ഈ വാര്‍ത്ത ഏതോ പത്രത്തില്‍ കണ്ട്, അമ്മ എല്‍സി സ്വന്തം മക്കളെ തിരിച്ചറിഞ്ഞു. അതുവഴി എല്‍സിയും മക്കളും വീണ്ടും സംഗമിച്ചു. റീനയ്ക്കും മീനയ്ക്കും ഇംഗ്ലീഷ് മാത്രമേ അറിയൂ. എല്‍സിക്ക് ഇംഗ്ലീഷ് അറിയുകയുമില്ല. എന്നാല്‍ ഭാഷയൊന്നും അമ്മയ്ക്കും മക്കള്‍ക്കും ഇടയില്‍ ഒരു തടസ്സമായില്ല. 22 വര്‍ഷം മുമ്പ് തന്റെ അനുവാദമില്ലാതെ മക്കളെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും കൂടി അനാഥാലയത്തിലാക്കുകയായിരുന്നുവെന്ന് എല്‍സി പറയുന്നു. എന്തായാലും ദാരിദ്യ്രമാകാം ഇവരെ അനാഥാലയത്തിലാക്കാന്‍ എല്‍സിയുടെ ഭര്‍ത്താവിന്റെ പ്രേരിപ്പിച്ച ഘടകം.
എന്തായാലും എല്‍സിക്ക് ഇപ്പോള്‍ ആഹ്ലാദിക്കാം. കാരണം അവരുടെ മക്കള്‍ ഇപ്പോള്‍ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും എല്ലാം ഉയരങ്ങളില്‍ എത്തിയിരിക്കുന്നു. ആ നിര്‍വൃതിയില്‍ ഇനിയുള്ള കാലം എല്‍സിക്ക് ജീവിക്കാം. റീനയ്ക്കും മീനയ്ക്കും അതുവരെ തങ്ങള്‍ ഒരു വേദനയായി മനസ്സില്‍ കൊണ്ടുനടന്ന യഥാര്‍ത്ഥ അമ്മയെ കണ്ടതുവഴി ഇനി തൃപ്തിയോടെ ജീവിക്കാം. ദാരിദ്യ്രത്തില്‍ കഴിയുന്ന അമ്മയെ തങ്ങളാല്‍ കഴിയുന്ന വിധം സഹായിക്കുകയുമാകാം. തങ്ങളെ പോറ്റിവളര്‍ത്തിയ ജര്‍മ്മന്‍ ദമ്പതിമാരോട് ഇപ്പോള്‍ റീനയ്ക്കും മീനയ്ക്കും തോന്നുന്ന വികാരം നന്ദിയും സ്നേഹവും മാത്രമായിരിക്കും. കാരണം ദരിദ്രമായ ഒരു അവസ്ഥയില്‍ നിന്ന് തങ്ങളെ ഈ നിലയിലേക്കെത്തിച്ചുവല്ലോ എന്ന കൃതാര്‍ത്ഥത. ഇവിടെ ഇല്ലാതായത് ദത്തിനെചുറ്റിപ്പറ്റിയുള്ള കാല്പനികതകളാണ്. ദത്തെടുത്ത കുട്ടിയെ സത്യം അറിയിച്ചുവളര്‍ത്തുന്നത് തന്നെയാണ് നല്ലതെന്ന് ഈ സംഭവം തെളിയിക്കുന്നു. കുട്ടികളെ ഈ സത്യം അറിയിക്കാതിരിക്കാന്‍ നാടുവിട്ട അന്തോണി മാസ്ററോടെ കുട്ടികളെ ഈ സത്യം അറിയിച്ചുവളര്‍ത്തിയ ജര്‍മ്മന്‍ ദമ്പതികളോടോ, ആരോടാണ് നിങ്ങള്‍ക്ക് കൂടുതല്‍ ബഹുമാനം തോന്നുന്നത്?

















