribe Newsletter