For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവപൂജയ്ക്ക് ഇവ ഉപയോഗിക്കുന്നത് മഹാപാപം

|

ഓരോ ദൈവങ്ങള്‍ക്കും ഓരോ തരത്തിലുള്ള വഴിപാടുകളാണ് നമ്മള്‍ ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും നമ്മുടെ അറിവില്ലായ്മ കൊണ്ട് പല ചെയ്യാന്‍ പാടില്ലാത്ത പല വഴിപാടുകളും നമ്മള്‍ ചെയ്യുന്നു. ഇത്തരത്തില്‍ ദേവന്‍മാരുടെ ദേവനായ ശിവന് ചെയ്യാന്‍ പാടില്ലാത്ത പല വഴിപാടുകളും ഉണ്ട്. നെറ്റിയില്‍ ഭസ്മം പൂശുന്നതിന്‍റെ രഹസ്യം!

സര്‍വ്വൈശ്വര്യത്തിനും അഭീഷ്ടസിദ്ധക്കും വേണ്ടി ഭഗവാന്റെ തിരുസന്നിധിയില്‍ ചെയ്യുന്നതാണ് വഴിപാട്. ഗുണത്തിനെന്നു കരുതി നമ്മള്‍ ചെയ്യുന്ന പലതും പലപ്പോഴും ദോഷങ്ങള്‍ക്കാണ് വഴി വെയ്ക്കുക. ഈശ്വര സന്നിധിയില്‍ വെച്ച് നമ്മള്‍ ചെയ്യുന്ന ത്യാഗമാണ് വഴിപാട്. അതിന് അതിന്റേതായ ഫലം ലഭിയ്ക്കണമെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഭഗവാന് അര്‍പ്പിക്കേണ്ടവ

ഭഗവാന് അര്‍പ്പിക്കേണ്ടവ

ഭസ്മധാരിയാണ് ഭഗവാന്‍ ശിവന്‍. അതുകൊണ്ട് തന്നെ ഭസ്മം ഭഗവാന് ഇഷ്ടപ്പെട്ട ഒന്നാണ്. പാലഭിഷേകവും, ചന്ദനവും ഭഗവാന്റെ ഇഷ്ട വഴിപാടുകളില്‍ പെടുന്നവയാണ്.

 പാലപ്പൂവ് ദേവന് വേണ്ട

പാലപ്പൂവ് ദേവന് വേണ്ട

വിഷ്ണുവും ബ്രഹ്മാവും തങ്ങളുടെ അധികാരത്തിന്റെ മേല്‍ക്കൈ കാണിക്കുന്നതിനു വേണ്ടി ശിവനെ സമീപിച്ചു. ഇരുവരേയും പരീക്ഷിക്കാനായി ഭഗവാന്‍ ജ്യോതിര്‍ലിംഗത്തിന്റെ ഉറവിടം കണ്ടെത്താനായി പറഞ്ഞു. എന്നാല്‍ പരീക്ഷണത്തില്‍ വിഷ്ണു പരാജയപ്പെടുകയും കള്ളിയായ പാലപ്പൂ പറഞ്ഞ നുണ കൊണ്ട് ബ്രഹ്മാവ് വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ കോപിഷ്ഠനായ മഹാദേവന്‍ പാലപ്പൂവിനെ പൂജയ്‌ക്കെടുക്കാത്ത പൂവായി ശപിച്ചു. ഇതിനു ശേഷം ശിവലിംഗത്തില്‍ അര്‍പ്പിക്കാന്‍ പാലപ്പൂവ് ഉപയോഗിക്കാറില്ല.

തുളസിയും നിഷിദ്ധം

തുളസിയും നിഷിദ്ധം

സാധാരണ പൂജയ്ക്ക് ഉപയോഗിക്കുന്ന പുഷ്പമാണ് തുളസി. എന്നാല്‍ വിഷ്ണുവിന്റെ അവതാരമായ ശംഖചൂഡന്‍ എന്ന അസുരനെയാണ് തുളസി വിവാഹം കഴിച്ചത്. എന്നാല്‍ ശിവനാല്‍ ഇദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഇതില്‍ കോപിഷ്ഠയായ തുളസി ഇനി ശിവപൂജയില്‍ പങ്കെടുക്കില്ലെന്ന് ശപഥം ചെയ്തു.

തേങ്ങാ വെള്ളം

തേങ്ങാ വെള്ളം

തേങ്ങാവെള്ളവും ഇത്തരത്തില്‍ ശിവലിംഗത്തില്‍ ഒരിക്കലും അര്‍പ്പിക്കാന്‍ പാടില്ലാത്തതാണ്. പല ദൈവന്‍മാര്‍ക്കും ദേവിമാര്‍ക്കും തേങ്ങാ വെള്ളത്തിനാല്‍ അഭിഷേകം നടത്താറുണ്ട്. എന്നാല്‍ ശിവന് ഒരിക്കലും തേങ്ങാവെള്ളം അഭിഷേകത്തിന് ഉപയോഗിക്കാന്‍ പാടുള്ളതല്ല.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളും ശിവലിംഗത്തില്‍ അര്‍പ്പിക്കാന്‍ പാടുള്ളതല്ല. സ്ത്രീകളില്‍ സൗന്ദര്യ സംരക്ഷണത്തിനായാണ് പലപ്പോഴും മഞ്ഞള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഭഗവാന്‍ പൗരുഷത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് തന്നെ മഞ്ഞള്‍ ഭഗവാന് നിവേദിക്കാന്‍ പാടുള്ളതല്ല.

കുങ്കുമം

കുങ്കുമം

കുങ്കുമവും ഇത്തരത്തില്‍ ഭഗവാന് നിഷിദ്ധമാണ്. വിവാഹിതരായ സ്ത്രീകള്‍ അവരുടെ സീമന്ത രേഖയില്‍ ചാര്‍ത്തുന്നതാണ് കുങ്കുമം. സംഹാരമൂര്‍ത്തിയാണ് ശിവന്‍. അതുകൊണ്ട് തന്നെ കുങ്കുമം ഭഗവാന് ഒരിക്കലും നിവേദിക്കരുത്.

English summary

Why Lord Shiva never accepts these offerings

According to Hindu culture, it is advised to not keep a ‘Shivlinga’ in a place where it is not regularly worshipped with proper rituals.
Story first published: Tuesday, February 9, 2016, 13:21 [IST]
X
Desktop Bottom Promotion