For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട് യമരാജന്റെ വാഹനം പോത്തായി

By Super Admin
|

മരണം എന്നത് ഇവർക്കുംഅനിവാര്യമായ കാര്യമാണ്.അത് എപ്പോഴാണ് ഒരു വ്യക്തിയെ തേടി എത്തുക എന്ന് ആർക്കും പ്രവചിക്കാനാവില്. ല മരണത്തിന്റെ ദേവനായി കണക്കാക്കുന്നത് യമനെയാണ് .

കയ്യിൽ വടിയും കഴുത്തിൽ കയറുമായി ചേതനയുള്ള ശരീരത്തെ കൊണ്ടുപോകാനായിമനുഷ്യൻറെ കർമ്മകാണ്ഡം തീരുമ്പോൾ യമനെത്തുന്നു മനുഷ്യൻ ഭൂമിയിൽ ജന്മമെടുക്കുമ്പോൾത്തന്നെ യമരാജാവ് തന്റെ പ്രയാണം തുടങ്ങുന്നു.

മനോഹരമായ മനുഷ്യശരീരം യഥാർത്ഥത്തിൽ വർണപ്പകിട്ടാർന്ന ഒരുകടലാസുകൊണ്ടു പൊതിഞ്ഞ വസ്തുവിനെപ്പോലെയാണ് . ആത്മാവിനെ പൊതിഞ്ഞുനിൽക്കുന്ന ശരീരത്തിന് ഒരുപ്രത്യേക .യമഭടൻ എത്തുന്ന കാലയളവുവരെ മാത്രമേ നിലനിൽപ്പുള്ളൂ.

യമധർമന്റെ ധാർമികത

യമധർമന്റെ ധാർമികത

യമധർമന്റെ ധാർമികത മൂലമാണ് അദ്ദേഹം മരണത്തിൻറെ അധിപനായത് .തെക്കിന്റെ ദേവനായ യമനെ എല്ലാവർക്കും അസുരന്മാരേക്കാൾ ഭയമാണ് .പക്ഷെ അദ്ദേഹം ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ല .സമയമായാൽ അടുത്തെത്തിയിരിക്കും.

പ്രത്യേക വാഹനങ്ങൾ

പ്രത്യേക വാഹനങ്ങൾ

എല്ലാ ദേവീദേവന്മാർക്കും ചില പ്രത്യേക വാഹനങ്ങൾ. ദുർഗാദേവിക്ക്‌ സിംഹവും ഗണപതിക്ക്‌ എലി യും ,ശിവന് കാളയും വാഹനമാണ് ഇതിനൊക്കെ ഓരോ കാരണങ്ങളും ഉണ്ട്.എന്നാൽ യമരാജാണ് മാത്രമെന്തേ വാഹനം പോത്തായത്

അറിവില്ലായ്മയുടെ പ്രതീകമാണ് പോത്ത്‌

അറിവില്ലായ്മയുടെ പ്രതീകമാണ് പോത്ത്‌

മനുഷ്യന്റെ പ്രധാന ത്രിഗുണങ്ങളായ സാഥ്വി കം രാജസം ,താമസം എന്നീ ഗുണങ്ങളിൽ താമസം അല്ലെങ്കിൽ അറിവില്ലായ്മയുടെ പ്രതീകമാണ്

പോത്ത്‌. അത് മലത്തിലാണ് ശയിക്കുന്നത് ആത്മീയമായ അറിവും ദൈവികതയും എല്ലാം ഉള്ളത് മനുഷ്യന് മാത്രമാണ് അതുകൊണ്ടുതന്നെ പോത്ത് അറിവില്ലായ്മയുടെ ഓർമ്മക്കുറിപ്പാവുന്നു.

image courtesy

അധികപാപം

അധികപാപം

അധികപാപം ചെയ്തവരെ യമൻ നരകത്തിൽ എത്തിക്കുന്നു എന്നാണ് വിശ്വാസം അവിടത്തെ ശിക്ഷ ക്കു ശേഷം അറിവില്ലായ്‍മയെ അകറ്റി നല്ലൊരു ജന്മമെടുക്കാനും .ആത്മാവിനെ കർമ്മകാണ്ഡത്തിൽ നിന്നകറ്റാനും ഇത് നമ്മെ സഹായിക്കും എന്നാണ് വിശ്വാസം

കാലത്തിന്റെ സന്ദേശവാഹകൻ

കാലത്തിന്റെ സന്ദേശവാഹകൻ

കാലത്തിന്റെ സന്ദേശവാഹകൻ കൂടിയാണ് പോത്ത് .ഇത് വളരെ സാവധാനം ഒരേ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു വ്യക്തി അറിവില്ലായ്മയിൽ നിന്നും അകന്നു വിജ്ഞാനം നേടി അതിൽ നിന്ന് വിമുക്തമാകുമ്പോൾ സത്വഗുണമുള്ളവനാകുന്നു.

മോക്ഷം പ്രാപിക്കുന്നു

മോക്ഷം പ്രാപിക്കുന്നു

ഇതിലൂടെ സ്വത്വത്തെ തിരിച്ചറിഞ്ഞവർ മോക്ഷം പ്രാപിക്കുന്നു ഇവരുടെ പ്രയാണം സ്വർഗ്ഗത്തിലേക്കായിരിക്കും അല്ലാത്തവർ 'പുനരപീജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം ;എന്ന് ശ്രീ ശങ്കരാചാര്യർ പറഞ്ഞത് പോലെ വീണ്ടും ജനിക്കയും വീണ്ടും മരിക്കയും ചെയ്യുന്നു

English summary

Why does Yamaraja ride the buffalo

Yamaraja is the first mortal died on the earth. He lived on the earth very piously in his mortal body.
X
Desktop Bottom Promotion