For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദുമതത്തില്‍ പുനര്‍ജന്മം....

By Super
|

പുനര്‍ജ്ജന്മം എന്ന ആശയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് പ്രധാനമായും നിലനില്‍ക്കുന്നത്. മരിച്ചവര്‍ തിരിച്ചുവരും എന്ന വിശ്വാസത്തെ പാശ്ചാത്യര്‍ പരിഹാസത്തോടെ തള്ളിക്കളയുന്നു. ഇന്ത്യയിലും, ഗ്രീസിലും, പുരാതന ഈജിപ്തിലും മരിച്ചയാളുടെ ആത്മാവ് മറ്റൊരു രൂപത്തില്‍ നിലനില്‍ക്കും എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ആത്മാവിന്‍റെ അനശ്വരത എന്ന ആശയത്തെയാണ് ഇത് അടിസ്ഥാനമാക്കുന്നത്.

തങ്ങളുടെ ശക്തനായ ഒരു ദൈവമായ വിഷ്ണു ഭഗവാന്‍ ലോകത്തെ രക്ഷിക്കാനായി പല തവണ പുനര്‍ജ്ജനിച്ചു എന്നാണ് ഹൈന്ദവര്‍ വിശ്വസിക്കുന്നത്. ജൈനമതം, ബുദ്ധമതം, സിക്ക് മതം തുടങ്ങിയവയും പുനര്‍ജ്ജന്മത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ മതങ്ങളാണ്. എന്നാല്‍ ഹിന്ദുമതമാണ് പുനര്‍ജ്ജന്മം എന്ന ആശയത്തില്‍ ശക്തമായി വിശ്വസിക്കുന്നത്.

ഹിന്ദുമതത്തിലെ പുനര്‍ജ്ജന്മം എന്ന ആശയത്തെക്കുറിച്ച് ചിലത് മനസിലാക്കുക.

കര്‍മ്മം

കര്‍മ്മം

പിന്തുടരുന്ന പരമമായ സത്യം : ഹിന്ദുമത വിശ്വാസികളാണ് കര്‍മ്മം അല്ലെങ്കില്‍ പ്രവൃത്തിയില്‍ ഏറെ വിശ്വസിക്കുന്നവര്‍ എന്നത് യാഥാര്‍ത്ഥ്യമാണ്. ജീവിതം നാല് ലക്ഷ്യങ്ങള്‍ നേടാനായി നല്കപ്പെട്ടതാണ് എന്നാണ് അവര്‍ വിശ്വസിക്കുന്നത്. കര്‍മ്മം അഥവാ പ്രവൃത്തി, ധര്‍മ്മം അഥവാ സാന്മാര്‍ഗ്ഗിക ജീവിതം, അര്‍ത്ഥം അഥവാ ഭൗതിക സമ്പത്ത്, മോക്ഷം അഥവാ ആത്മ സാക്ഷാത്കാരം എന്നിവയാണിവ. കര്‍മ്മം നേരായതാണെങ്കില്‍ മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ.

ഭൂതകാല ജീവിതത്തിന്‍റെ ഭാരം ഇറക്കി വെയ്ക്കല്‍

ഭൂതകാല ജീവിതത്തിന്‍റെ ഭാരം ഇറക്കി വെയ്ക്കല്‍

മുന്‍ ജീവിതങ്ങളുടെ പാപം പരിഹരിക്കാനായാണ് ഓരോ പുതിയ ജന്മവും എന്നാണ് ഹിന്ദുവിശ്വാസം. മുന്‍ ജീവിതത്തില്‍ ചെയ്യാതിരുന്ന കാര്യങ്ങള്‍ ഇവിടെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

മോക്ഷം

മോക്ഷം

സാക്ഷാത്കാരത്തിന്‍റെ ആശയം : മോക്ഷത്തിന് വേണ്ടിയുള്ള പുനര്‍ജ്ജന്മം, മരണാനന്തര ജീവിതം എന്നിവയില്‍ എങ്ങനെയാണ് ഹിന്ദു വിശ്വസിക്കുന്നത് എന്നത് വിപരീതാര്‍ത്ഥത്തിലാണ് കണക്കാക്കപ്പെടുന്നത്. മോക്ഷം എന്നത് ആത്മാവിനെ ആത്മീയതയുടെ ഉയരങ്ങളിലേക്ക് സ്വതന്ത്രമാക്കി വിട്ട് മനുഷ്യനെ സംസാരം അഥവാ വര്‍ത്തമാന കാലത്തെ ജീവിതത്തില്‍ നിന്ന് മോചിപ്പിക്കുന്നതാണ്.

മൂന്നാം കണ്ണ്

മൂന്നാം കണ്ണ്

ഹൈന്ദവര്‍ ധ്യാനത്തിലും ആരാധനയിലും പരമമായി വിശ്വസിക്കുന്നു. ലൗകിക സുഖങ്ങളെ പരിത്യജിച്ച് ദൈവവുമായി ചേരാനുള്ള ലക്ഷ്യം സാധ്യമാക്കുന്നതില്‍ അവര്‍ വിശ്വസിക്കുന്നു.

ഏഴ് എന്ന വിശുദ്ധ സംഖ്യ

ഏഴ് എന്ന വിശുദ്ധ സംഖ്യ

ഏഴിനെ വിശുദ്ധമായ ഒരു സംഖ്യയായാണ് ഹിന്ദുമത വിശ്വാസികള്‍ കാണുന്നത്. ധാരാളം നന്മകള്‍ ചെയ്തവര്‍ ജനനം, മരണം, പുനര്‍ജ്ജന്മം എന്നിവയുടെ ഏഴ് ആവര്‍ത്തനങ്ങളിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയാവും. പാപം ചെയ്തവര്‍ വീണ്ടും പുനര്‍ജനിച്ചുകൊണ്ടിരിക്കും.

വിതയ്ക്കുന്നത് കൊയ്യുക

വിതയ്ക്കുന്നത് കൊയ്യുക

വിതയ്ക്കുന്നത് കൊയ്യും എന്ന വിശ്വാസം പുലര്‍ത്തുന്നവരാണ് ഹൈന്ദവര്‍. അവസാന ജന്മത്തിലെ പാപത്തിന് പരിഹാരം ചെയ്യാനായി അല്ലെങ്കില്‍ നന്മ ചെയ്ത് അടുത്ത ജന്മത്തിലെ ദുഖങ്ങള്‍ അകറ്റാനായാണ് വീണ്ടും ജനിക്കുന്നതെന്നാണ് വിശ്വാസം.

ആത്മാവിന്‍റെ യാത്ര

ആത്മാവിന്‍റെ യാത്ര

ഹിന്ദു വിശ്വാസപ്രകാരം ശരീരം എന്നത് നശ്വരമാണ്. അത് നശിച്ച് പോകും. ആത്മാവ് മനുഷ്യര്‍ക്ക് പ്രാപ്തമല്ലാത്ത ഉയരത്തിലേക്ക് പോവുകയും പുതിയൊരു ശരീരത്തിലേക്ക് മടങ്ങി വരുകയും ചെയ്യും. ആത്മാവ് അനശ്വരമാണെന്നും അത് മറ്റൊരു ശരീരത്തില്‍ ജീവിതം തുടരുമെന്നും അവര്‍ വിശ്വസിക്കുന്നു.

സംസാരം -

സംസാരം -

അവസാനിക്കാത്ത ചങ്ങല : സംസാരം എന്നത് ജീവിതം, മരണം, പുതിയ ശരീരത്തിലുള്ള പുനര്‍ജ്ജന്മം എന്നിവയുടെ ശൃംഖലയാണ്. ഒരാളുടെ ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും പ്രവൃത്തികളെയും ജീവിതത്തിന്‍റെ ആവര്‍ത്തനത്തെയും ഇത് ഒരുമിപ്പിക്കുകയും അത് വഴി ഭാവിയെ സ്വാധീനിക്കുകയും ചെയ്യുന്നു.

English summary

Things we know about Reincarnation according to Hindu Mythology

Hindus believe that one of their most powerful gods, Lord Vishnu had many incarnation to save the earth. Other religions in India which believe sternly in reincarnations are Jainism, Buddhism and Sikhism but its mostly the Hindu Mythology which has given birth to the concept.
Story first published: Monday, August 10, 2015, 14:34 [IST]
X
Desktop Bottom Promotion