Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സൂക്ഷിക്കുക കുഞ്ഞ് നിങ്ങളുടേതാണ്...2

Updated: Friday, March 15, 2013, 13:30 [IST]

 

സൂക്ഷിക്കുക കുഞ്ഞ് നിങ്ങളുടേതാണ്...2

ഈ രോഗം പീഡോഫീലിയ

മുതിര്‍ന്നവര്‍ ലൈംഗികവികാരശമനത്തിന് കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത് ഒരു രോഗമാണ്. പീഡോഫീലിയ എന്നാണ് ഈ രോഗത്തിന്റെ പേര്. ഈ രോഗം കേരളത്തില്‍ കൂടി വരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സൈബര്‍ സെക്സ്, അശ്ലീല സാഹിത്യം, നീലച്ചിത്രങ്ങള്‍ എന്നിവയുടെ അതിപ്രസരം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. നീലച്ചിത്രം കാണുന്നവര്‍ വികാര ശമനത്തിന് കുട്ടികളെ ഉപയോഗിച്ച കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മദ്യവും ലഹരി മരുന്നുപയോഗവുമാണ് പ്രേരണ ചെലുത്തുന്ന മറ്റു ഘടകങ്ങള്‍.

സാംസ്ക്കാരികച്യുതിയെക്കുറിച്ചു വിലപിച്ചിട്ടോ ആത്മരോഷം പ്രകടിപ്പിച്ചിട്ടോ ഒരു കാര്യവുമില്ല. കാരണം ഇത് ബാധിക്കുന്നത് എട്ടും പൊട്ടും തിരിയാത്ത കുട്ടികളെയാണ്. ഒരു കുടുംബത്തിന്റെ തീരാദുഖമാവും ഇത്തരം അനുഭവങ്ങള്‍. വിടരും മുമ്പേ കുഞ്ഞുങ്ങളെ ഞെരടി നശിപ്പിക്കാന്‍ കാമക്കഴുകന്‍മാരെ അനുവദിക്കാതിരിക്കുക. കുഞ്ഞുങ്ങളെ ഏറ്റവും ശ്രദ്ധയോടെ വളര്‍ത്തുക. ബന്ധു വീടുകളില്‍ ഉറങ്ങാന്‍ വിടുന്നതും അന്യപുരുഷന്മാരുമായി ആവശ്യത്തിലേറെ ഇടപെഴുകാന്‍ കുട്ടികളെ അനുവദിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. ഏകാന്തമായ സാഹചര്യത്തില്‍ കുട്ടിയെ തനിച്ചാക്കിയിട്ടു പോകുന്നതും അപകടമാണ്.

കുട്ടികളെ ചൂഷണം ചെയ്തെന്ന പരാതിയില്‍ പേരുകാര്‍ ആരൊക്കെയെന്നു കേട്ടാലേ ഞെട്ടും. അധ്യാപകര്‍, ഡോക്ടര്‍മാര്‍, ട്യൂഷന്‍ മാസ്റര്‍, ഏറ്റവും അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങി എല്ലാത്തുറകളിലുമുണ്ട് പേപിടിച്ച മനസുകള്‍. അതുകൊണ്ട് സൂക്ഷിക്കുക, കുട്ടികള്‍ നമ്മുടേതാണ്. ഒരു പോറലുപോലുമേല്കാതെ അവരെ വളര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ മാത്രം കടമ.

Story first published:  Monday, December 31, 2001, 5:30 [IST]
Subscribe Newsletter