For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സീത രാവണന്റെ മകളായിരുന്നുവോ?

|

വടക്കന്‍ പാട്ടുകളിലെ ചതിയനായ ചന്തുവിനെ എംടി നല്ലവനായ ചന്തുവാക്കിയതു പോലെയല്ല, ചരിത്രത്തിന്റെ ഒരു ഭാഷ്യമാണ് സീത രാവണന്റെ മകളായിരുന്നുവെന്നത്.

ശൂര്‍പ്പണഖയെ ഉപദ്രവിച്ചതിനു പ്രതികാരമായും സീതയില്‍ മോഹം തോന്നിയും രാവണന്‍ സീതയെ അപഹരിച്ചുവെന്നതാണ് എല്ലാവര്‍ക്കും അറിയുന്ന രാമായണം. എന്നാല്‍ ചരിത്രത്തിന് ഭാഷ്യങ്ങളും വകഭേദങ്ങളും ഏറെയുണ്ടെന്നതുപോലെയുള്ള ഒരു കഥയാണ് സീത രാവണന്റെ മകളായിരുന്നുവെന്ന വാദം.

ഇതിന് ഉപോല്‍ബലകമായി ചില വസ്തുകളുമുണ്ട്,

സീത രാവണന്റെ മകളായിരുന്നുവോ?

സീത രാവണന്റെ മകളായിരുന്നുവോ?

ലോകം അറിയുന്ന കഥയില്‍ ജനകന്റെ മകളാണ് സീത. ഭൂമിയില്‍ നിന്നും പിറവിയെടുത്തവള്‍.

സീത രാവണന്റെ മകളായിരുന്നുവോ?

സീത രാവണന്റെ മകളായിരുന്നുവോ?

മറ്റൊരു കഥയില്‍ രാവണന്‍ കളങ്കപ്പെടുത്തിയ വേദവതി എന്നൊരു ബ്രാഹ്മണസ്ത്രീ പുനര്‍ജനിച്ചാണ് സീതയായതെന്നു പറയുന്നു. അപമാനിതയായ വേദവതി അഗ്നിത്യാഗം ചെയ്ത് രാവണനോട് പ്രതികാരത്തിനായി സീതയായി പുനര്‍ജനിയ്ക്കുകയായിരുന്നു.

സീത രാവണന്റെ മകളായിരുന്നുവോ?

സീത രാവണന്റെ മകളായിരുന്നുവോ?

ഉത്തരപുരാണത്തിലാണ് രാവണന്റെ പുത്രിയായി സീതയെ പറയുന്നത്. അളകാപുരിയിലെ രാജകുമാരിയായ മണിവതിയില്‍ രാവണന് മോഹമുദിച്ചു. രാവണനോട് പ്രതികാരം ചെയ്യുമെന്ന് മണിവതി പ്രതിജ്ഞ ചെയ്തു. അടുത്ത ജന്മം രാവണന്റെയും മണ്ഡോദരിയുടേയും പുത്രിയായി ജനിച്ചു. എന്നാല്‍ ഈ പുത്രി രാജ്യം നശിപ്പിയ്ക്കുമെന്ന് ജ്യോതിഷികള്‍ പ്രവചിച്ചപ്പോള്‍ കുഞ്ഞിനെ കൊല്ലാന്‍ രാവണന്‍ പരിചാരകനെ ഏല്‍പ്പിച്ചു. പരിചാരകന്‍ കുഞ്ഞിനെ കൊല്ലാതെ മിഥിലയില്‍ മണ്ണിനടിയില്‍ കുഞ്ഞിനെ പൂഴ്ത്തി വച്ചു. യജ്ഞത്തോടനുബന്ധിച്ച് ജനകരാജാവ് നിലമുഴുതപ്പോള്‍ കുഞ്ഞിനെ കാണുകയായിരുന്നു.

സീത രാവണന്റെ മകളായിരുന്നുവോ?

സീത രാവണന്റെ മകളായിരുന്നുവോ?

ജൈനമതപ്രകാരം ഇതേ കഥ തന്നെയാണ്. ഇവിടെ കുഞ്ഞിനെ ഉപേക്ഷിയ്ക്കാനാണ് രാവണന്‍ പരിചാരകരുടെ കയ്യില്‍ കൊടുക്കുന്നത്. കൊല്ലാനല്ല. ജൈനകഥ അറിയൂ

സീത രാവണന്റെ മകളായിരുന്നുവോ?

സീത രാവണന്റെ മകളായിരുന്നുവോ?

മകളോട് രാവണന് ഏറെ പ്രിയമായിരുന്നു. എന്നാല്‍ രാജ്യനാശം ഭയന്ന് കുഞ്ഞിനെ കളയാന്‍ ആവശ്യപ്പെട്ടെങ്കിലും കുഞ്ഞിന്റെ കാര്യത്തില്‍ രാവണന്‍ ശ്രദ്ധ വച്ചിരുന്നു. കുഞ്ഞിനെ ജനകന്‍ ഏറ്റെടുത്തതില്‍ ആഹ്ലാദിച്ചിരുന്നു. സീതയുടെ സ്വയംവരത്തിലും രാവണന്‍ പങ്കെടുത്തിരുന്നു. മകള്‍ ആര്യവംശത്തിലേക്ക് വിവാഹിതയായി പോയതില്‍ രാവണന്‍ ഏറെ സന്തോഷിയ്ക്കുയും ചെയ്തു.

സീത രാവണന്റെ മകളായിരുന്നുവോ?

സീത രാവണന്റെ മകളായിരുന്നുവോ?

എന്നാല്‍ രാമന്‍ വനവാസത്തിനു പോയപ്പോള്‍ സീതയും കാട്ടില്‍ കഴിഞ്ഞത് രാവണന് പ്രയാസമുണ്ടാക്കി. തന്റെ പുത്രി കാട്ടില്‍ സൗകര്യങ്ങളില്ലാതെ കഴിയുന്നുവെന്ന കാര്യം രാവണനെ ദുഖിതനാക്കി. ഇതുകൊണ്ടാണ് സീതയെ കാട്ടില്‍ നിന്നും തട്ടി ലങ്കയിലേയ്ക്കു രാവണന്‍ കൊണ്ടുവന്നത്.

സീത രാവണന്റെ മകളായിരുന്നുവോ?

സീത രാവണന്റെ മകളായിരുന്നുവോ?

സീത വീണ്ടും കാട്ടിലേയ്ക്കു പോകുമെന്നതിനാലാണ് രാമന് സീതയെ വിട്ടുകൊടുക്കാന്‍ രാവണന്‍ തയ്യാറാവാഞ്ഞത്. ഇത് അവസാനം രാമ രാവണ യുദ്ധത്തിന് വഴിയൊരുക്കുകയും ചെയ്തുവെന്നാണ് ജൈനമതപ്രകാരമുള്ള വിശ്വാസം.

കൃഷ്ണന്‍ രാസലീലകള്‍ തുടരുന്നു!!കൃഷ്ണന്‍ രാസലീലകള്‍ തുടരുന്നു!!

English summary

Was Sita Daughter Of Ravana

So, was Goddess Sita really the daughter of Ravana? Read on to find out.
Story first published: Wednesday, September 10, 2014, 14:59 [IST]
X
Desktop Bottom Promotion