For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാംസം, മദ്യം, ഉള്ളി, വെളുത്തുള്ളി എന്നിവ നിഷിദ്ധമാകുന്നത്‌

By Super
|

ഭാരതീയ ചിന്ത അനുസരിച്ച്‌ മൂന്ന്‌ുതരം ഗുണങ്ങളാണുള്ളത്‌- സത്വഗുണം, രജോഗുണം, തമോഗുണം. ഇവ മൂന്നും വ്യത്യസ്‌ത അളവുകളില്‍ എല്ലാ മനുഷ്യരിലും കാണാനാകും. സമാധാനം, പരിശുദ്ധി, ആത്മനിയന്ത്രണം, ശാന്തത എന്നിവ അടങ്ങുന്നതാണ്‌ സത്വഗുണം. സുഖഭോഗങ്ങളോടുള്ള അമിത താത്‌പര്യം രജോഗുണത്തിന്റെ ലക്ഷണമാണ്‌. ദേഷ്യം, വെറുപ്പ്‌, നാശോന്മുഖത, അഹങ്കാരം എന്നിവ തമോഗുണം പ്രതിഫലിപ്പിക്കുന്നു. ഈശ്വരനില്‍ പരിപൂര്‍ണ്ണമായും മനസ്സ്‌ അര്‍പ്പിക്കണമെങ്കില്‍ രജോഗുണങ്ങളും തമോഗുണങ്ങളും അടക്കി സത്വഗുണം പരിപോഷിക്കേണ്ടതുണ്ട്‌.

നാം കഴിക്കുന്ന ആഹാരം കുടിക്കുന്ന പാനീയങ്ങള്‍ എന്നിവയും നമ്മുടെ ചിന്തകളും തമ്മില്‍ ബന്ധമുണ്ട്‌. ഇവ സത്വ-രജോ- തമോഗുണങ്ങളുടെ നിലയില്‍ മാറ്റങ്ങള്‍ വരുത്തും. ഉദാഹരണത്തിന്‌ മദ്യം മനസ്സിന്റെ നിയന്ത്രണത്തെ കുറച്ച്‌ കാമാസക്തി പോലുള്ള രജോഗുണങ്ങളെ ഉണര്‍ത്തും. ഇതുപോല ഉള്ളി, വെളുത്തുള്ളി, കായം മുതലായവ ദേഷ്യം പോലുള്ള തമോഗുണങ്ങളെ കെട്ടഴിച്ചുവിടും. അതിനാല്‍ വിശ്വാസികള്‍ രജോഗുണങ്ങളെയും തമോഗുണങ്ങളെയും ഉണര്‍ത്തുമെന്ന്‌ കരുതപ്പെടുന്ന ആഹാരസാധനങ്ങളും പാനീയങ്ങളും ഉപേക്ഷിക്കേണ്ടതാണ്‌. അല്ലാത്തപക്ഷം അത്‌ നിങ്ങളുടെ ഭക്തിയെ ദോഷകരമായി ബാധിക്കും.

Monks

ചിന്തകളില്‍ രജോഗുണങ്ങളും തമോഗുണങ്ങളും നിറഞ്ഞുനിന്നാല്‍ മന:ശ്ശാന്തി ലഭിക്കില്ല. അതിനാല്‍ അത്തരം വികാരങ്ങള്‍ അനുഭവപ്പെടുമ്പോള്‍ പ്രാര്‍ത്ഥന ഒഴിവാക്കുക. സത്വഗുണങ്ങള്‍ മനസ്സില്‍ നിറയുമ്പോള്‍ മനസ്സ്‌ പരിപൂര്‍ണ്ണമായും ഈശ്വരനില്‍ അര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കാന്‍ കഴിയും. അതിനാല്‍ രജോ-തമോഗുണങ്ങളെ അടക്കി സത്വഗുണങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കാന്‍ എല്ലാ വിശ്വാസികളും പ്രയത്‌നിക്കണം.

രുചി ഉള്‍പ്പെടെയുള്ള എല്ലാ ഇന്ദ്രിയങ്ങളെയും വരുതിയിലാക്കുകയും പരിശുദ്ധിയോടെ സംരക്ഷിക്കുകയും ചെയ്‌താല്‍ മാത്രമേ മനസ്സിന്‌ ശുദ്ധിയുണ്ടാകൂ. മനസ്സ്‌, വാക്കുകള്‍, പ്രവൃത്തി എന്നിവ പരിശുദ്ധമായിരുന്നാല്‍ മാത്രമേ ദേവപ്രീതി നേടാന്‍ കഴിയൂവെന്ന്‌ എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കുക.

Read more about: spirituality
English summary

Why Is It Forbidden To Eat Meat, Alcohol, Onion, Garlic In Hindusim

Have you ever thought that why is it forbidden to eat onions, garlic, meat and alcohol in some hindu religion? Here are some reasons about these taboo food and drink.
Story first published: Saturday, September 20, 2014, 18:15 [IST]
X
Desktop Bottom Promotion