For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവലിംഗം ആരാധിയ്ക്കരുത്, എന്തുകൊണ്ട്?

|

ദേവന്‍മാരുടെ ദേവനായ ഭഗവാന്‍ മഹാദേവനെ ആരാധിയ്ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഭഗവാന്റെ തന്നെ പ്രതിരൂപമായ ശിവലിംഗത്തെ ആരാധിയ്ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം എന്ന് നിങ്ങള്‍ക്കറിയാമോ? പ്രത്യേകിച്ച് വീടുകളില്‍ വെച്ച് ശിവലിംഗാരാധന നടത്തുന്നവര്‍ അല്‍പം ശ്രദ്ധ ആരാധനയുടെ കാര്യത്തില്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

ഇത്തരത്തിലുള്ള ശ്രദ്ധയും സൂക്ഷ്മതയും ആരാധനയുടെ കാര്യത്തില്‍ നല്‍കിയില്ലെങ്കില്‍ ഇത് പലപ്പോഴും നെഗറ്റീവ് ഫലമായിരിക്കും നമുക്ക് നല്‍കുക. എന്തൊക്കെ കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ശിവപൂജയ്ക്ക് ഇവ ഉപയോഗിക്കുന്നത് മഹാപാപം

ക്ഷേത്രങ്ങളില്‍ ആരാധന നടത്തുന്ന തരത്തിലല്ല ഒരിക്കലും നമ്മള്‍ വീടുകളില്‍ ആരാധിയ്ക്കുന്നത്. ശിവലിംഗത്തില്‍ ആരാധന നടത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്നും എന്തൊക്കെ ചെയ്യരുതെന്നും നമുക്ക് നോക്കാം.

ജലധാര നിര്‍ബന്ധം

ജലധാര നിര്‍ബന്ധം

ശിവന് ഏറ്റവും ഇഷ്ടമുള്ള വഴിപാടാണ് ജലധാര. ജലധാരയില്ലാതെ ശിവലിംഗാരാധന ചെയ്താല്‍ അത് പലപ്പോഴും നെഗറ്റീവ് എനര്‍ജിയ്ക്ക് കാരണമാകും.

നാഗസാന്നിധ്യം നിര്‍ബന്ധം

നാഗസാന്നിധ്യം നിര്‍ബന്ധം

നാഗസാന്നിധ്യത്തോട് കൂടിയ ശിവലിംഗമായിരിക്കണം നമ്മള്‍ ആരാധിക്കേണ്ടതും എന്നതാണ് സത്യം. സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ, പിച്ചളയിലോ തീര്‍ത്തവയായിരിക്കണം ഇവ.

ചന്ദനം ചാര്‍ത്തുന്നത് മൂന്ന്

ചന്ദനം ചാര്‍ത്തുന്നത് മൂന്ന്

ചന്ദനം ചാര്‍ത്തുന്നത് എപ്പോഴും മൂന്ന് വരകളോടു കൂടിയായിരിക്കണം. ശിവലിംഗത്തില് ചന്ദനം ചാര്‍ത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്.

പാലഭിഷേകം

പാലഭിഷേകം

പാലഭിഷേകമാണ് മറ്റൊരു പ്രധാന വഴിപാട്. പാലഭിഷേകം നടത്തുമ്പോള്‍ ശുദ്ധമായ പശുവിന്‍ പാലില്‍ ആയിരിക്കണം അഭിഷേകം നടത്തേണ്ടത്. പാക്കറ്റ് പാലോ മറ്റു കൂട്ടുകള്‍ ചേര്‍ന്ന പാലോ ഉപയോഗിക്കരുത്.

നിലത്ത് തൊടരുത്

നിലത്ത് തൊടരുത്

ഒരിക്കലും ശിവലിംഗം നിലത്ത് തൊടുന്ന രീതിയില്‍ പ്രതിഷ്ഠിക്കരുത്. നിലത്ത് നിന്നും ഉയര്‍ത്തി പീഠത്തിലോ മറ്റോ ആയിരിക്കണം പ്രതിഷ്ഠ.

ശിവലിംഗം ഒറ്റയ്ക്ക് പ്രതിഷ്ഠിക്കരുത്

ശിവലിംഗം ഒറ്റയ്ക്ക് പ്രതിഷ്ഠിക്കരുത്

ശിവലിംഗം പ്രതിഷ്ഠിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. ഒരിക്കലും ശിവലിംഗത്തെ ഒറ്റക്ക് ആരാധിയ്ക്കരുത്. ഗൗരി, ഗണേശന്‍ എന്നിവരോട് കൂടി മാത്രമേ ശിവനെ ആരാധിയ്ക്കാവൂ.

വെളുത്ത പുഷ്പങ്ങള്‍

വെളുത്ത പുഷ്പങ്ങള്‍

വെളുത്ത പുഷ്പങ്ങളാണ് ഭഗവാന് ഏറ്റവും പ്രിയം. അതുകൊണ്ട് തന്നെ വെളുത്ത പുഷ്പങ്ങള്‍ കൂടുതലായി അര്‍ച്ചന നടത്തിയാല്‍ ഉദ്ദിഷ്ഠ കാര്യങ്ങള്‍ സാധിയ്ക്കും.

വൃത്തി പ്രധാനം

വൃത്തി പ്രധാനം

എല്ലാ ദിവസവും ശിവലിംഗത്തെ വൃത്തിയാക്കണം. മാത്രമല്ല ശുദ്ധവും വൃത്തിയുമാണ് ഏറ്റവും പ്രധാനം. ഇതു രണ്ടുമില്ലെങ്കില്‍ പലപ്പോഴും നെഗറ്റീവ് ഫലമായിരിക്കും ലഭിയ്ക്കുക.

English summary

What is the proper way to worship Shiva Linga

It is advised to not keep a shivling at home, if its not worshiped in a proper manner. Unlike, regular rituals, shivling puja is different, it is done is a certain set of way.
Story first published: Thursday, February 11, 2016, 13:14 [IST]
X
Desktop Bottom Promotion