For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

|

ആര്‍ത്തവം സ്ത്രീ ശരീരത്തിന് പ്രകൃതി നല്‍കിയ സമ്മാനമാണെന്നു പറയാം. ഇതുകൊണ്ടുതന്നെ ഇതെക്കുറിച്ചു മോശമായി കരുതേണ്ടതോ കണക്കാക്കേണ്ടതോ ഇല്ല.

എന്നാല്‍ പൗരാണിക കാലത്ത് ഇതായിരുന്നില്ല, കഥ. ആര്‍ത്തവം പൂര്‍ണമായും അശുദ്ധിയാണെന്നായിരുന്നു വയ്പ്പ്. ഇത്തരം സ്ത്രീകള്‍ക്ക് പല തൊട്ടുകൂടായ്മകളുമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വിശ്വാസങ്ങള്‍ക്കു മേലേയായി ഇവയ്ക്കു പിന്നില്‍ ആരോഗ്യകരമായ കാരണങ്ങളുമുണ്ടായിരുന്നു.

ഇവയെക്കുറിച്ചു കൂടുതലറിയൂ

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആര്‍ത്തവകാലത്ത് ഹൈന്ദവമതത്തില്‍ നിലവിളക്കു കത്തിയ്ക്കുക, ക്ഷേത്രത്തി്ല്‍ പ്രവേശിയ്ക്കുക, പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുക എന്നിവ വിലക്കാണ്. ഇതിന് ശാസ്ത്രം പറയുന്നത് ആര്‍ത്തവസമയത്ത് സ്ത്രീയ്ക്കു ചുറ്റും നെഗറ്റീവ് ഊര്‍ജം രൂപപ്പെടും. ഇത് മറ്റുള്ളിടത്തേയ്ക്കും മറ്റുള്ളവരിലേയ്ക്കും പകരും. പ്രാര്‍ത്ഥനാസംബന്ധമായ കാര്യങ്ങള്‍ പൊസറ്റീവ് എനര്‍ജിയ്ക്കു വേണ്ടിയുള്ളതാണ്.മാത്രമല്ല, ആര്‍ത്തവകാലത്ത് ഊര്‍ജം ശരീരത്തില്‍ നിന്നും ഭൂമിയിലേയ്ക്കു ന്ഷ്ടപ്പെടുന്നു. ഗുരുത്വാകര്‍ഷതത്വങ്ങളാണ് കാരണം. അല്ലാത്ത ഘട്ടത്തില്‍ പ്രാര്‍ത്ഥനാസമയത്ത് ഊര്‍ജം ശരീരത്തില്‍ പ്രവേശിയ്ക്കുകയാണ് ചെയ്യുന്നത്.

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

പണ്ടുകാലത്ത് ആര്‍ത്തവകാലത്തു സ്ത്രീകളെ വീട്ടുജോലികളില്‍ നിന്നും വിലക്കിയിരുന്നതും അടുക്കളയില്‍ പ്രവേശനമില്ലാതിരുന്നതും ഈ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ക്ഷീണം കണക്കിലെടുത്താണ്. മാത്രമല്ല, ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം ഇവര്‍ക്ക് ദേഷ്യം പോലുള്ള പ്രശ്‌നങ്ങളുമുണ്ടാകുന്നതു കൂടി കണക്കിലെടുത്താണിത്.

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ഈ ഘട്ടത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം കുളിയ്ക്കാനും പണ്ടുകാലത്ത് സ്ഥലമുണ്ടായിരുന്നു, അല്ലെങ്കില്‍ മുറിയുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ സ്ത്രീകള്‍ പൊതുവായ സ്ഥലത്ത്, അതായത് കുളത്തിലും മറ്റുമാണ് കുളിച്ചിരുന്നത്. ഇവിടെ ആര്‍ത്തവമുള്ള സ്ത്രീ ഇവര്‍ക്കൊപ്പം കുളിയ്ക്കുമ്പോള്‍ വെള്ളം അനാരോഗ്യകരമാകുന്നുവെന്നതായിരുന്നു കാര്യം.

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആര്‍ത്തവകാലത്ത് സെക്‌സ് നിഷിദ്ധമാകുന്നതിന്റെ കാരണവും ഊര്‍ജവുമായി ബന്ധപ്പെട്ടാണ്. ഇതല്ലാത്ത സമയത്തു സെക്‌സ് സ്ത്രീ ശരീരത്തില്‍ പൊസറ്റീവ് ഊര്‍ജമുല്‍പാദിപ്പിയ്ക്കുന്നു. എന്നാല്‍ ആര്‍ത്തവസമയത്തെ ബന്ധം പുരുഷശരീരത്തിലെ ഊര്‍ജം സ്ത്രീ ശരീരം വലിച്ചെടുക്കാന്‍ ഇടയാക്കുന്നു. ഇതിനു പുറമെ ശാരീരിക അസ്വസ്ഥതകളും ഇതിന് കാരണമായി പറയുന്നു.

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

മാസമുറ സമയത്തു പലയിടങ്ങളിലും പല ഭക്ഷണങ്ങളും നിഷിദ്ധമാണ്. ആസാമില്‍ ഒരു പെണ്‍കുട്ടി ആദ്യമായി ഋതുമതിയാകുമ്പോള്‍ പഴങ്ങളും വെള്ളവും മാത്രമേ നല്‍കൂ. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ റാഗി, മുരിങ്ങയില തുടങ്ങിയവരും.

ആര്‍ത്തവകാലത്ത് ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതുകൊണ്ടുതന്നെ വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ശരീരം തണുക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കഴിയ്‌ക്കേണ്ട്. ഇറച്ചി പോലുള്ള ഭക്ഷണങ്ങള്‍ ആര്‍ത്തവസമയത്ത് വിലക്കുന്നതിന്റെ കാരണം ഇതാണ്.

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

മണിപ്പൂരിലെ ഒരു വിഭാഗത്തില്‍ പെണ്‍കുട്ടിയ്ക്ക് ആദ്യമായി ആര്‍ത്തവമുണ്ടാകുമ്പോള്‍ ആര്‍ത്തവരക്തം പുരണ്ട തുണി അമ്മ സൂക്ഷിച്ചു വയ്ക്കുന്നു. പിന്നീട് വിവാഹിതയാകുമ്പോള്‍ ഇത് തിരികെ സമ്മാനിയ്ക്കുകയും ചെയ്യും. ഇത് അവളുടെ കുടുംബത്തെ രോഗങ്ങളില്‍ നിന്നും രക്ഷിയ്ക്കുമെന്നാണ് വിശ്വാസം.

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആസാമിലെ സ്ത്രീ യോനിയെ ആരാധിയ്ക്കുന്ന കാമക്യദേവീ ക്ഷേത്രത്തിലും ചെങ്ങന്നൂരിലെ ഭഗവതി ക്ഷേത്രത്തിലും ദേവിയ്ക്ക ആര്‍ത്തവം വരുന്നതായി സങ്കല്‍പമുണ്ട്. ഈ ദിവസങ്ങളില്‍ ക്ഷേത്രം മൂന്നു ദിവസം അടച്ചിടും.

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

കര്‍ണാടകയിലെ ചിത്രദുര്‍ഗ, ഹസന്‍ എന്നിവിടങ്ങളില്‍ ആര്‍ത്തവകാലത്തു സ്ത്രീകളെ പാര്‍പ്പിയ്ക്കുന്ന ചെറിയ കുടിലുകള്‍ ഇപ്പോഴുമുണ്ട്. വിശ്വാസം എന്താണെങ്കിലും ആരോഗ്യപരമായ കാരണങ്ങളും ആര്‍ത്തവസമയത്തു സ്ത്രീ ശരീരത്തിന് പ്രതിരോധശേഷി കുറയുന്നതു കൊണ്ടു രോഗങ്ങള്‍ ഒഴിവാക്കാനുമാണ് ഇത്തരം ആചാരങ്ങള്‍.

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ദക്ഷിണ കര്‍ണാടകയിലെ തുളു വിഭാഗത്തില്‍ പെട്ടവരില്‍ കേദാസ എന്നൊരു ആഘോഷമുണ്ട്. ഭൂമീദേവിയെ പുഷ്പിണിയായി കാണുന്ന മൂന്നു ദിവസങ്ങള്‍, ഇത് ജനുവരിയിലോ ഫെബ്രുവരിയോലോ ആകാം, ഭൂമിയോ നോവിയ്ക്കുന്ന കിളയ്ക്കലോ കുഴിയ്ക്കലോ കൃഷിയോ ഒന്നും ചെയ്യില്ല. ഭൂമിയുടെ ആര്‍ത്തവകാലമായി കണക്കാക്കപ്പെടുന്ന ഈ സമയത്ത് ഭൂമിയ്ക്കു വിശ്രമം നല്‍കുകയെന്നതാണ് വിശ്വാസം.

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ആര്‍ത്തവകാലത്തെ അശുദ്ധി (ശുദ്ധി)ക്കഥകള്‍

ഇങ്ങനെ ആര്‍ത്തവം അശുദ്ധിയായിക്കാണുന്നതിനു പുറകില്‍ പല ശാസ്ത്രസത്യങ്ങളും യഥാര്‍ത്ഥ്യങ്ങളുമുണ്ടെന്നതാണ് വാസ്തവം. ഇതില്‍ നിന്നു തന്നെ ഒരു വിധത്തില്‍ പറഞ്ഞാല്‍ സ്ത്രീയെ സംരക്ഷിയ്ക്കുന്നതിനുള്ള വഴിയാണെന്നും പറയാം. ഇത്തരം ചടങ്ങുകള്‍ക്ക് തെറ്റായ വ്യാഖ്യാനങ്ങളുണ്ടെങ്കിലും.

English summary

Women Period Related Myths And Facts

Here are some of the stories about the myths facts related with periods. Read more to know about,
X
Desktop Bottom Promotion