നിങ്ങളുടെ ജനനസമയം പറയും ആ രഹസ്യം!!

ജനനസമയമനുസരിച്ച് ഓരോരുത്തരുടേയും സ്വഭാവത്തിലെ പ്രത്യേകതകളെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

ജനിച്ച സമയത്തിന് നമ്മുടെ ജീവിതത്തില്‍ പ്രാധാന്യമേറെയുണ്ട്. നമ്മുടെ ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കു മാത്രമല്ല, നമ്മുടെ സ്വഭാവവിശേഷങ്ങള്‍ക്കു കൂടി.

ജനനസമയം നമ്മെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ പലതുണ്ട്. ഒരാളുടെ വ്യക്തിത്വം നിശ്ചയിക്കുന്നതില്‍ക്കൂടി ജനിച്ച സമയത്തിനു പ്രാധാന്യവുമുണ്ട്.

ജനനസമയമനുസരിച്ച് ഓരോരുത്തരുടേയും സ്വഭാവത്തിലെ പ്രത്യേകതകളെക്കുറിച്ചറിയൂ, പ്രായം ലിംഗത്തില്‍ വരുത്തുന്നത്‌........

6AM-8AM

രാവിലെ ആറിനും എട്ടിനും ഇടയ്ക്കു ജനിച്ചവരെങ്കില്‍ ജീവിതത്തില്‍ പല നിഗൂഢസംഭവങ്ങളുമുണ്ടാകും. പൊതുവെ സമാധാനപരമായ ജീവിതമെങ്കിലും അധികച്ചെലവ് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

8AM-10PM

പകല്‍ 8-10 മണി വരെയുള്ള സമയത്തു ജനിച്ചവരെങ്കില്‍ നല്ല സൗഹൃദ, സാമൂഹ്യബന്ധങ്ങളുണ്ടാക്കുന്നവരായിരിയ്ക്കും. പൊതുവെ സാമ്പത്തികമായി നല്ല നിലയിലുള്ളവരും. പണം ഇവരുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തും.

 

10AM-12AM

പകല്‍ 10 മുതല്‍ 12 വരെയുള്ള സമയത്താണ് ജനനമെങ്കില്‍ ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയമാണ് ഫലം. വളരെ വിജയകരമായ ജീവിതമാണ് ഇക്കൂട്ടരുടേതെന്നു പറയാം.

 

12PM-2PM

ഉച്ചയ്ക്കു 12 മുതല്‍ 2 വരെയുള്ള സമയത്താണ് ജനനമെങ്കില്‍ കാഴ്ചയ്ക്കു സൗന്ദര്യമുള്ളവരായിരിയ്ക്കും. കൂര്‍മബുദ്ധിയുള്ളവരായിരിയ്ക്കും, മറ്റുള്ളവരോട് കരുണയുള്ളവരായിരിയ്ക്കും. ധാരാളം യാത്ര ചെയ്യേണ്ടുന്നവരുമായിരിയ്ക്കും.

2PM-4PM

ഉച്ചയ്ക്കു 2നും നാലിനുമിടയില്‍ ജനിച്ചവരെങ്കില്‍ സാമ്പത്തികം, അക്കൗണ്ടിംഗ്, ഗവണ്‍മെന്റ് ഫണ്ട്, ബാങ്കിംഗ് മേഖലകളില്‍ ശോഭിയ്ക്കുന്നവരായിരിയ്ക്കും. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നവരും.

4PM-6PM

വൈകീട്ടു നാലിനും ആറിനുമിടയില്‍ ജനിച്ചവര്‍ ജീവിതത്തില്‍ ധാരാളം ഉത്തരവാദിത്വങ്ങളുള്ളവരായിരിയ്ക്കും. വിവാഹം ഇവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. മററുള്ളവരുമായി ഇടപഴകലുകള്‍ വേണ്ടിവരുന്ന ജോലി ചെയ്യേണ്ടി വരുന്നവര്‍.

6PM-8PM

വൈകീട്ട് ആറിനും എട്ടിനുമിടയില്‍ ജനിച്ചവരെങ്കില്‍ കുടുംബത്തിനേക്കാള്‍ സുഹൃത്തുക്കള്‍ക്കും സാമൂഹ്യബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവരായിരിയ്ക്കും. സാമൂഹ്യബന്ധങ്ങളില്‍ അധിഷ്ഠിതമായായിരിയ്ക്കും ഇവരുടെ ജീവിതത്തിലെ പല സംഭവങ്ങളും നടക്കുന്നതും.

 

8PM-10PM

രാത്രി എട്ടിനും പത്തിനുമിടയിലാണ് ജനനമെങ്കില്‍ സര്‍ഗാത്മകമായ മനസോടു കൂടിയവരായിരിയ്ക്കും. ശുഭാപ്തിവിശ്വാസമുള്ള ഇവര്‍ ഇഷ്ടമുള്ള തൊഴില്‍ ചെയ്യാന്‍ സാധിയ്ക്കുന്നവരും.

10PM-12AM

രാത്രി പത്തിനും 12നും ഇടയില്‍ ജനിച്ചവരെങ്കില്‍ റിയല്‍ എസ്റ്റേറ്റ് സംബന്ധമായ ജോലികള്‍ ചെയ്യുന്നവരായിരിയ്ക്കും. ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകള്‍ക്കും അവരവര്‍ തന്നെ കാരണക്കാരാകുന്നവര്‍.

12AM-2AM

രാത്രി 12 മുതല്‍ 2 വരെയുള്ള സമയത്താണ് ജനനമെങ്കില്‍ ബുദ്ധിപരമായി ഉയര്‍ന്നവരായിരിയ്ക്കും. സാഹസികത ഇഷ്ടപ്പെടുന്ന അവര്‍ ധാരാളം യാത്ര ചെയ്യുന്നവരുമായിരിയ്ക്കും. മാധ്യമവുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നവര്‍.

2AM-4AM

രണ്ടു മുതല്‍ പുലര്‍ച്ചെ നാലു വരെയുള്ള സമയത്താണ് ജനനമെങ്കില്‍ ഭക്ഷണസംബന്ധമായ ജോലികള്‍ ചെയ്യുന്നവരായിരിയ്ക്കും. ഇവരുടെ സാമ്പത്തികവും കുടുംബപരമായ കാര്യങ്ങളുമെല്ലാം ഉയര്‍ന്നതുമായിരിയ്ക്കും.

 

 

Story first published: Wednesday, March 15, 2017, 12:44 [IST]
English summary

What Does The Time Of Your Birth Says About Your Personality

What Does The Time Of Your Birth Says About Your Personality, Read more to know about,
Please Wait while comments are loading...
Subscribe Newsletter