For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടക മാസത്തില്‍ കല്ല്യാണം വേണ്ട, കാരണമെന്താ?

|

നിരവധി വിശ്വാസങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും വളക്കൂറുള്ള മണ്ണാണ് കേരളം. അതുകൊണ്ട് തന്നെ പലപ്പോഴും വിശ്വാസത്തേക്കാള്‍ കൂടുതല്‍ നമ്മളെ പിടികൂടിയിട്ടുള്ളത് അന്ധവിശ്വാസമാണ് എന്നതാണ് കാര്യം. ശകുനവും ദു:ശകുനവും എല്ലാം ഇതിന്റെ പിരിധിയില്‍ തന്നെ വരുന്നതാണ്. ജീവന്‍ ആപത്തിലാക്കും ചില ദു:ശ്ശകുനങ്ങള്‍

പലപ്പോഴും വേശ്യാ സ്ത്രീയെ ശുഭശകുനമായും പൂച്ച കുറുകെ ചാടുന്നത് ദു:ശകുനമായും ആണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ നമുക്കിടയില്‍ നിലനില്‍ക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 വേശ്യാസ്ത്രീ ശുഭശകുനമോ?

വേശ്യാസ്ത്രീ ശുഭശകുനമോ?

വേശ്യാസ്ത്രീയെ ശുഭശകുനമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും യാത്രയുടെ തുടക്കത്തില്‍ അവരെ കണികാണുന്നതും നല്ലതാണ്.

സ്ത്രീ പുരുഷന് ഇടതുവശം

സ്ത്രീ പുരുഷന് ഇടതുവശം

സ്ത്രീ എപ്പോഴും പുരുഷന്റെ ഇടതു വശത്തായിരിക്കണം എന്നതാണ് വിശ്വാസം. സ്ത്രീയുടെ വലതുവശമായി പ്രവര്‍ത്തിക്കേണ്ടത് പുരുഷനായതു കൊണ്ടാണ് ഇത്തരമൊരു വിശ്വാസം, മാത്രമല്ല അര്‍ദ്ധനാരീ സങ്കല്‍പ്പത്തിലും സ്ത്രീ പുരുഷന് ഇടതു വശം തന്നെയാണ്.

 കര്‍ക്കിടകത്തിലെ കല്ല്യാണം

കര്‍ക്കിടകത്തിലെ കല്ല്യാണം

കര്‍ക്കിടകത്തില്‍ എത്ര വലിയ സമ്മര്‍ദ്ദമാണെങ്കിലും കല്ല്യാണങ്ങളൊന്നും തീരുമാനിയ്ക്കുകയോ നടത്തുകയോ ഇല്ല. കള്ളക്കര്‍ക്കിടകം എന്നതു കൊണ്ട് തന്നെയാണ് ഇത്തരമൊരു വിശ്വാസവും. മാത്രമല്ല അവസാന മാസമായതിനാലും അടുത്ത വര്‍ഷം പുതുവര്‍ഷമായതിനാലുമാണ് ചിങ്ങമാസം ഉത്തമമെന്നു പറയുന്നത്.

നഖം വെട്ടി വീട്ടിലിടരുത്

നഖം വെട്ടി വീട്ടിലിടരുത്

സന്ധ്യക്ക് നഖം വെട്ടരുത് എന്ന് നമുക്കറിയാം. ഇനി നഖം വെട്ടിയാലും അത് വീട്ടിലെവിടെയും ഇടാന്‍ പാടില്ല. ഇത് ഇത്തരത്തില്‍ അലക്ഷ്യമായി ഇടുന്നത് അസുഖങ്ങള്‍ ക്ഷണിച്ചു വരുത്തും.

യാത്രയ്ക്ക് പോകുമ്പോള്‍ പിന്‍വിളി

യാത്രയ്ക്ക് പോകുമ്പോള്‍ പിന്‍വിളി

യാത്രയ്ക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നും വിളിയ്ക്കുന്നതും അശുഭലക്ഷണമായാണ് കണക്കാക്കുന്നത്. ഗൗരവമേറിയ വിഷയങ്ങള്‍ മനസ്സില്‍ കണ്ട് യാത്രയ്ക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നും വിളിച്ചാല്‍ പലപ്പോഴും വിഷയം മറന്നു പോകുകയും മാനസിക സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

തുമ്മലിനു പിന്നിലെ ശാസ്ത്രം

തുമ്മലിനു പിന്നിലെ ശാസ്ത്രം

സംസാരിച്ചിരിയ്ക്കുന്നതിനിടയില്‍ തുമ്മിയാല്‍ അത് പലപ്പോഴും നമ്മളെകുറിച്ച് ആരോ എന്തോ പറയുന്നത് കൊണ്ടാണെന്ന് പണഅട് കാരണവന്‍മാര്‍ പറയുമായിരുന്നു. എന്നാല്‍ ഇതിന് ശാസ്ത്രീയമായി യാതൊരടിസ്ഥാനവുമില്ല.

English summary

Why Do People Believe in Religious Superstitions and Omens

After all this modernization and enlightenment that has taken place, superstitious beliefs and omens still persists in our societies.
Story first published: Tuesday, May 24, 2016, 14:44 [IST]
X
Desktop Bottom Promotion