For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉര്‍വശിയുടെ ട്രാജിക് ലവ് സ്‌റ്റോറി

|

പുരാണകഥാപാത്രങ്ങളിലെ സുന്ദരിമാരില്‍ ഒരാളാണ് ഉര്‍വശി. ദേവലോകത്തെ പ്രധാന നര്‍ത്തകിമാരില്‍ ഒരാള്‍. ഉര്‍വ്വശി, മേനക, രംഭ എന്നിവരാണ് ദേവേന്ദ്രന്റെ സദസിലെ പ്രധാന നര്‍ത്തകിമാരെന്നാണ് പുരാണങ്ങള്‍ പറയുന്നത്.

ഉര്‍വശിയ്ക്ക് ഭൂമിയിലെ രാജാവായ പുരുരവസുമായുണ്ടായ പ്രണയകഥ പ്രസിദ്ധമാണ്. ട്രാജിക് ലൗ സ്‌റ്റോറിയെന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം.

Urvashi 1

ബുധന്റേയും ഇളയുടേയും മകനായിരുന്നു പുരൂരവസ്. ധീരനായിരുന്ന പുരൂരവസിനെ പലപ്പോഴും അസുരന്മാരുമായി യുദ്ധം ചെയ്യാന്‍ തങ്ങളെ സഹായിക്കാനായി ഇന്ദ്രന്‍ വിളിച്ചിരുന്നു.

ദേവലോകത്തേക്കാള്‍ ഭൂമിയിലെ ജീവിതമിഷ്ടപ്പെട്ടിരുന്ന ഉര്‍വശി ഇടയ്ക്കിടെ തോഴിമാരുമൊത്ത് ഭൂമിയിലെത്താറുണ്ടായിരുന്നു. ഇത്തരം ഒരു യാത്രയ്ക്കിടെ അസുരന്മാര്‍ ഉര്‍വശിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ ഘട്ടത്തില്‍ പുരൂരവസാണ് ഉര്‍വശിയെ രക്ഷിച്ചത്. ഈ സംഭവത്തോടെ ഇരുവരുടേയും മനസില്‍ പ്രണയം പൂവിട്ടു.

Ur2

ദേവസദസില്‍ ഒരിക്കല്‍ നാടകത്തില്‍ ലക്ഷ്മീദേവിയായി അഭിനയിച്ച ഉര്‍വശി വിഷ്ണുവിന്റെ പേരായ പുരുഷോത്തമന്‍ എ്ന്നു പറയുന്നതിനു പകരം പൂരൂരവസ് എന്നാണ് അബദ്ധത്തില്‍ പറഞ്ഞത്. ഭരതമഹര്‍ഷിയായിരുന്നു ഈ നാടകത്തിന്റെ രചയിതാവ്. പേരു മാറ്റിപ്പറഞ്ഞതിന് ഉര്‍വശിയ്ക്ക് ഭൂമിയില്‍ പോയി മനുഷ്യസ്ത്രീയായി ജീവിയ്‌ക്കേണ്ടി വരട്ടെയെന്നും പുരുരവസിന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടി വരട്ടേയെന്നും ഭരതമുനി ശപിച്ചു. ഇതനുസരിച്ച് ഉര്‍വശി ഭൂമിയിലെത്തി.

മുന്‍പേ വിവാഹിതനായിരുന്ന പുരൂരവസ് കുട്ടികളില്ലാതെ വിഷമിച്ചിരിയ്ക്കുന്ന സന്ദര്‍ഭമായിരുന്നു. ഈ അവസരത്തിലാണ് ഉര്‍വശി ഭൂമിയിലെത്തുന്നത്. പുരൂരവസിനൊപ്പം ജീവിയ്ക്കാമെന്ന് ഉര്‍വശി സമ്മതിച്ചു. എന്നാല്‍ ഇതിനായി മൂന്നു വ്യവസ്ഥകളും വച്ചു.

ur3

താന്‍ ദേവലോകത്തു നിന്നും രണ്ട് ആടുകളെക്കൊണ്ടുവരുമെന്നും ഇവയുടെ സുരക്ഷ പുരൂരവസിന്റെ ചുമതലയാണെന്നും ആദ്യവ്യവസ്ഥ.

ഭൂമിയിലുള്ള തന്റെ വാസക്കാലത്ത് താന്‍ ശുദ്ധമായ നെയ്യു മാത്രമേ കഴിയ്ക്കുകയുള്ളൂവെന്നായിരുന്നു രണ്ടാം വ്യവസ്ഥ.

ലൈംഗികബന്ധത്തിന്റെ സമയത്തല്ലാതെ പരസ്പരം നഗ്നരായി കാണാന്‍ പാടില്ലെന്നതായിരുന്നു മൂന്നാം വ്യവസ്ഥ.

ഈ വ്യവസ്ഥകളില്‍ ഏതെങ്കിലും തെറ്റിച്ചാല്‍ താന്‍ തിരികെ ദേവലോകത്തേയ്ക്കു തന്നെ മടങ്ങിപ്പോകുമെന്നും ഉര്‍വശി അറിയിച്ചു.

ur4

ഇതനുസരിച്ച് ഇരുവരും ഒരുമിച്ചു ജീവിതമാരംഭിച്ചു. ഇവരുടെ ജീവിതത്തില്‍ അസൂയ പൂണ്ട ദേവന്മാര്‍ ഇതിന് മുടക്കം വരുത്താന്‍ ചില ഗന്ധര്‍വന്മാരെ ഭൂമിയിലേയ്ക്കയച്ചു. ഇവര്‍ രാത്രി ഉര്‍വശിയുടെ ആടുകളെ മോഷ്ടിച്ചു. ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന ഉര്‍വശി രാജാവിനോട് ആടുകളെ രക്ഷിയ്ക്കാന്‍ ആവശ്യപ്പെട്ടു.

ഈ സന്ദര്‍ഭത്തില്‍ നഗ്നനായിരുന്ന രാജാവ് പുറത്തേയ്‌ക്കോടി. അപ്പോള്‍ ഗന്ധര്‍വന്മാര്‍ പ്രകാശം കാണിച്ചു. ഈ വെളിച്ചത്തില്‍ നഗ്നനായ രാജാവിനെ ഉര്‍വശി കാണാന്‍ ഇടയായി.

ur4

വ്യവസ്ഥ തെറ്റിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായിരുന്ന ഉര്‍വശി ദേവലോകത്തേയ്ക്കു തിരിച്ചുപോയി. ഒരു വര്‍ഷം കഴിഞ്ഞ് കുരുക്ഷേത്രത്തിനടുത്തുള്ള ഒരു സ്ഥലത്തു വരാന്‍ രാജാവിനോട് ഉര്‍വശി ആവശ്യപ്പെട്ടു. ഇവിടെ വച്ച് താന്‍ പ്രസവിച്ച പുരൂരവസിന്റെ കുഞ്ഞിനെ ഉര്‍വശി രാജാവിനെ ഏല്‍പ്പിച്ചു മടങ്ങിപ്പോയി.

English summary

Tragic Love Story Of Urvashi And Pururava

A beautiful love story of Urvashi and Pururava. This is a tale of love, passion, jealousy and the ultimate separation. Let us hear out the story of Urvashi,
Story first published: Monday, December 22, 2014, 14:01 [IST]
X
Desktop Bottom Promotion