For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ഈ വ്യക്തികള്‍ വേണ്ട

ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പോകുമ്പോള്‍ കൂടെക്കൂട്ടാന്‍ പാടില്ലാത്ത ചിലരുണ്ട്

|

ക്ഷേത്രദര്‍ശനം നടത്തുന്നത് തന്നെ മന:സമാധാനവും ശാന്തിയും ലഭിയ്ക്കാന്‍ വേണ്ടിയാണ്. ശുദ്ധീകരിക്കപ്പെട്ട മനസോടെയായിരിക്കണം ക്ഷേത്രദര്‍ശനത്തിന് പോകേണ്ടത്. ക്ഷേത്രത്തില്‍ നിന്നും ലഭിയ്ക്കുന്ന പോസിറ്റീവ് ഊര്‍ജ്ജമാണ് ക്ഷേത്രദര്‍ശനത്തിനു ശേഷം ഭക്തന് ലഭിയ്ക്കുന്നത്.

എന്നാല്‍ ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ ചിലരെ നമുക്ക് ഒഴിവാക്കാം. മാനസികമായി നമുക്കിഷ്ടമില്ലാത്തവരെ ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ കൂടെക്കൂട്ടുന്നത് നമ്മുടെ മന:ശാന്തി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ക്ഷേത്രത്തില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടവര്‍ ആരൊക്കെയെന്ന് നോക്കാം. അന്നദാനത്തിലുണ്ട് പുനര്‍ജന്മ രഹസ്യം

നിരീശ്വരവാദികള്‍

നിരീശ്വരവാദികള്‍

നിരീശ്വര വാദികളെ ക്ഷേത്രത്തില്‍ കൊണ്ട് പോവരുത്. മാത്രമല്ല നിരീശ്വരവാദികള്‍ക്കുമൊപ്പം ഒരിക്കലും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യരുത്. ഇത് നിങ്ങള്‍ക്ക് നെഗറ്റീവ് ഊര്‍ജ്ജമാണ് നല്‍കുന്നത്.

പരാതി പറയുന്നവര്‍

പരാതി പറയുന്നവര്‍

പ്രാര്‍ത്ഥനക്കിടയിലും പരാതി പറയുന്നവരാണ് നല്ലൊരു ശതമാനവും. എന്നാല്‍ ഇത്തരക്കാര്‍ നിങ്ങളോടൊപ്പമുണ്ടെങ്കില്‍ ഒരിക്കലും നിങ്ങള്‍ക്ക് പ്രാര്‍ത്ഥനയുടെ ഫലം ലഭിയ്ക്കുകയില്ല.

സ്വാര്‍ത്ഥന്‍മാര്‍

സ്വാര്‍ത്ഥന്‍മാര്‍

സ്വാര്‍ത്ഥന്‍മാരും ഒരിക്കലും പ്രാര്‍ത്ഥനയില്‍ കൂടെക്കൂടാന്‍ പാടുള്ളവരല്ല. കാരണം മറ്റുള്ളവര്‍ നശിക്കണം എന്നായിരിക്കും ഇവരുടെ ആഗ്രഹം. മറ്റുള്ളവര്‍ നശിച്ചാലും താന്‍ ഉന്നതിയില്‍ എത്തണം എന്നായിരിക്കും ഇവര്‍ പ്രാര്‍ത്ഥിയ്ക്കുന്നത്.

 അസൂയയും കുശുമ്പും

അസൂയയും കുശുമ്പും

അസൂയയും കുശുമ്പും ഉള്ളവരും പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ പ്രത്യേകിച്ച് ഗുണമുണ്ടാവില്ല. ഇത്തരക്കാരെ കൂട്ടി ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ ഒന്നു കൂടി ചിന്തിയ്ക്കണം.

 ദേഷ്യക്കാരും പ്രാര്‍ത്ഥനയും

ദേഷ്യക്കാരും പ്രാര്‍ത്ഥനയും

ദേഷ്യക്കാര്‍ക്ക് ഒരിക്കലും സ്വസ്ഥമായി പ്രാര്‍ത്ഥിക്കാന്‍ കഴിയില്ല. ഇവരോടൊപ്പം ക്ഷേത്രദര്‍ശനത്തിന് പോകുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ഇത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജിയാണ് നിറയ്ക്കുന്നതും.

 മുതിര്‍ന്നവരെ ബഹുമാനിക്കാത്തവര്‍

മുതിര്‍ന്നവരെ ബഹുമാനിക്കാത്തവര്‍

മുതിര്‍ന്നവരെ ബഹുമാനിയ്ക്കാത്തവരാണ് മറ്റൊന്ന്. കാരണം ആദ്യം ബഹുമാനവും സ്‌നേഹവും ഉണ്ടാവേണ്ടത് വീട്ടിലുള്ള മുതിര്‍ന്നവരോട് തന്നെയാണ്. അതിനു ശേഷം മാത്രമേ ക്ഷേത്രദര്‍ശനത്തിന്റെ ആവശ്യമുള്ളൂ.

English summary

Tips to follow when visiting a temple

Tips to follow when visiting a temple, read on to know more about it
Story first published: Wednesday, March 22, 2017, 12:26 [IST]
X
Desktop Bottom Promotion